Image

അബ്ദുള്‍ നാസര്‍ മദനിയെ ഡിസംബര്‍ പത്തിന്‌ കോടതിയില്‍ ഹാജരാക്കും

Published on 12 November, 2011
അബ്ദുള്‍ നാസര്‍ മദനിയെ ഡിസംബര്‍ പത്തിന്‌ കോടതിയില്‍ ഹാജരാക്കും
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ ഡിസംബര്‍ പത്തിന്‌ കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കും. നേരത്തെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കണമെന്ന്‌ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മോശം ആരോഗ്യസ്ഥിതി മോശമായതിനാല്‍ തീയതി ഡിസംബര്‍ പത്തിലേക്ക്‌ മാറ്റുകയായിരുന്നു.

2002 ഡിസംബര്‍ 30ന്‌ കോയമ്പത്തൂര്‍ പ്രസ്‌ ക്ലബ്ബിന്‌ സമീപത്തുനിന്ന്‌ സ്‌ഫോടകവസ്‌തുക്കള്‍ കണ്ടെടുത്ത കേസിലാണ്‌ കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക