Image

ഡല്‍ഹിയില്‍ തീപിടുത്തം: 15 പേര്‍ മരിച്ചു, 40 പേര്‍ക്ക്‌ പരിക്ക്‌

Published on 20 November, 2011
ഡല്‍ഹിയില്‍ തീപിടുത്തം: 15 പേര്‍ മരിച്ചു, 40 പേര്‍ക്ക്‌ പരിക്ക്‌
ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍  ഉണ്ടായ തീപ്പിടുത്തത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 40 ഓളം പേര്‍ക്ക്‌ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്‌.നന്ദ്‌നഗരിയിലെ കമ്യൂണിറ്റി ഹാളില്‍ ഒരു സമുദായത്തിന്റെ മതാചാര ചടങ്ങു നടന്നുകൊണ്‌ടിരിക്കുമ്പോള്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 5000ലധികംപേര്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നുവെന്നാണ്‌ വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണേ്‌ടാ എന്നു വ്യക്‌തമല്ല.

വിവിധ ഭാഗങ്ങളില്‍നിന്ന്‌ ഇരുപതോളം വാഹനങ്ങളില്‍ എത്തിയ അഗ്‌നിശമനസേന തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ തലസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. അതേസമയം, കമ്യൂണിറ്റി ഹാളിനു സമീപം പൊട്ടിച്ച പടക്കത്തില്‍നിന്നു തീപ്പൊരി പറന്നു വീണാണു അഗ്നിബാധയുണ്‌ടായതെന്ന്‌ സമ്മേളന സ്ഥലത്തുണ്‌ടായിരുന്നവര്‍ പറഞ്ഞു. സമ്മേളനത്തിനു എതിര്‍പ്പുപ്രകടിപ്പിച്ച ചിലരാണ്‌ തീപിടുത്തത്തിന്റെ പിന്നിലെന്നും ആരോപണമുണ്ട്‌.

കമ്യൂണിറ്റി ഹാളിന്റെ അടുക്കള ഭാഗത്താണ്‌ ആദ്യം തീ കണ്‌ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക