Image

മതിയായ രേഖകളില്ലാതെ കുട്ടികളെ കടത്തിയ സംഭവം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Published on 09 June, 2014
മതിയായ രേഖകളില്ലാതെ കുട്ടികളെ കടത്തിയ സംഭവം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
ന്യൂഡല്‍ഹി: കേരളത്തിലെ അനാഥലയങ്ങളിലേക്ക്‌ അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ കുട്ടികളെ മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
കുട്ടികളെ കടത്തിയ സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതിനെ തുടര്‍ന്നാണ്‌ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരിക്കുന്നത്‌. ഇതു സംബന്ധിച്ച്‌ ഒരുമാസത്തിനകം വിശദീകരണം നല്‍കണമെന്നാണ്‌ കമ്മീഷന്റെ നിര്‍ദ്ദേശം.

ഇതിന്റെ പ്രാഥമിക നടപടിയായി ജാര്‍ഖണ്ഡ്‌, കേരള ചീഫ്‌ സെക്രട്ടറിമാര്‍ക്കും ഡി.ജി.പിമാര്‍ക്കും കമ്മീഷന്‍ നോട്ടീസ്‌ അയച്ചിട്ടുണ്ട്‌.

അതിനിടെ കേരളത്തിലേക്ക്‌ കുട്ടികളെ കൊണ്ടുപോയ സംഭവം മനുഷ്യക്കടത്ത്‌ തന്നെയാണെന്ന്‌ ജാര്‍ഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ത്‌ സോറന്‍ പറഞ്ഞു.
Join WhatsApp News
RAJAN MATHEW DALLAS 2014-06-09 15:47:18
ജാർക്കണ്ട്ടിലും ബീഹാറിലും മറ്റു സംസ്ഥാനങ്ങളിലെയും തെരുവിൽ അലഞ്ഞു നടക്കുന്ന ലക്ഷക്കണക്കിന്‌ കുട്ടികളെ പറ്റിയും അന്ന്വേഷിക്കുമോ ? കേരളത്തിൽ ജോലി ചെയുന്ന 50 ലക്ഷത്തോളം അന്യ സംസ്ഥാനക്കാർ ആരെഗ്ഗിലും കടത്താതെ എത്തില്ലല്ലോ?ആ പാവങ്ങളുടെ കുട്ടികളും അവിടെ തെരുവിൽ അലയുകയായിരിക്കും ! ഇവിടെനിന്നും തിരിച്ചയച്ച ആ പാവം കുട്ടികളും തെരുവിലെക്കായിരിക്കും പോകുന്നത് !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക