Image

ഇറാഖിലെ ഇന്ത്യക്കാരെ സഹായിക്കാന്‍ അബു ജോര്‍ജ്‌ ഇറാഖിലെത്തി

Fr.Johnson Punchakonam Published on 28 June, 2014
ഇറാഖിലെ ഇന്ത്യക്കാരെ സഹായിക്കാന്‍ അബു ജോര്‍ജ്‌ ഇറാഖിലെത്തി
ഇറാഖിലെ ആഭ്യന്തരയുദ്ധം മൂലം ദുരിതം അനുഭവിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ മലയാളി ഐ.എഫ്‌.എസ്‌ ഉദ്യോഗസ്ഥനായ അബു മാത്തന്‍ ജോര്‍ജ്‌ ഇറാഖിലെത്തി. കലാപ ബാധിത മേഘലകളില്‍ സന്നദ്ധ സേവനം നടത്താന്‍ താല്‌പര്യമുള്ള ഉദ്ധ്യോഗസ്ഥര്‍ ഉടന്‍ ഇറാഖിലെത്തെണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം സ്വീകരിച്ചാണ്‌ അബു ഇറാഖിലെത്തിയത്‌.

വേദശാസ്‌ത്രക്‌ജനും മലങ്കര ഓര്‍ത്തോഡോക്‌സ്‌ സഭയുടെ വൈദീക സെമിനാരി പ്രിന്‍സിപ്പലുമായിരുന്ന ഫാ. ഡോക്ടര്‍ കെ എം ജോര്‍ജിന്റെയും കോട്ടയം എം ഡി സ്‌കൂള്‍ അധ്യാപിക യായിരുന്ന മറിയം ജോര്‍ജിന്റെയും മകനാണ്‌ അബു മാത്തന്‍ ജോര്‍ജ്‌. ഈജിപ്‌റ്റിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായ അബു ഇന്നലെ ഇറാഖിലെത്തി.

2009 ബാച്ചില്‍ ഐ.എഫ്‌.എസ്‌ ഉദ്യോഗസ്ഥനായ അബു ഈജിപ്‌റ്റ്‌ തലസ്ഥാനമായ കെയ്‌റോയിലെ ഇന്ത്യന്‍ എംബസിയില്‍ പ്രസ്‌ ഇന്‍ഫോര്‍മേഷന്‍ സെക്രട്ടറിയായി സേവനം അനുഷ്ടിക്കുന്നു.

ഇറാഖിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയെന്ന്‌ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുടുങ്ങിയവരെ സഹായിക്കാന്‍ ഇറാഖില്‍ മൂന്നു ക്യാംപുകള്‍ ഇതിനോടകം തുറന്നിട്ടുണ്ട്‌. ഇന്ത്യക്കാരെ സഹായിക്കാന്‍ നജഫില്‍ മൂന്നു നമ്പറുകള്‍ പ്രവര്‍ത്തനസജ്ജമാണെന്നും വിദേശകാര്യ വക്താവ്‌ അറിയിച്ചു. 009647716511190, 00964771651181, 00964771651179 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇറാഖിലെ നഴ്‌സുമാര്‍ ആശങ്കയിലാണ്‌. തിക്രിത്തില്‍ പുതിയ സംഘര്‍ഷം നടക്കുകയാണ്‌. 46 ഇന്ത്യക്കാര്‍ കഴിയുന്ന ആശുപത്രി വളപ്പില്‍ സ്‌ഫോടനം നടന്നുവെന്ന്‌ വാര്‍ത്ത ശരിയല്ല. ആശുപത്രിക്ക്‌ മാറിയാണ്‌ സ്‌ഫോടനം നടന്നത്‌. ഇന്ത്യന്‍ സ്ഥാനപതി നഴ്‌സുമാരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, തിക്രത്തില്‍ യുഎസിന്റെ പൈലറ്റില്ലാ വിമാനം പറക്കുന്നതായി റിപ്പോര്‍ട്ട്‌. അമേരിക്കന്‍ യുദ്ധവിമാനം ഇതുവരെ വെടിയുതിര്‍ത്തിട്ടില്ല. ഇറാഖിലെ യുഎസ്‌ സൈന്യത്തിന്‌ സുരക്ഷ ഒരുക്കുന്നതിനാണ്‌ വിമാനം അയച്ചതെന്ന്‌ യുഎസ്‌ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്‌. ആഭ്യന്തര സംഘര്‍ഷം തുടരുന്ന ഇറാക്കില്‍ കുടുങ്ങിയ ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പേര്‍ഷ്യന്‍ ഗള്‍ഫ്‌ തീരത്ത്‌ ഇന്ത്യ യുദ്ധക്കപ്പല്‍ വിന്യസിച്ചു. ഐ.എന്‍.എസ്‌ മൈസൂര്‍ എന്ന കപ്പലാണ്‌ വിന്യസിച്ചിരിക്കുന്നത്‌. ഏത്‌ സാഹചര്യവും നേരിടാന്‍ തയ്യാറായി നില്‍ക്കാന്‍ നാവികസേന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

അടിയന്തര സാഹചര്യത്തില്‍ ഇന്ത്യാക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയാണ്‌ കപ്പലുകളുടെ ദൗത്യം. വ്യോമസേനയുടെ സി 17,? സി 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്‌ വിമാനങ്ങളും തയ്യാറാക്കി നിറുത്തിയിട്ടുണ്ട്‌.തിരിച്ചുവരാന്‍ സന്നദ്ധത പ്രകടിപ്പിച്ച 36 ഇന്ത്യാക്കാരെയാണ്‌ ഇതിനിടെ ഒഴിപ്പിച്ചത്‌. ഇനി ഒരു അറിയിപ്പ്‌ ഉണ്ടാവുന്നത്‌ വരെ കപ്പല്‍ ഗള്‍ഫ്‌ തീരത്ത്‌ തങ്ങും. മറ്റൊരു യുദ്ധക്കപ്പലായ ഐ.എന്‍.എസ്‌ തര്‍കാഷ്‌ ഏദന്‍ തീരത്തും വിന്യസിച്ചിട്ടുണ്ട്‌. ഇറാക്കിലെ വിവിധ പ്രദേശങ്ങളിലായി പതിനായിരത്തോളം ഇന്ത്യാക്കാരുണ്ടെന്നാണ്‌ കണക്ക്‌. എന്നാല്‍ ഇവരില്‍ എല്ലാവരും തന്നെ ഐ.എസ്‌.ഐ.എസ്‌ തീവ്രവാദികള്‍ നടത്തുന്ന ആഭ്യന്തര സംഘര്‍ഷത്തിന്റെ ദുരിതം അനുഭവിക്കുന്നവരല്ല.
ഇറാഖിലെ ഇന്ത്യക്കാരെ സഹായിക്കാന്‍ അബു ജോര്‍ജ്‌ ഇറാഖിലെത്തി
Join WhatsApp News
Kunnumpuram 2014-06-28 22:43:05
ഒരു മന്ത്രിയാ പോവേണ്ടത് അവിടെ വെട്ടിലായിരിക്കുന്നവരെ എന്തെങ്കിലും പറഞ്ഞു കടത്തിക്കൊണ്ട് പോവാൻ... ഐ എഫ് എസ്സാന്നു പറഞ്ഞാൽ അവിടാരാ കേക്കാൻ? തിരിച്ചു വരാൻ പറ്റിയാൽ നല്ലത്....
അമേരിക്ക കളിക്കാൻ ഇന്ത്യക്കെന്തുവാ അല്ലെങ്കിൽ കാര്യം? സൂപ്പർ പവ്വറാന്നു  പറയാനോ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക