Image

യാത്രാക്കൂലി വിവാദം: കേജരിവാളിനെതിരെ വിമര്‍ശനവുമായി കിരണ്‍ ബേദി രംഗത്ത്

Published on 12 November, 2011
യാത്രാക്കൂലി വിവാദം: കേജരിവാളിനെതിരെ വിമര്‍ശനവുമായി കിരണ്‍ ബേദി രംഗത്ത്
ന്യൂഡല്‍ഹി: യാത്രാക്കൂലി വിവാദത്തില്‍ അന്നാ ഹസാരെ സംഘത്തില്‍ ഭിന്നത രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രശ്‌നത്തില്‍ തന്നെ വിമര്‍ശിച്ച അരവിന്ദ് കേജരിവാളിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഹസാരെ സംഘാംഗമായ കിരണ്‍ ബേദി രംഗത്തെത്തി. യാത്രാക്കൂലി വിവാദം എന്താണെന്നതിനെക്കുറിച്ച് കേജരിവാളിന് ശരിയായ അറിവില്ലെന്ന് കിരണ്‍ ബേദി പറഞ്ഞു. പ്രശ്‌നത്തെക്കുറിച്ച് കേജരിവാള്‍ കുറച്ചുകൂടി പഠിക്കേണ്ടിയിരിക്കുന്നുവെന്നും കിരണ്‍ ബേദി വ്യക്തമാക്കി.

ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്തശേഷം ബിസിനസ് ക്ലാസിന്റെ ടിക്കറ്റ് ചാര്‍ജ് എന്‍ജിഒകളില്‍ നിന്ന് ഈടാക്കിയെന്ന് കിരണ്‍ ബേദിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. താനായിരുന്നു കിരണ്‍ ബേദിയുടെ സ്ഥാനത്തെങ്കില്‍ യാത്രാക്കൂലി വാങ്ങില്ലായിരുന്നുവെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കേജരിവാള്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. വിവാദമുയര്‍ന്നതിനെത്തുടര്‍ന്ന് കിരണ്‍ ബേദി യാത്രാക്കൂലിയായി ഈടാക്കിയ അധികതുക തിരിച്ചു നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക