റോം: ബോളിവുഡ് താരം റാണി മുഖര്‍ജി വിവാഹിതയായി. സംവിധായകനും തിരക്കഥാകൃത്തും
നിര്‍മ്മാതാവും ആയ ആദിത്യ ചോപ്രയാണ് വരന്. ഇറ്റലിയിലെ അജ്ഞാത കേന്ദ്രത്തില്‍
വച്ച് ഏപ്രില്‍ 21 നായിരുന്നു വിവാഹം.
വിവാഹം വളരെ രഹസ്യമായിട്ടാണ്
നടന്നത്. സിനിമാ നിരൂപകനായ തരണ്‍ ആദര്‍ശിന്റെ ട്വീറ്റിലൂടെയാണ് വിവരം
പുറത്തുവിട്ടത് . ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ
ചടങ്ങായിരുന്നു ഇതായിരുന്നു ആദര്‍ശിന്റെ ട്വീറ്റ്.
വിവാഹത്തെ കുറിച്ച റാണി
മുഖര്‍ജി പറഞ്ഞ കാര്യങ്ങളും തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തിട്ടുണ്ട്. തന്റെ
ജീവിതത്തത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം പ്രിയപ്പെട്ട ആരാധകര്‍ക്കൊപ്പം
പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് റാണി പറഞ്ഞത്. അന്തരിച്ച സിനിമ
നിര്‍മാതാവ് യാഷ് രാജ് ചോപ്രയുടെ അസാന്നിധ്യമാണത്രെ റാണിക്ക് ഏറെ
ദു:ഖമുണ്ടാക്കിയത്. യാഷ് അങ്കിള്‍ എന്നാണ് റാണി യാഷ് ചോപ്രയെ വിളിച്ചിരുന്നത്.
ഈ യാഷ് രാജ് ചോപ്രയുടെ മകനാണ് ആദിത്യ ചോപ്ര.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല