Image

പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം: മോദി സര്‍ക്കാരിന്റേത് രാജ്യദ്രോഹമെന്ന് ആന്‍റണി

Published on 25 June, 2014
പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം: മോദി സര്‍ക്കാരിന്റേത് രാജ്യദ്രോഹമെന്ന് ആന്‍റണി

തിരുവനന്തപുരം: പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം നടപ്പാക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനം തെറ്റായ നയമാണെന്ന് മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്‍റണി. ഇത് ഇന്ത്യയെ ബഹുരാഷ്ട്ര കുത്തകളുടെ കൈകളില്‍ എത്തിക്കും. മോദി സര്‍ക്കാരിന്‍െറ നടപടി രാജ്യദ്രോഹമാണെന്നും ആന്‍റണി ചൂണ്ടിക്കാട്ടി. ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യനയത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനെ പിന്തുണക്കുന്നതായി എ.കെ ആന്‍റണി പറഞ്ഞു. മദ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി പാര്‍ട്ടി മുന്നോട്ടുപോകണം. ഇത് ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന്‍െറ പ്രതിച്ഛായ വര്‍ധിപ്പിക്കും. മദ്യത്തിന്‍െറ ദൂഷ്യഫലങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ട്. അതു കൊണ്ടാണ് മദ്യത്തിനെതിരെ താന്‍ നിലപാട് ശക്തമാക്കിയതെന്നും ആന്‍റണി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ തോല്‍വി ഉണ്ടാകുന്നത് സ്വാഭാവികമാണ്. മുന്‍പും കോണ്‍ഗ്രസ് പരാജയം രുചിച്ചിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസിന് പകരമായി അധികാരത്തില്‍ വന്നവര്‍ക്ക് ഭരണത്തില്‍ തുടരാന്‍ സാധിച്ചിട്ടില്ല. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ തന്നെ പാര്‍ട്ടി ശക്തമായി തിരിച്ചുവരും. (Madhyamam)

Join WhatsApp News
Raju Poonthonnil 2014-06-25 04:57:54
സോണിയാമ്മ വിദേശ ബാങ്കിൽ അക്കൌണ്ടും ഇച്ചിരി കാശും ഇട്ടേക്കുന്നത് ഏതു മേഖലയിൽ നിക്ഷേപം നടന്ന വകയാ, അച്ചായോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക