Image

സ്വിസ്‌ ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യാക്കാരുടെ പട്ടിക തയാറാക്കി

Published on 22 June, 2014
സ്വിസ്‌ ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യാക്കാരുടെ പട്ടിക തയാറാക്കി
സൂറിച്ച്‌: അനധികൃത കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യാക്കാരുടെ പട്ടിക സ്വിറ്റ്‌സര്‍ലണ്ട്‌ തയ്യാറാക്കി. അടുത്ത മാസത്തോടെ ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയ്‌ക്ക്‌ കൈമാറും. വന്‍കിട ബിസിനസുകാരും വ്യവസായികളുമാണ്‌ കള്ളപ്പണ നിക്ഷേപ പട്ടികയിലുള്ളതെന്നാണ്‌ സൂചന. കള്ളപ്പണം തിരികെ ഇന്ത്യയിലെത്തിക്കാന്‍ പ്രത്യേക സംഘത്തെ ബി.ജെ.പി സര്‍ക്കാര്‍ നിയോഗിച്ചതിന്‌ പിന്നാലെയാണ്‌ വിവരങ്ങള്‍ കൈമാറാന്‍ സ്വിറ്റ്‌സര്‍ലണ്ട്‌ തയ്യാറായത്‌.

ഏതാണ്ട്‌ 14,000 കോടി രൂപയാണ്‌ വിദേശ ബാങ്കുകളില്‍ ഇന്ത്യാക്കാര്‍ക്ക്‌ നിക്ഷേപമായുള്ളത്‌.
Join WhatsApp News
cmc 2014-06-23 18:12:57
ഇത്തരം കള്ള വാർത്തകൾ സൃഷ്ടിച്ചുവിടുന്ന മാധ്യമ പ്രവര്ത്തകരെ കണ്ടു പിടിച്ചു ജയിലിൽ ഇടണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക