Image

കോട്ടണ്‍ഹില്‍സ് സ്കൂള്‍ അധ്യാപിക മുഖ്യമന്ത്രിയോട് ഖേദം പ്രകടിപ്പിച്ചു

Published on 27 June, 2014
കോട്ടണ്‍ഹില്‍സ് സ്കൂള്‍ അധ്യാപിക മുഖ്യമന്ത്രിയോട് ഖേദം പ്രകടിപ്പിച്ചു
തിരുവനന്തപുരം: കോട്ടണ്‍ഹില്‍സ് സ്കൂളില്‍ നിന്നും സ്ഥലം മാറ്റ നടപടിക്ക് വിധേയയായ അധ്യാപിക ഊര്‍മ്മിളാ ദേവി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരില്‍ കണ്ട് ഖേദം പ്രകടിപ്പിച്ചു. വി. ശിവന്‍കുട്ടി എംഎല്‍എയോടൊപ്പം എത്തിയാണ് അധ്യാപിക മുഖ്യമന്ത്രിയോട് ഖേദം പ്രകടിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് സ്കൂളില്‍ എത്തിയപ്പോള്‍ മനപൂര്‍വ്വമല്ല ഗേറ്റ് അടച്ചിട്ടിരുന്നതെന്നും ഉച്ച ഭക്ഷണത്തിന്റെ ഇടവേളയില്‍ കുട്ടികള്‍ പുറത്ത് പോകാതിരിക്കാനാണ് ഗേറ്റ് അടച്ചിട്ടതെന്നും അധ്യാപിക മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഓഫീസിലെത്തി പറഞ്ഞു. തന്റെ വാക്കുകള്‍ മന്ത്രിയേ ഏതെങ്കിലും തരത്തില്‍ വേദനപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അവര്‍ മുഖ്യമന്ത്രിയേ അറിയിച്ചു. 
Join WhatsApp News
RAJAN MATHEW DALLAS 2014-06-27 07:32:50
ഇത് കേദ പ്രകടനം ആണോ കൂടുതൽ പരിഹാസം ആണോ ?
രോഗവും പ്രായവും തെറ്റിന് പരിഹാരമല്ല ! 11 മണിക്ക് മന്ത്രി വരുമെന്ന് പറഞ്ഞിട്ട് 9.30 നു മീറ്റിംഗ് തുടങ്ങുക , സ്കൂൾ ഗേറ്റ് അടച്ചിട്ട് കാവല്ക്കാരനെ അകത്തേക്ക് വിളിപ്പിക്കുക, മീറ്റിംഗിൽ മന്ത്രിയെ പരിഹസിക്കുക, അതിലൊക്കെ ഏറ്റവും  വലിയ തെറ്റ്, ജാതി പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുക ...ജാതി പറഞ്ഞതിന് മാത്രം അവരെ പിരിച്ചു വിടാവുന്നതാണ് ...
RAJAN MATHEW DALLAS 2014-06-27 18:15:16
 
ഇത് കേദ പ്രകടനം ആണോ കൂടുതൽ പരിഹാസം ആണോ ?
രോഗവും പ്രായവും തെറ്റിന് പരിഹാരമല്ല ! 11 മണിക്ക് മന്ത്രി വരുമെന്ന് പറഞ്ഞിട്ട് 9.30 നു മീറ്റിംഗ് തുടങ്ങുക , സ്കൂൾ ഗേറ്റ് അടച്ചിട്ട് കാവല്ക്കാരനെ അകത്തേക്ക് വിളിപ്പിക്കുക, മീറ്റിംഗിൽ മന്ത്രിയെ പരിഹസിക്കുക, അതിലൊക്കെ ഏറ്റവും  വലിയ തെറ്റ്, ജാതി പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുക ...ജാതി പറഞ്ഞതിന് മാത്രം അവരെ പിരിച്ചു വിടാവുന്നതാണ് ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക