Image

ഇരട്ടപ്പദവി ഓര്‍ഡിനന്‍സിനെ എതിര്‍ക്കും: വി.എസ്‌

Published on 11 November, 2011
ഇരട്ടപ്പദവി ഓര്‍ഡിനന്‍സിനെ എതിര്‍ക്കും: വി.എസ്‌
ന്യൂഡല്‍ഹി: ഇരട്ടപ്പദവി സംബന്ധിച്ച ഓര്‍ഡിനന്‍സ് സഭയിലെത്തിയാല്‍ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിനെ സംരക്ഷിക്കാന്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സിലേക്ക് തന്നെ വലിച്ചിഴക്കേണ്ട ആവശ്യമില്ല. നിയമസഭയില്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കും. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ജനങ്ങളുടെ തലയില്‍വയ്ക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയ്ക്ക് ഉത്കണ്ഠ ആവശ്യമില്ല. മൂന്നാം തവണയാണ് താന്‍ പ്രതിപക്ഷ നേതാവാകുന്നത്. മുന്‍പ് രണ്ടുതവണ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ തന്റെ പദവി ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് സംരക്ഷിച്ചിട്ടില്ല. ഓര്‍ഡിനന്‍സില്‍ തന്റെ പദവി ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് അസംബ്ലി സെക്രട്ടറിയെ അറിയിച്ചിരുന്നു. തന്റെ പദവി സംരക്ഷിക്കാന്‍ ഓര്‍ഡിന്‍സ് വേണ്ടെന്ന് സര്‍ക്കാരിനെ എല്ലാ വിധത്തിലും അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക