Image

2014 ലെ ഫൊക്കാന സാഹിത്യ മല്‍സര വിജയികള്‍

തോമസ് പി. മാത്യൂ Published on 17 June, 2014
2014 ലെ ഫൊക്കാന സാഹിത്യ മല്‍സര വിജയികള്‍
ഷിക്കാഗൊ : 2014 ലെ ഫൊക്കാന ദേശീയ മലയാള സാഹിത്യ മല്‍സര വിജയികളെ പ്രഖ്യാപിച്ചു. ഫൊക്കാന സാഹിത്യ കണ്‍വന്‍ഷന്‍ കണ്‍വീനര്‍ അഡ്വ.രതീദേവിയും സാഹിത്യ മല്‍സര കോര്‍ഡിനേറ്റര്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളവും കൂടി അറിയിച്ചതാണിത്.

കവിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനം രാജശ്രീ പിന്റോയും രണ്ടാം സ്ഥാനം സോയ നായരും മോന്‍സി കൊടുമണും കരസ്ഥമാക്കി. ലേഖന മത്സരത്തില്‍ ഒന്നാം സ്ഥാനം പി.ടി. പൗലോസിനും രണ്ടാം സ്ഥാനം ജയിംസ് കുരീക്കാട്ടിലിനും ലഭിച്ചു. ചെറുകഥാ വിഭാഗത്തില്‍ ഒന്നാം സ്ഥാനം രാജു ചിറമണ്ണിലും രണ്ടാം സ്ഥാനം ശ്രീമതി സരോജാ വര്‍ഗീസും ബിജോ ചെമ്മന്ത്രയും തമ്പി ആന്റണിയും നേടി.
സാഹിത്യരംഗത്ത് പരിചയസമ്പന്നരായ വിധികര്‍ത്താക്കളായിരുന്നു വിജയികളെ തിരഞ്ഞെടുത്തത്. സമ്മാനാര്‍ഹര്‍ക്ക് ഫലകവും ക്യാഷ് അവാര്‍ഡും പുരസ്‌കാരമായി നല്‍കുന്നു.

സാഹിത്യ മത്സര നിബന്ധനകള്‍ക്കനുസരിച്ച് നോവലിനു പര്യാപ്തമായ കൃതികള്‍ ലഭിക്കാത്തതുകൊണ്ടു നോവല്‍ വിഭാഗം മത്സരത്തിനു ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് നോവല്‍ മോഡറേറ്റര്‍ മുരളി ജെ. നായര്‍ അറിയിച്ചു. 

വിജയികള്‍ക്ക് പുരസ്‌കാരം ജൂലൈ 5ന് ഷിക്കാഗോ ഹെമയ ഹയാറ്റ് ഹോട്ടലി(Rosemont)ല്‍ വച്ചു നടക്കുന്ന ഫൊക്കാന ദേശീയ കണ്‍വന്‍ഷനില്‍ വെച്ചു നല്‍കുന്നതാണെന്ന് അബ്ദുള്‍ പുന്നയൂര്‍ക്കുളം അറിയിച്ചു.

2014 ലെ ഫൊക്കാന സാഹിത്യ മല്‍സര വിജയികള്‍
ബിജോ ചെമ്മന്ത്ര
2014 ലെ ഫൊക്കാന സാഹിത്യ മല്‍സര വിജയികള്‍
ജയിംസ് കുരീക്കാട്ടില്‍
2014 ലെ ഫൊക്കാന സാഹിത്യ മല്‍സര വിജയികള്‍
മോന്‍സി കൊടുമണ്‍
2014 ലെ ഫൊക്കാന സാഹിത്യ മല്‍സര വിജയികള്‍
പി.ടി. പൗലോസ്
2014 ലെ ഫൊക്കാന സാഹിത്യ മല്‍സര വിജയികള്‍
രാജശ്രീ പിന്റോ
2014 ലെ ഫൊക്കാന സാഹിത്യ മല്‍സര വിജയികള്‍
രാജു ചിറമണ്ണില്‍
2014 ലെ ഫൊക്കാന സാഹിത്യ മല്‍സര വിജയികള്‍
സരോജാ വര്‍ഗീസ്
2014 ലെ ഫൊക്കാന സാഹിത്യ മല്‍സര വിജയികള്‍
സോയ നായര്‍
2014 ലെ ഫൊക്കാന സാഹിത്യ മല്‍സര വിജയികള്‍
തമ്പി ആന്റണി
Join WhatsApp News
Truth man 2014-06-17 14:49:43
Congrats to all winners . Almost are E malayalee writers.
We are expecting your articles in E malayalee 
Sudhir Panikkaveetil 2014-06-17 15:51:01
Congratulations and best wishes to you all winners - Sudhir Panikkaveetil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക