Image

കേരളത്തില്‍ പവര്‍ച്ചവ്യാധികള്‍ പടരുന്നു; ഒരുമാസത്തനിടെ 20-ഓളം പേര്‍ മരിച്ചു

Published on 21 June, 2014
കേരളത്തില്‍ പവര്‍ച്ചവ്യാധികള്‍ പടരുന്നു; ഒരുമാസത്തനിടെ 20-ഓളം പേര്‍ മരിച്ചു
തിരുവനന്തപുരം:സംസ്‌ഥാനത്തു പകര്‍ച്ചവ്യാധികള്‍ പടരുന്നു. കഴിഞ്ഞ ഒരുമാസത്തനിടെ 20-ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പനി ബാധിച്ച്‌ ഇന്നലെ മലപ്പുറത്ത്‌ മൂന്നുപേര്‍ മരിച്ചു ഈമാസം ആറുപേര്‍ ചിക്കുന്‍ഗുനിയ ബാധിച്ചും നാലുപേര്‍ പനിയെ തുടര്‍ന്നുമാണു മരിച്ചത്‌. എലിപ്പനി, മലമ്പനി, എച്ച്‌1എന്‍1, ചിക്കന്‍പോക്‌സ്‌, ചെള്ളുപനി (സ്‌ക്രബ്‌ ടൈഫസ്‌) എന്നിവ ബാധിച്ചും മരണങ്ങളുണ്ടായി.

ഈമാസം മാത്രം പനി ബാധിച്ച്‌ 2.33 ലക്ഷം പേര്‍ ചികില്‍സ തേടി. ഈ മാസം 78 പേര്‍ക്കു മലമ്പനി പിടിപെട്ടു. ആറുമാസത്തിനിടെ 437 പേര്‍ക്കാണു രോഗം ബാധിച്ചത്‌. ഇടവേളയ്‌ക്കുശേഷം ഡെങ്കിപ്പനിയും ചിക്കുന്‍ ഗുനിയയും വീണ്ടും ശക്‌തമായി. മൂന്നാഴ്‌ചയ്‌ക്കിടെ 216 പേര്‍ക്കു ഡെങ്കി സ്‌ഥിരീകരിച്ചു.

ഈ വര്‍ഷം 12 പേര്‍ എലിപ്പനി ബാധിച്ചുമരിച്ചു. 12 പേര്‍ക്ക്‌ എച്ച്‌1എന്‍1 പനിയും 11 പേര്‍ക്കു ചെള്ളുപനിയും റിപ്പോര്‍ട്ട്‌ ചെയ്‌തു. ചിക്കന്‍പോക്‌സ്‌, ഹെപ്പറ്റൈറ്റിസ്‌ ബി, കോളറ, ടൈഫോയ്‌ഡ്‌ തുടങ്ങിയ രോഗങ്ങളും പടര്‍ന്നുപിടിക്കുകയാണെന്നാണു കണക്കുകള്‍ നല്‍കുന്നത്‌.
Join WhatsApp News
Jacko Mattukalayil 2014-06-22 14:21:09
ചിക്കൻ പോക്സ്, ഹെപ്പറ്റൈറ്റിസ് ബി, കോളറ, ടൈഫോയ്ഡ് എന്നൊക്കെയെ പണ്ടു കേട്ടിട്ടുള്ളൂ. മറ്റു രാജ്യങ്ങളിലും അതൊക്കെത്തന്നെ മനുഷ്യരെ കൊല്ലുന്നതും.
ഇപ്പോൾ "എലിപ്പനി" (12 പേർ മരിച്ചു), എച്ച്-വണ്‍-എൻ-വണ്‍(12 പേർക്ക്), "ചെള്ളുപനി" (11)-? ചിക്കൻ-ഗുനിയ മലമ്പനി വേറെ!
ദൈവമേ... എന്തൊക്കെ അസുഖങ്ങളാ പല പേരിട്ടു മലയാള നാട്ടിലോട്ട് വിട്ടിരിക്കുന്നത്? ഇതു നിന്റെ  സ്വന്തം നാടല്ല്യൊ? മലയാളിയെ തുലക്കാൻ ഇതൊക്കെ വേണമോ? പഴയ സോക്കേടുകൾ വെച്ചടിച്ചാൽ മലയാളിക്ക് ഏക്കില്ലാന്നോ?  കുഞ്ഞൂട്ടിയെ, എന്താ ഈ കേക്കണേ... നീ എവിടാ...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക