Image

ഫോമയില്‍ മൂന്ന്‌ സംഘടനകള്‍ കൂടി അംഗത്വം എടുത്തു

ജോയിച്ചന്‍ പുതുക്കുളം Published on 13 May, 2014
ഫോമയില്‍ മൂന്ന്‌ സംഘടനകള്‍ കൂടി അംഗത്വം എടുത്തു
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ 58 സംഘടനകള്‍ അംഗങ്ങളായുള്ള ഏറ്റവും വലിയ മലയാളി അംബ്രല്ലാ ഓര്‍ഗനൈസേഷനായ ഫോമയില്‍ ന്യൂയോര്‍ക്കിലെ വലിയ സംഘടനകളില്‍ ഒന്നായ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക, കോളറാഡോയിലെ പത്തുവര്‍ഷം പഴക്കമുള്ളതും കോളറാഡോയിലെ മലയാളികളുടെ ഏക സംഘടനയുമായ കോളറാഡോ മലയാളി അസോസിയേഷന്‍, അറ്റ്‌ലാന്റയിലുള്ള അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ (അമ്മ) എന്നീ സംഘടനകള്‍ക്ക്‌ ഫോമയില്‍ അംഗത്വം നല്‍കിയതായി ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, മെമ്പര്‍ഷിച്ച്‌ ചെയര്‍മാന്‍ കുര്യന്‍ വര്‍ഗീസ്‌ എന്നിവര്‍ അറിയിച്ചു.

കഴിഞ്ഞ ഒന്നരവര്‍ഷങ്ങള്‍ക്കുള്ളില്‍ ആറ്‌ സംഘടനകളാണ്‌ ഫോമയില്‍ അംഗത്വമെടുത്തത്‌. ഇത്‌ ഫോമയുടെ ചരിത്രത്തിലെ ഒരു റിക്കാര്‍ഡ്‌ ആണെന്ന്‌ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ അറിയിച്ചു. ഫോമയുടെ കഴിഞ്ഞ ഒന്നരവര്‍ഷത്തെ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ്‌ ഈ വളര്‍ച്ചയ്‌ക്ക്‌ കാരണമെന്ന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു അറിയിച്ചു. ഭാവിയില്‍ കൂടുതല്‍ സംഘടനകള്‍ ഫോമയില്‍ ചേരുമെന്ന്‌ ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ പറയുകയുണ്ടായി.

ന്യൂയോര്‍ക്കില്‍ നിന്നുള്ള കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഇരുപതിലധികം വര്‍ഷം പഴക്കമുള്ളതും സ്വന്തമായി കെട്ടിടമുള്ള സംഘടനയുമാണ്‌. കോളറാഡോയിലെ എണ്ണൂറിലധികം മലയാളി കുടുംബങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഏക മലയാളി സംഘടനയാണ്‌ കോളറാഡോ മലയാളി അസോസിയേഷന്‍. അറ്റ്‌ലാന്റയിലെ രണ്ട്‌ പ്രമുഖ മലയാളി സംഘടനകളില്‍ ഒന്നാണ്‌ `അമ്മ' എന്ന പേരില്‍ അറിയപ്പെടുന്ന അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍. എല്ലാ അസോസിയേഷനും ഫോമയുടെ ബൈലോ പ്രകാരം, എല്ലാ പേപ്പര്‍ വര്‍ക്കുകളും ലഭിച്ചതിനുശേഷമാണ്‌ മെമ്പര്‍ഷിപ്പ്‌ കൊടുത്തതെന്ന്‌ മെമ്പര്‍ഷിപ്പ്‌ ചെയര്‍മാന്‍ കുര്യന്‍ വര്‍ഗീസ്‌ അറിയിച്ചു. കഴിഞ്ഞ ഒന്നരവര്‍ഷംകൊണ്ട്‌ ഫോമ കൈവരിച്ച നേട്ടങ്ങളായ ഫോമാ മലയാളം സ്‌കൂള്‍, ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി നടത്തിയ പ്രവര്‍ത്തങ്ങള്‍, പത്തിലധികം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ജോബ്‌ ഫെയര്‍, യംങ്‌ പ്രൊഫഷണല്‍ സമ്മിറ്റ്‌, വിമന്‍സ്‌ ഫോറം കോണ്‍ഫറന്‍സുകള്‍, ഒ.സി.ഐ കാര്‍ഡ്‌ പ്രശ്‌നത്തില്‍ മുന്‍കൈ എടുത്ത്‌ പ്രവര്‍ത്തിച്ചത്‌ എന്നിവകൊണ്ടാണ്‌ ഫോമയ്‌ക്ക്‌ ഇത്രയധികം വളര്‍ച്ചയുണ്ടായതെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.
ഫോമയില്‍ മൂന്ന്‌ സംഘടനകള്‍ കൂടി അംഗത്വം എടുത്തു
Join WhatsApp News
Jose Jacob Puthen purayil 2014-05-14 04:04:38
I think it is a true reflection of what FOMAA is doing for the community. Congratulations to the current leadership.Lot of activities in the last one year, hope it will continue. The one I like the most is Malayalam school. It is good for the Malayalees live in Kansas.
Mammen Jacob 2014-05-14 06:55:45
Cogratulations FOMAA!!! That is a great accomplishment.
മറിപ്പ് വറുഗീസ് 2014-05-14 07:59:52
നമ്മുടെ കയ്യിൽ കുറെ സംഘടനകൾ വിൽക്കാനുണ്ട്. ഒരു സംഘടനക്ക് ഒരു കോടി വച്ച് നാട്ടിൽ പൈസ താന്നാൽ മതി പകുതി കറപ്പും പകുതി വെളുപ്പും. കൊല്ലം അസോസിയേഷൻ, കൊയികൊട്ട് അസോസിയേഷൻ, കൊയികോട്ടു അടുത്തു കോട്ടയം അസോസിയേഷൻ, മലപ്പുറം, കണ്ണൂര് തലവെട്ടു അസോസിയേഷൻ ഒക്കെയാണ് അതിൽ ചിലത്. കാശ് രൊക്കം തരുന്നവര്ക്ക് തൊണ്ണൂറിന് തന്നേക്കാം.
Truth man 2014-05-14 08:06:01
Fomma did not give a chance to encourage the writers.They must have to do a contest the literature .very sad
നാട്ടുകാരാൻ 2014-05-14 21:28:19
പത്തു മുപ്പതു പേരൊക്കെ ചേർന്ന് നാട്ടു സംഘടന ഉണ്ടാക്കി മീറ്റിംഗ് വെച്ചാൽ എല്ലാവരും തന്നെ വരും. പുറത്തു കാറിന്റെ ഷോ കഴിഞ്ഞാൽ പിന്നെ കാറിനുള്ളിൽ കള്ളുപാർട്ടിയും മുച്ചീട്ടുമായി കുറച്ചു പേർ മാറും. എല്ലാവരും അത്ര ഐക്യത്തിലല്ല എന്നു ചിലപ്പോൾ തോന്നാം. "എന്തോണ്ട് വിശേഷം?" എന്നൊരു  സൗഹാർദ്ദ ചോദ്യമിട്ടു തുടങ്ങിയാൽ, "ഓ...", എന്നൊരു നീണ്ട "ഒ" പറഞ്ഞു ചിരിക്കും. "എന്തോണ്ട്?" എന്നു തിരിച്ചൊരു ചോദ്യം ചോദിക്കും? സൗഹാർദ്ദത്തിന്റെ വരമ്പിൽ എത്തുന്നതോടെ ഇരുവരും നടന്നു നീങ്ങും! പിന്നെ മീറ്റിംഗിൽ പ്രസംഗം കേൾക്കാൻ ഒരിടത്ത് കൂടിയാൽ 30 പേർ വന്നാൽ 29-പേർക്കും പ്രസംഗിക്കണം. കുറെ കേട്ട് കഴിയുന്നതോടെ അവിടെ നിന്ന് കടക്കാൻ തീരുമാനിക്കും. പിന്നെ ഇൻഷുറൻസ് - റീയൽ എസ്റ്റെറ്റുകാരാണ് എന്തെങ്കിലും പറഞ്ഞു കേട്ടിട്ടില്ലാത്ത കഥകൾ പറഞ്ഞു രസിപ്പിക്കുക. മുമ്പ് കണ്ടിട്ടുള്ളതു പോലെ, പരിചയ ഭാവത്തിൽ വന്നു കൈതന്നു, "എപ്പോ വന്നു?" എന്നു ചോദിച്ചുകൊണ്ടുള്ള സംഭാഷണം എന്തെങ്കിലും വാങ്ങും വരെ നീളും! വെറുതെ സമയം കളയാൻ പോവുന്നവർക്ക് അതൊരു വലിയ ആശ്വാസം തന്നെയല്ലേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക