Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രൊവിന്‍സിന് പുതിയ ഭരണസമിതി

നിബു വെള്ളവന്താനം Published on 22 November, 2011
വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രൊവിന്‍സിന് പുതിയ ഭരണസമിതി
ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രൊവിന്‍സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം 20 ഞായറാഴ്ച 12ന് ടേസ്റ്റ് ഓഫ് കൊച്ചിന്‍ റസ്റ്ററന്റില്‍ നടന്നു. ചെയര്‍പേഴ്‌സണ്‍ ത്രേസ്യാമ്മ തോമസ് നാടാവള്ളില്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രസിഡന്റ് ജയകൃഷ്ണന്‍ നായര്‍ സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലി വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സോണി വടക്കേല്‍ അക്കൗണ്ട്‌സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ഡബ്ല്യുഎംസി കുടുംബാംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ 2011 - 13 കാലഘട്ടത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഭാരവാഹികളായി ത്രേസ്യാമ്മ തോമസ് നാടാവള്ളില്‍ (ചെയര്‍പേഴ്‌സണ്‍), ഡോ. അജയന്‍ പി. പിള്ള, ജോസി ജയിംസ്, ഏബ്രഹാം തോമസ് (വൈസ് ചെയര്‍പേഴ്‌സണ്‍സ്), ജയകൃഷ്ണന്‍ നായര്‍ (പ്രസിഡന്റ്), നിഷാദ് പയറ്റുതറ, സന്തോഷ് പാലാ, ഷാജി മാത്യു (വൈസ് പ്രസിഡന്റ്), ഷോളി കുമ്പിളുവേലി (ജനറല്‍ സെക്രട്ടറി), സാബു കട്ടപ്പന (ജോയിന്റ് സെക്രട്ടറി), സോണി വടക്കേല്‍ (ട്രഷറര്‍), എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളായി നിബു വെള്ളവന്താനം, ജിം സിറിയക്, തോമസ് ലൂക്ക്, തോമസ് ചാമക്കാലാ, ലീലാ പ്രസാദ്, ജോബി ജോസ്, ഷേര്‍ളി ചാമക്കാലാ, മധു നായര്‍, ജോസ് സോളമന്‍ എന്നിവരെ തിരഞ്ഞെടുത്തു.

ന്യൂയോര്‍ക്ക് പ്രൊവിന്‍സിന്റെ ചാര്‍ജുള്ള മുന്‍ അമേരിക്കന്‍ റീജനല്‍ പ്രസിഡന്റ് പ്രഫ. സണ്ണി മാത്യു ഇലക്ഷന്‍ കമ്മിഷണര്‍ ആയിരുന്നു. 2012 മേയില്‍ ഡാലസില്‍ നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുവാന്‍ സെക്രട്ടറി ഷോളി കുമ്പിളുവേലി ആഹ്വാനം ചെയ്തു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രൊവിന്‍സിന് പുതിയ ഭരണസമിതി വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രൊവിന്‍സിന് പുതിയ ഭരണസമിതി വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രൊവിന്‍സിന് പുതിയ ഭരണസമിതി വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രൊവിന്‍സിന് പുതിയ ഭരണസമിതി വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രൊവിന്‍സിന് പുതിയ ഭരണസമിതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക