Image

വിമാനത്താവളം വഴി മയക്കുമരുന്ന്‌ കടത്ത്‌: കോണ്‍ഗ്രസ്‌ നേതാവിന്റെ മകന്‍ അറസ്റ്റില്‍

Published on 24 June, 2014
വിമാനത്താവളം വഴി മയക്കുമരുന്ന്‌ കടത്ത്‌: കോണ്‍ഗ്രസ്‌ നേതാവിന്റെ മകന്‍ അറസ്റ്റില്‍
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളം വഴി മയക്കുമരുന്ന്‌ കടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ്‌ നേതാവിന്റെ മകന്‍ അറസ്റ്റില്‍. എല്‍.എസ്‌.ഡി എന്ന മാരകമായ മയക്കുമരുന്നാണ്‌ ദുബായിയിലേക്ക്‌ കടത്തിത്‌. സംഭവത്തില്‍ ആലുവ മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൂടിയായ കോണ്‍ഗ്രസ്‌ നേതാവിന്റെ മകന്‍ പൊലീസിന്റെ പിടിയിലായി. കീഴ്‌മാട്‌ സ്വദേശി അന്‍സാറാണ്‌ (32) അറസ്റ്റിലായത്‌.

കഴിഞ്ഞ 18ന്‌ ദുബായിയിലേക്ക്‌ നെടുമ്പാശേരി വഴി പോയ കടമക്കുടി സ്വദേശിയായ ഷിജിയുടെ കൈവശം പുസ്‌തകത്തിനുളളില്‍ ഒളിപ്പിച്ച്‌ പത്ത്‌ എല്‍.എസ്‌.ഡി കൊടുത്തുവിട്ടത്‌ സാദാണ്‌. ദുബായിയില്‍ തങ്ങുന്ന ആലുവ സ്വദേശിയായ സാരങ്ങ്‌ എം.ബി.എയ്‌ക്ക്‌ പഠിക്കുന്നുണ്ടെന്നും ഇതിന്റെ പുസ്‌തകമാണെന്നും അവന്‍ വിമാനത്താവളത്തിലെത്തി വാങ്ങിക്കോളുമെന്നും പറഞ്ഞാണ്‌ ഏല്‍പ്പിച്ചത്‌. എന്നാല്‍ ദുബായ്‌ വിമാനത്താവളത്തിലിറങ്ങിയയുടന്‍ അവിടത്തെ കസ്റ്റംസ്‌ അധികൃതര്‍ ഷിജിയെ പിടികൂടി ജയിലിലടയ്‌ക്കുകയായിരുന്നു. പുസ്‌തകത്തില്‍ മയക്കുമരുന്ന്‌ ഒളിപ്പിച്ച്‌ കബളിപ്പിക്കുകയായിരുന്നുവെന്ന്‌ ഷിജിക്ക്‌ അപ്പോഴാണ്‌ മനസിലായത്‌. നിരപരാധിയായ ഷിജി ഉപകാരം ചെയ്‌ത്‌ ജയിലില്‍ കഴിയേണ്ട അവസ്ഥയിലായിരിക്കുകയാണ്‌. പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട്‌ നാട്ടിലെത്തി മടങ്ങിയതായിരുന്നു ഷിജി. ഗോവയില്‍ നിന്ന്‌ 2000 രൂപയ്‌ക്കാണ്‌ അന്‍സാര്‍ 10 എല്‍.എസ്‌.ഡി വാങ്ങിയത്‌. 15000 രൂപയ്‌ക്കാണ്‌ ഇത്‌ സാദിന്‌ കൈമാറിയത്‌. ദുബായിയിലുളള സാരങ്ങ്‌ മയക്കുമരുന്നിനുളള തുകയും ഇടനിലക്കാര്‍ക്കുളള വിഹിതവും നേരത്തേ സാദിന്‌ അയച്ചുകൊടുക്കുകയായിരുന്നു.
Join WhatsApp News
Kunjunni 2014-06-24 16:05:57
സ്വന്ത സമൂഹത്തെ പറ്റി മോശമായിപ്പറയാൻ പ്രയാസമുണ്ട്, പക്ഷെ, ഇത്രയും നെറികെട്ട - സ്വന്തം അപ്പനെയും അമ്മയെയും പോലും സ്വന്ത താല്പ്പര്യത്തിനു വേണ്ടി കാലുവാരുന്ന മറ്റൊരു ജനത - ലോകത്തു വേറെയുണ്ടോ? അത്രമാത്രം നീചന്മാർ നിറഞ്ഞ നാടായി മാറി ഈ മഹാരാജ്യം! ഗള്ഫിലും അമേരിക്കയിലും ജനങ്ങൾ ഇതു മനസ്സിലാക്കിത്തുടങ്ങിയുട്ടുമുണ്ട് 'നെറി കെട്ടവർ', 'അടുപ്പിക്കാൻ കൊള്ളരുതാത്തവർ' എന്നുതന്നെ അതിനു പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്നതും! പുറംനാട്ടിൽ  ഇന്ത്യാക്കാരന്റെ ഇന്നത്തെ വില കാശിനു പത്ത്!  അമേരിക്കയിൽ ജോലികിട്ടാൻ ഏറ്റവും പ്രയാസപ്പെടുന്നത് ഒരു പക്ഷെ ഇപ്പോൾ ചെറുപ്പക്കാരായ പണ്ഡിതരായ ഇന്ത്യൻ യുവാക്കൾ അല്ലേ  എന്നു സംശയിക്കുന്നു. എവിടെ നോക്കിയാലും കാണാൻ ഉണ്ട്, എവിടെയും മുൻപിൽ തള്ളാനും ഉന്താനും ഉണ്ട് എവിടെയും ഞെളിഞ്ഞു കയറി മിടുക്കൻ കളിക്കാനും പൊക്കം പറയാനുമുണ്ട്. കമ്പ്യൂട്ടർ തള്ളുന്ന ഒരു ഹൈസ്കൂളുകാരനെ മാറ്റി, പീഎച്ചുഡീക്കാരൻ ഇന്ത്യനെക്കൊണ്ട് നീണ്ട മണിക്കൂറുകൾ പണി ചെയ്യിപ്പിച്ചു അമേരിക്കൻ കമ്പനികൾ ലാഭമുണ്ടാക്കുന്നു. ഒരു മെക്കാനിക്കോ, മെഷീനിസ്റ്റോ, ഹോസ്പിറ്റൽ വർക്കറോ എല്ലാം അതേപോലെ തന്നെ! വിധി തന്നെ... സംഭവാമി യുഗേ...യുഗേ...
Aniyankunju 2014-06-25 04:48:21
Sorry Kunjunni, at least in USA the opposite is true when it comes to demand for Indian skilled workers and professionals.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക