Image

ശനിയാഴ്ച 71മത് സാഹിത്യ സല്ലാപത്തില്‍ 'അമേരിക്കയിലെ മലയാള സാഹിത്യം' ചര്‍ച്ച ചെയ്യുന്നു

ജയിന്‍ മുണ്ടയ്ക്കല്‍ Published on 05 June, 2014
 ശനിയാഴ്ച 71മത് സാഹിത്യ സല്ലാപത്തില്‍ 'അമേരിക്കയിലെ മലയാള സാഹിത്യം' ചര്‍ച്ച ചെയ്യുന്നു
താമ്പാ: ജൂണ്‍ ഏഴാം തീയതി സംഘടിപ്പിക്കുന്ന എഴുപത്തിയൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍  'അമേരിക്കയിലെ മലയാള സാഹിത്യം – തുടക്കവും വളര്‍ച്ചയും' എന്നുള്ളതായിരിക്കും ചര്‍ച്ചാ വിഷയം. ശ്രീ. ജോര്‍ജ്ജ് മണ്ണിക്കരോട്ട് ആയിരിക്കും 'അമേരിക്കയിലെ മലയാള സാഹിത്യം – തുടക്കവും വളര്‍ച്ചയും' എന്ന വിഷയത്തില്‍ പ്രബന്ധാവതരണം നടത്തുന്നത്. ഈ വിഷയത്തെക്കുറിച്ച് അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍  ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്. 'അമേരിക്കയിലെ മലയാള സാഹിത്യ'ത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

മെയ് മുപ്പത്തിയൊന്നാം തീയതി സംഘടിപ്പിച്ച  എഴുപതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'ഉന്നത വിദ്യാഭ്യാസം' എന്നുള്ളതായിരുന്നു ചര്‍ച്ചാ വിഷയം.  മുന്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലറും, കേരള സര്‍ക്കാരിന്റെ പ്ലാനിംഗ് ബോര്‍ഡ് അംഗവും  ഭിഷഗ്വരനും പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ ഡോ. ബി. ഇക്ബാല്‍ ആയിരുന്നു പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. പ്രബന്ധാവതരണവും തുടര്‍ന്ന് നടന്ന ചര്‍ച്ചകളും വളരെ വിജ്ഞാനപ്രദമായിരുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഉല്പത്തിയും  വളര്‍ച്ചയും വികാസവും വളരെ ഉന്നത നിലവാരത്തില്‍ തന്നെ അവതരിപ്പിക്കുവാന്‍ ഡോ. ഇക്ബാലിന് സാധിച്ചു. ഉന്നത വിദ്യാഭാസ രംഗത്ത് ഭാരതവും അതില്‍ വിശേഷിച്ച് കേരളവും വളരെയേറെ പുരോഗതി പ്രാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിവരിച്ചു. എന്നാല്‍ ഗുണ നിലവാരത്തിന്റെയും കാര്യക്ഷമതയുടെയും തലത്തില്‍  ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണെന്നും പഠിച്ചിറങ്ങുന്നവരുടെ  മാര്‍ക്ക് ഷീറ്റുകളും  ഡിഗ്രികളും തുടങ്ങി വൈസ് ചാന്‍സിലര്‍മാരുടെ ബയോഡേറ്റ വരെ വിശ്വസനീയമല്ലെന്നുമുള്ള അവസ്ഥ നിലനില്‍ക്കുന്നുണ്ട് എന്നീ അഭിപ്രായങ്ങളും സല്ലാപത്തില്‍ ഉയരുകയുണ്ടായി.


സാഹിത്യ സല്ലാപത്തില്‍ സ്ഥിരമയി പങ്കെടുക്കുന്ന   ജോര്‍ജ്ജ് മണ്ണിക്കരോട്ട്, ജോണ്‍ എബ്രഹാം, അബ്ദുള്‍ പുന്നയൂര്‍ക്കുളം എന്നിവര്‍ക്ക് ജന്മദിന മംഗളാശംസകള്‍ നേരുകയുണ്ടായി.

 

ഡോ. എ. കെ. ബി. പിള്ള, മനോഹര്‍ തോമസ്, ജോണ്‍ എബ്രഹാം, എബ്രഹാം തെക്കേമുറി, എ. സി. ജോര്‍ജ്ജ്, മുരളി ജെ. നായര്‍,  പ്രൊഫ. എം. ടി. ആന്റണി, ഡോ. ജോണ്‍ എന്‍. പി., ഡോ. തെരേസാ ആന്റണി, ഡോ. എന്‍. പി. ഷീല, ത്രേസ്യാമ്മ നാടാവള്ളില്‍, ജോസ് പുല്ലാപ്പള്ളില്‍, രാജു തോമസ്, അബ്ദുള്‍ പുന്നയൂര്‍ക്കുളം, ഈശോ ജേക്കബ്, സി. എം. സി., മോന്‍സി കൊടുമണ്‍, രണ്ജിത്ത് കരുണാകരന്‍, ജോസഫ് നമ്പിമഠം, മൈക്ക് മത്തായി, കെ. കെ. ജോണ്‍സന്‍, ഹരി നമ്പൂതിരി, ജോണ്‍ ഇളമത, മാത്യു ജോര്‍ജ്ജ്, ജയിംസ് മാത്യു, ടോം എബ്രഹാം, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, റജീസ് നെടുങ്ങാടപ്പള്ളി, പി. പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍  സജീവമായി പങ്കെടുത്തു. ധാരാളം കേഴ്വിക്കാരും ഉണ്ടായിരുന്നു.

 

ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം  എട്ടു മുതല്‍ പത്തു  വരെ  (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....


14434530034 കോഡ് 365923


ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395


Join us on Facebook  https://www.facebook.com/groups/142270399269590/

 

വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍


 ശനിയാഴ്ച 71മത് സാഹിത്യ സല്ലാപത്തില്‍ 'അമേരിക്കയിലെ മലയാള സാഹിത്യം' ചര്‍ച്ച ചെയ്യുന്നു
Join WhatsApp News
വിദ്യാധരൻ 2014-06-06 11:24:21
അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ തുടക്കവും വളർച്ചയും എന്ന വിഷയവും ചർച്ചയും എന്തുകൊണ്ടും കാലോചിതമായ ഒന്നാണ്. വളർച്ചയെക്കുറിച്ച് പറയുമ്പോൾ പണ്ട് സിനിമ നടന്മാരായ ഉണ്ടപക്രുവും ജഗതിയും തമ്മിലുള്ള ഒരു സംഭാഷണം ആണ് ഓർമയിൽ വരുന്നത്. താൻ ഒരു വളരുന്ന കലാകാരനാണെന്ന് ഉണ്ടപക്രു ജഗതിയോട് പറഞ്ഞപ്പോൾ ജഗതി പറഞ്ഞത് കലാകാരനാണെന്ന് പറഞ്ഞോ പക്ഷെ 'വളരുന്ന' എന്ന് ചേർക്കണ്ട. അമേരിക്കാൻ സാഹിത്യലോകത്തിലെ അഭ്യസ്തവിദ്യരും നെടുംതൂണ്കളുമെന്നു അഭിമാനിക്കുന്നവർ ഉൾപ്പെട്ട ഈ സല്ലാപസഘം, അത് വെറും സല്ലാപം ആക്കി മാറ്റത്തെ അമേരിക്കയിലെ സാഹിത്യത്തെ കുറിച്ച് ശരിയായ ഒരു വിലയിരുത്തെണ്ടാതാണ്. ഒരു സാഹിത്യകാരെനെന്നോ കവിയെന്നോ വിളിക്കപെടാൻ വേണ്ടി എഴുതുകയും, പണം ഉപയോഗിച്ച് അതിനെ പ്രചരിപ്പിച്ചു, നൂറ്റാണ്ടുകളായി, നമ്മളുടെ പൂർവ്വികർ കാത്തു സൂക്ഷിച്ച സാഹിത്യ സംസ്ക്കാരത്തെ തച്ചുടക്കാനുള്ള പ്രവണതക്ക് തടയിട്ടില്ലയെങ്കിൽ വലിയ താമസം ഇല്ലാതെ " വീണിതില്ലോ കിടക്കുന്നു കുതരിയോടോത്താ പ്രേസേന വീരൻ" എന്ന് പറഞ്ഞതുപോലെ മൃതമായി തീരും എന്നതിന് സംശയിക്കേണ്ട. "കവിത്വം ജായതെ ശക്ത്യാ, വർദ്ധതെ ഭ്യാസ യോഗത, അസ്യ ചാരുത്വ നിഷ് പത്തൗ, വ്യുല്പത്തിസ്തു ഗരീയസി" സാഹിത്യാഭിരുജി ജന്മവാസനകൊണ്ട് ഉണ്ടാകുന്നു, അഭ്യാസം കൊണ്ട് വർദ്ധിക്കുന്നു, അതിന്റെ ചാരുത വർദ്ധിപ്പിക്കുന്നതിൽ വ്യുല്പത്തി മഹനീയമായ പങ്കു വഹിക്കുന്നു. പേരിനും പെരുമെക്കും വേണ്ടി വാസനയില്ലാതെ, അഭ്യാസം ഇല്ലാതെ കഥയും കവിതയും ലേഖനവും എഴുതി മലയാള സാഹിത്യത്തെ നശിപ്പിച്ചു അകാല മൃത്യു വരിച്ചു വിസ്മരിക്കപ്പെടുന്നതിനെക്കാളും, ചങ്ങംപ്പുഴയെപ്പോലെയോ, കുമാരനാശാനെപ്പോലെയോ, ഒക്കെ അകാല ചരമം അടഞ്ഞു അനശ്വരരായി വരും തലമുറകളുടെ മനസ്സിൽ ജീവിക്കാൻ ശ്രമിക്കുക. ആയതിലേക്ക് നിങ്ങളുടെ വിദ്വുൽസദസ്സിനു എല്ലാ മംഗളങ്ങളും നേരുന്നു
സംശയം 2014-06-06 13:19:22
എന്താണ് വിദ്യാധര നിങ്ങൾ പറയുന്നത്? എഴുത്തുകാർ കുറച്ചെഴുതി പെട്ടെന്ന് മരിച്ചു മലയാള ഭാഷയെ രക്ഷിക്കണം എന്നാണോ?
vaayanakkaaran 2014-06-06 16:22:36
ഈ പ്രബന്ധം ലാന സമ്മേളനത്തിൽ കേട്ടവരിൽനിന്ന് അറിഞ്ഞത് അമേരിക്കൻ മലയാള സാഹിത്യം തൊണ്ണൂറുകളോടെ ചരമം അടഞ്ഞു എന്നാണ്. 
Truth mam 2014-06-07 04:42:36
Mr. Mannikkarot ,who written the first history of American
Malayala sahithyam.I want to appreciate his effort and his encouragement to the new writers .Thank you very much
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക