Image

അമേരിക്കയില്‍ ഇദംപ്രഥമായി മാര്‍ഗംകളി അരങ്ങേറ്റം, സാന്‍ഹോസയില്‍

വിവിന്‍ ഓണശ്ശേരില്‍ Published on 06 April, 2014
അമേരിക്കയില്‍ ഇദംപ്രഥമായി മാര്‍ഗംകളി അരങ്ങേറ്റം, സാന്‍ഹോസയില്‍
സാന്‍ജോസില്‍ കെസിസിഎന്‍സി കിഡ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 20113, ഒക്‌ടോബര്‍ മുതല്‍ നടത്തിവന്നിരുന്ന ആദ്യബാച്ച് മാര്‍ഗ്ഗംകളി ക്ലാസ്സുകളുടെ അരങ്ങേറ്റം ഏപ്രില്‍ 19ന്, ഈസ്റ്റര്‍ വിജിലിന് ശേഷം നടത്തപ്പെടുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു.

ആണ്‍കുട്ടികളും, പെണ്‍കുട്ടികളും, മുതിര്‍ന്നവരുമായി മൂന്ന് ബാച്ചിലായി ഏകദേശം 50 ഓളം വിദ്യാര്‍ത്ഥികള്‍ അരങ്ങേറുന്ന ചടങ്ങിന്, മാറ്റേറുന്നതിനായി കെസിവൈഎല്‍ കലാകാരന്മാരുടെ നൃത്തവിരുന്നും സെന്റ് രമിയാസ് ടീമിന്റെ ചെണ്ടമേളവും ഉണ്ടായിരിക്കുന്നതായിരിക്കും.

യുകെകെസി.എ പ്രസിഡന്റ് ബെന്നി മാവേലിയുടെ സാന്നിദ്ധ്യത്താലും, ഇടവകവികാരി റവ. പാ. ജോസ് ഇല്ലികുന്നുംപുറത്തിന്റെ അനുഗ്രഹ പ്രഭാഷണത്താലും ധന്യമാകുന്ന ഈ ചടങ്ങിലേക്കും, മാര്‍ഗ്ഗംകളി വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ തയ്യാര്‍ ചെയ്തിരിക്കുന്ന ഈസ്റ്റര്‍ ഡിന്നറിനുശേഷം ഏവരേയും സ്വാഗതം ചെയ്തുകൊള്ളുന്നു.

Please join us in celebrating the faith and heritage.

അമേരിക്കയില്‍ ഇദംപ്രഥമായി മാര്‍ഗംകളി അരങ്ങേറ്റം, സാന്‍ഹോസയില്‍
April 19th Margamkali Flyer
Join WhatsApp News
Jack Daniel 2014-04-07 16:46:35
മാഗ്ഗം കളിയിൽ പ്രത്യകം ശ്രെ ദ്ധിക്കേണ്ടത് കാല് നിലത്തു ഉറച്ചു ചവിട്ടി  ആടുക  എന്നുള്ളതാണ്. നമ്മെളെല്ലാം നല്ല സ്പിരിട്ടിലായിരിക്കുമ്പോൾ അത് എങ്ങനെ ശരിയാകും?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക