Image

നഴ്‌സിംഗ് വിദ്യാര്‍ഥിയുടെ യൂണിഫോം കീറിയ സംഭവം: കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയക്കുമെന്ന് വി.എസ്‌

Published on 12 November, 2011
നഴ്‌സിംഗ് വിദ്യാര്‍ഥിയുടെ യൂണിഫോം കീറിയ സംഭവം: കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയക്കുമെന്ന് വി.എസ്‌
ന്യൂഡല്‍ഹി: ഡല്‍ഹി റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥിയുടെ യൂണിഫോം പ്രില്‍സിപ്പല്‍ വലിച്ചു കീറിയ സംഭവത്തില്‍ കേന്ദ്ര ആരോഗന്ത്രിക്ക് കത്തയക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. പ്രിന്‍സിപ്പലിന്റെ നടപടി അപലപനീയമാണെന്നും വി.എസ്.പറഞ്ഞു.

പ്രിന്‍സിപ്പല്‍ വലിച്ചു കീറിയ യൂണിഫോമുമായി വിദ്യാര്‍ഥികള്‍ പ്രതിപക്ഷ നേതാവിനെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ ആശുപത്രിക്ക് മുമ്പില്‍ സമരത്തിലാണ്. പ്രിന്‍സിപ്പല്‍ നിര്‍മലാ സിംഗിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഇതിനിടെയാണ് നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലുള്ള പ്രതിപക്ഷ നേതാവിനെ കാണാനെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക