Image

ഹഖാനി സര്‍ദാരിയുമായി കൂടിക്കാഴ്‌ച നടത്തി

Published on 20 November, 2011
ഹഖാനി സര്‍ദാരിയുമായി കൂടിക്കാഴ്‌ച നടത്തി
ഇസ്ലാമാബാദ്‌ : അമേരിക്കയിലെ പാക്കിസ്ഥാന്‍ അംബാസഡര്‍ ഹുസൈന്‍ ഹഖാനി, പാക്‌ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിയുമായി അനൗദ്യോഗിക കൂടിക്കാഴ്‌ച നടത്തി. ഇന്ന്‌ രാവിലെയായിരുന്നു കൂടിക്കാഴ്‌ച. സൈനിക സഹായം ആവശ്യപ്പെട്ട്‌ യു.എസ്‌. സൈനിക തലവന്‍ മൈക്ക്‌ മുള്ളന്‌ പാക്‌ പ്രസിഡന്റിനു വേണ്ടി കൈമാറിയെന്ന്‌ പറയപ്പെടുന്ന മെമ്മോറാണ്ടത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെയാണ്‌ ഹഖാനി സര്‍ദാരി കൂടിക്കാഴ്‌ചയുണ്ടായത്‌.

ഉസാമയെ വധിച്ച ആബട്ടാബാദ്‌ റെയ്‌ഡിനുശേഷമുണ്ടായ പ്രത്യേക സാഹചര്യത്തില്‍ ഹുസൈന്‍ ഹഖാനി മുഖേന അന്നത്തെ യു.എസ്‌. സൈനിക തലവന്‍ മൈക്‌ മുള്ളനോട്‌ സഹായം അഭ്യര്‍ഥിച്ച മെമ്മോറാണ്ടമാണ്‌ വിവാദമായത്‌. പാകിസ്‌താനില്‍ വീണ്ടും സൈനികഅട്ടിമറി അരങ്ങേറുമെന്ന ആശങ്കയെ തുടര്‍ന്നാണത്രെ യു.എസ്‌ സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ടത്‌. കൂടിക്കാഴ്‌ചയില്‍ ഹഖാനി തന്റെ ഭാഗം വിശദീകരിക്കുമെന്നാണ്‌ അറിയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക