Image

ഈയോബ്‌ മാര്‍ പീലക്‌സിനോസ്‌ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തില്‍ അനുശോചിച്ചു

അനില്‍ മാത്യു ആശാരിയത്ത്‌ Published on 23 November, 2011
ഈയോബ്‌ മാര്‍ പീലക്‌സിനോസ്‌ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തില്‍ അനുശോചിച്ചു
ഡാളസ്‌ (ടെക്‌സാസ്‌): മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഈയോബ്‌ മാര്‍ പീലക്‌സിനോസ്‌ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തില്‍ ഗാര്‍ലാന്റ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയം അനുശോചിച്ചു. ഇടവകയില്‍ നടന്ന അനുസ്‌മരണ ശുശ്രൂഷയില്‍ നിരവധി പേര്‍ പങ്കെടുത്തു.

വി. കുര്‍ബാനയ്‌ക്കുശേഷം മാര്‍ ഗ്രിഗോറിയോസ്‌ യുവജനപ്രസ്‌ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന അനുശോചനയോഗത്തില്‍ ഇടവക വികാരി റവ.ഫാ.രാജു എം. ദാനിയേല്‍ അനുസ്‌മരണ പ്രഭാഷണം നടത്തി. സമൂഹത്തിന്റെ നാനാതുറകളിലായി ജീവിക്കുന്ന ജനങ്ങളുടെ വേദനകള്‍ തൊട്ടറിഞ്ഞ്‌ അവര്‍ക്ക്‌ വേണ്‌ടി ജീവിച്ച മഹാഇടയനായിരുന്നു അഭിവന്ദ്യ ഈയോബ്‌ മാര്‍ പീലക്‌സിനോസ്‌ മെത്രാപ്പോലീത്താ. അഭിവന്ദ്യ തിരുമേനിയുടെ വേര്‍പാട്‌ സഭയ്‌ക്കു മാത്രമല്ല സമൂഹത്തിനും തീരാനഷ്‌ടമാണെന്ന്‌ റവ.ഫാ.രാജു എം. ദാനിയേല്‍ പറഞ്ഞു.

അഭിവന്ദ്യ തിരുമേനിയുടെ ദേഹവിയോഗത്തില്‍ വികാരി ഇടവക കമ്മിറ്റിയുടെ അനുശോചനം അറിയിച്ചു. യുവജനപ്രസ്ഥാനത്തിന്റെ അഡൈ്വസര്‍ ഷിബു മാത|വിന്റെ നേതൃത്വത്തില്‍ യുവജനപ്രസ്ഥാനംഗങ്ങള്‍ ചേര്‍ന്ന്‌ പ്രത്യേക പ്രാര്‍ത്ഥന നടത്തി അഭിവന്ദ്യ പിതാവിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി. അനുശോചനയോഗത്തില്‍ യുവജനപ്രസ്ഥാനം സെക്രട്ടറി തങ്കം സണ്ണി നന്ദി പറഞ്ഞു.
ഈയോബ്‌ മാര്‍ പീലക്‌സിനോസ്‌ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തില്‍ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക