Image

ഡെപ്യൂട്ടി കളക്‌ടര്‍ തൂങ്ങി മരിച്ചതല്ല, കൊലപാതകമെന്ന്‌ ബന്ധുക്കള്‍

Published on 21 June, 2014
ഡെപ്യൂട്ടി കളക്‌ടര്‍ തൂങ്ങി മരിച്ചതല്ല, കൊലപാതകമെന്ന്‌ ബന്ധുക്കള്‍
കൊല്ലം: ഡെപ്യൂട്ടി കളക്‌ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്‌ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തി. സംഭവം കൊലപാതകമാണെന്നാണ്‌ ബന്ധുക്കളുടെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ട്‌ ഇവര്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കി.

വെള്ളിയാഴ്‌ചയാണ്‌ പ്രസന്ന കുമാറിന്റെ മൃതദേഹം നൂറനാട്ടെ ലഹരി വിമുക്ത കേന്ദ്രത്തില്‍ കണ്‌ടെത്തിയത്‌. ദുരന്ത നിവാരണ സേനയുടെ തിരുവനന്തപുരം ഡെപ്യൂട്ടി കളക്‌ടര്‍ പ്രസന്ന കുമാര്‍ (55) ആണ്‌ മരിച്ചത്‌. നൂറനാട്ടെ ലഹരി വിമുക്ത കേന്ദ്രത്തില്‍ വെച്ചാണ്‌ ആത്മഹത്യ ചെയ്‌തത്‌. ലഹരി വിമുക്ത കേന്ദ്രത്തില്‍ കനത്ത പീഡനമാണെന്ന്‌ ഇയാള്‍ ബന്ധുക്കളോട്‌ പറഞ്ഞിരിന്നുവെന്നാണ്‌ പരാതിയില്‍ പറയുന്നു.
Join WhatsApp News
RAJAN MATHEW DALLAS 2014-06-22 21:37:55

 ലഹരി വിമുക്ത കേന്ദ്രത്തിൽ അദ്ദേഹം എങ്ങനെ എത്തി ! അദ്ദേഹം ലഹരിക്ക്‌ അടിമയായിരുന്നോ ? മദ്യം ആയിരുന്നോ, കഞ്ചാവ് ആയിരുന്നോ ? മദ്യവും കഞ്ചാവ് ഉം കിട്ടിയില്ലെഗ്ഗിൽ തീർച്ചയായും കനത്ത പീടനമാണ് ! CRUEL  AND  UNUSUAL  PUNISHMENT  ! ശത്രുക്കളോടുപോലും ഇത്രയും കടുപ്പത്തിൽ ചെയ്യരുത് ! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക