വിചിത്ര സ്വഭാവങ്ങളുള്ള ‘നാര്‍കോ ലപ്സി’ എന്ന രോഗമുള്ള യുവാവിന്‍െറ കഥ പറയുന്ന തമിഴ് ചിത്രം ‘നാന് ശികപ്പു മനിതനി’ല്‍ വിശാല്‍ നായകനാകുന്നു. മലയാളിയായ ലക്ഷ്മി മേനോനാണ് നായിക.
വിശാലിനെ മുഖ്യവേഷത്തില്‍ എത്തിച്ച് ‘തീരാത്ത വിളയാട്ട് പിള്ളൈ’, ‘സമര്’ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ തിരുവാണ് സംവിധായകന്.
‘പാണ്ഡ്യനാട്’ എന്ന ചിത്രത്തില്‍ വിശാലും ലക്ഷ്മി മേനോനും മുമ്പ് ഒന്നിച്ചിരുന്നു. മലയാളിയായ ഇനിയയാണ് ഉപനായിക. ശരണ്യാ പൊന്‍വണ്ണന്‍, ജയപ്രകാശ്, സുന്ദര്‍ രാമു, ജഗന് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. വിശാലും യു.ടി.വിയും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ 11ന് റിലീസാകും.
ജി.വി. പ്രകാശ്കുമാറാണ് സംഗീതസംവിധായകന്. റിച്ചാര്‍ഡ് എം. നാഥാണ് കാമറാമാന്