Image

കലാമിന്റെ ദേഹപരിശോധന രാജ്യത്തിന്‌ അപമാനം: രവി

Published on 14 November, 2011
കലാമിന്റെ ദേഹപരിശോധന രാജ്യത്തിന്‌ അപമാനം: രവി
കൊച്ചി: ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്‌ കെന്നഡി വിമാനത്താവളത്തില്‍ വെച്ച്‌ മുന്‍ രാഷ്‌ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമിനെ കര്‍ശനമായ ദേഹപരിശോധനയ്‌ക്ക്‌ വിധേയമാക്കിയത്‌ രാജ്യത്തിന്‌ തന്നെ അപമാനമാണെന്ന്‌ കേന്ദ്രമന്ത്രി വയലാര്‍ രവി അഭിപ്രായപ്പെട്ടു. നടപടി അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പ്‌ ഇത്തരത്തിലുള്ള ഒരു പ്രശ്‌നമുണ്‌ടായപ്പോള്‍ ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ടവര്‍ ധാരണകളുണ്‌ടാക്കിയതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു രവി.

എയര്‍ ഇന്ത്യ വിമാനത്തില്‍ കഴിഞ്ഞ സെപ്‌റ്റംബര്‍ 29-ന്‌ ന്യൂയോര്‍ക്കില്‍നിന്നു മടങ്ങുമ്പോഴായിരുന്നു കലാമിനെ ദേഹപരിശോധന നടത്തിയത്‌. കലാം വിമാനത്തില്‍ കയറി ഇരുന്ന ശേഷമായിരുന്നു നടപടി. വിമാനത്തിലെ ജീവനക്കാരെക്കൊണ്‌ടു ബലമായി വാതില്‍ തുറപ്പിച്ച ശേഷം കലാമിന്റെ ജാക്കറ്റും ഷൂസും പുറത്തുകൊണ്‌ടു പോയി സ്‌ഫോടക വസ്‌തുക്കളുണേ്‌ടായെന്ന്‌ പരിശോധിക്കുകയായിരുന്നു.

സുരക്ഷാ പരിശോധനയുടെ പേരില്‍ അദ്ദേഹത്തിനുണ്‌ടായ അസൗകര്യത്തില്‍ ഞങ്ങള്‍ അതീവ ഖേദം അറിയിക്കുന്നതായി അമേരിക്ക വ്യക്തമാക്കിയിരുന്നു. വിശിഷ്ട വ്യക്തികളുടെ പരിശോധനയുടെ കാര്യത്തിലുള്ള ശരിയായ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും അമേരിക്കന്‍ എംബസി പ്രസ്‌താവനയില്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അമേരിക്ക ശ്രദ്ധിക്കുമെന്നും കത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക