Image

പിറവം ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Published on 21 November, 2011
പിറവം ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ടി.എം. ജേക്കബിന്റെ വേര്‍പാടിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പുണ്ടാകുന്ന പിറവം മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ഥികളെ ഇരുമുന്നണികളും ഔദ്യോഗികമായി പ്രഖ്യാപിച്ചു. നേരത്തെ തീരുമാനിച്ചിരുന്നതുപോലെ അനൂപ് ജേക്കബും എം.ജെ ജേക്കബുമാണ് സ്ഥാനാര്‍ഥികള്‍.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി എം.ജെ ജേക്കബിന്റെ പേര് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് അംഗീകരിച്ചു. പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളിലുണ്ടാകും. എം.ജെ.ജേക്കബിന്റെ പേര് നേരത്തെ ജില്ലാ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദേശം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.

ടി.എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബിനെ മത്സരിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതൃയോഗം നവംബര്‍ നാലിനു തന്നെ തീരുമാനിച്ചിരുന്നു. ഇക്കാര്യം യു.ഡി.എഫ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. അന്തിമ തീരുമാനം യു.ഡി.എഫ് യോഗത്തിനു ശേഷം കണ്‍വീനര്‍ പി.പി തങ്കച്ചനാണ് ഇന്ന് പ്രഖ്യാപിച്ചത്. അനൂപ് ജേക്കബ് ജയിച്ചാല്‍ അദ്ദേഹത്തെ മന്ത്രിയാക്കുമെന്നും പി.പി.തങ്കച്ചന്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക