Image

തന്നെ ആരും ചോദ്യം ചെയ്തിട്ടില്ല: കുഞ്ഞാലിക്കുട്ടി

Published on 12 November, 2011
തന്നെ ആരും ചോദ്യം ചെയ്തിട്ടില്ല: കുഞ്ഞാലിക്കുട്ടി
മലപ്പുറം: കെ.എ. റഊഫിന്‍െറ പരാതിയില്‍ തന്നെ ആരും ചോദ്യം ചെയ്തിട്ടില്ളെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഇക്കാര്യം കഴിഞ്ഞ ദിവസം തന്നെ താന്‍ നിഷേധിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഡി.ഐ.ജിയുമായി കോട്ടക്കല്‍ റസ്റ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് മലപ്പുറത്ത് വാര്‍ത്താലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച എത്രയോ പോലിസ് ഉദ്യോഗസ്ഥര്‍ കോഴിക്കോട്ട് ഉണ്ട്. ഇവര്‍ പലരും തന്നെ കണ്ടിരിക്കാം. താന്‍ ഐ.ടി, വ്യവസായം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. രാജ്യത്ത് വേറെയും പല കാര്യങ്ങള്‍ ഉണ്ട്. ഇവയെപ്പറ്റി എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ചോദിക്കാം. അല്ലാതെ ആരെങ്കിലും പറയുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മീഡിയകള്‍ പോകുന്നത് അവര്‍ക്ക് വളരെ ക്ഷീണമാണ്. വളരെ സില്ലിയായ കാര്യങ്ങളാണിത്. ഇതുകൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഇതെല്ലാം നാട്ടുകാര്‍ കാണുന്നുണ്ട്. റസ്റ്റ് ഹൗസില്‍ പലരും വന്നിട്ടുണ്ടാകാം. അതാരൊക്കെയാണെന്ന് തനിക്കറിയില്ളെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക