Image

കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട്‌ ബിലിക മരിച്ചു

Published on 11 November, 2011
കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട്‌ ബിലിക മരിച്ചു
മലപ്പുറം: കുളിക്കുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട ബാലിക മരിച്ചു. മലപ്പുറം ഹാജിയാര്‍പള്ളി മങ്ങാട്ടുപലം പലയക്കോടന്‍ ഹംസയുടെ മകള്‍ ഫാത്തിമ അല്‍മാസ്‌ (11) ആണ്‌ മരിച്ചത്‌. കോഴിക്കോട്‌ കടലുണ്ടി പുഴയില്‍ മാതാവിനോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു പെണ്‍കുട്ടി.

കോഴിക്കോട്‌ കടലുണ്ടി ഹാജിയാര്‍പള്ളിക്കടുത്ത നടുത്തൊടി കടവിലാണ്‌ സംഭവം. ഫാത്തിമയുടെ സഹോദരങ്ങളായ അഫ്‌സല്‍ ,ആദില്‍ മാതൃസഹോദരിയുടെ പുത്രന്‍ സഫ്‌വാന്‍ എന്നിവര്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച മാതാവ്‌ അഫ്‌സത്തും ഒഴുക്കില്‍പ്പെട്ടു. നാട്ടുകാര്‍ ഓടിക്കൂടി രണ്ടുപേരേയും കരയ്‌ക്കെത്തിച്ചെങ്കിലും ഫാത്തിമ മരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക