Image

നീതിക്കുവേണ്ടി കേഴുന്ന മാത്യൂ മാര്‍ത്തോമ്മായ്ക്കായി ഒരു ഒപ്പ് ശേഖരണം-ജോസ് പിന്റോ സ്റ്റീഫന്‍

ജോസ് പിന്റോ സ്റ്റീഫന്‍ Published on 02 July, 2014
നീതിക്കുവേണ്ടി കേഴുന്ന മാത്യൂ മാര്‍ത്തോമ്മായ്ക്കായി ഒരു ഒപ്പ് ശേഖരണം-ജോസ് പിന്റോ സ്റ്റീഫന്‍
മാത്യൂ മാര്‍ത്തോമ്മായെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ ആരും തന്നെ നമ്മുടെയിടയില്‍ ഉണ്ടാകുമെന്ന് കരുതുന്നില്ല. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഗൂഗിളിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ അതിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ കണ്ണുമടച്ച് വിശ്വസിക്കരുതെന്ന് മാത്രം അഭ്യര്‍ത്ഥിക്കുന്നു.

മാത്യൂ മാര്‍ത്തോമ്മ എസ്.എ.സി. ക്യാപിറ്റല്‍ എന്ന കമ്പനിയുടെ ഉടമയോ മേലധികാരിയോ ആയിരുന്നില്ല. ആ കമ്പനി അഭിവൃദ്ധി പ്രാപിക്കണമെന്നാഗ്രഹിച്ചിരുന്ന ഒരു ജോലിക്കാരന്‍ മാത്രമായിരുന്നു അദ്ദേഹം. കമ്പനിയുടെ മേലധികാരികളുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ചിരുന്ന ഒരു ജോലിക്കാരന്‍. അങ്ങനെയുള്ള ഒരാളുടെ തലയില്‍ ഈ കേസിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏല്‍പ്പിച്ചുകൊണ്ട് രക്ഷപ്പെടാന്‍ ആരെയും അനുവദിക്കരുത്.

ഈ വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട്, മനസ്സിരുത്തി ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്താല്‍, മാത്യൂ മാര്‍ത്തോമ്മായ്ക്ക് എന്തു സംഭവിച്ചുവെന്ന് നമുക്ക് മനസ്സിലാക്കാം. ഈ സാഹചര്യത്തിലാണ് പ്രമുഖ മനുഷ്യാവകാശ സംരക്ഷണസംഘടനയായ 'ജസ്റ്റീസ് ഫോര്‍ ആള്‍' മാത്യൂ മാര്‍ത്തോമ്മായ്ക്ക് നീതി ലഭിക്കുവാനുള്ള ധര്‍മ്മസമരത്തിന് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ നമ്മളെല്ലാം ഒരുമിച്ചു നിന്നാല്‍ മാത്രമേ ഈ സംരംഭം വിജയിക്കുകയുള്ളൂ എന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. മാത്യൂ മാര്‍ത്തോമ്മായ്ക്കനുകൂലമായുള്ള ഈ ഒപ്പ് ശേഖരണത്തില്‍ എല്ലാവരും സഹകരിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

ജൂലൈ മാസം  28നാണ് ഈ കേസിന്റെ അന്തിമതീരുമാനവും വിധിയും ജഡ്ജി പ്രഖ്യാപിക്കുന്നത്. ആ ദിവസം ഈ കേസ്സിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. അതിനോടനുബന്ധിച്ചാണ് ഈ ഒപ്പ് ശേഖരണം.

അമേരിക്കയില്‍ കുടിയേറി പാര്‍ക്കുന്ന നമ്മുടെ സമൂഹം ഈയടുത്തകാലത്ത് അനുഭവിച്ച ദുഃഖകരമായ യാഥാര്‍ത്ഥ്യങ്ങളോട് ബന്ധപ്പെടുത്തിവേണം ഈ കേസ്സിനെയും നമ്മള്‍ നോക്കി കാണേണ്ടത്. സ്വാധീനമുള്ളവന് ഒരു വിധിയും സ്വാധീനമില്ലാത്തവന് മറ്റൊരു വിധിയും തീര്‍പ്പാക്കുന്ന ഒരവസ്ഥയിലേക്ക് അമേരിക്കന്‍ നീതിന്യായവ്യവസ്ഥിതി അധപതിച്ചുകൂടാ. അത്തൊരമൊരു സാഹചര്യമുണ്ടായാല്‍ തിരുത്തല്‍ ശക്തിയായി മാറാന്‍ നമുക്ക് സാധിക്കണം. നമുക്കതിന് കഴിയും. സംഘടിക്കുവാനും കൂട്ടായ്മാനുഭവത്തിലേക്ക് വരുവാനും തയ്യാറായാല്‍ മാത്രം മതി.
ന്യായമല്ലാത്ത, അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തി മാത്യൂ മാര്‍ത്തോമ്മായെ അറസ്റ്റ് ചെയ്യുകയും, കോടതിയില്‍ മാത്യൂവിനനുകൂലമായ തെളിവുകള്‍ ഹാജരാക്കിയിട്ടുപോലും, മാത്യൂവിനെ കുറ്റക്കാരനാണെന്ന് വിധിച്ചിരിക്കുന്ന ജൂറി തീരുമാനം പുനപരിശോധിക്കണമെന്നാണ് നമ്മള്‍ ആവശ്യപ്പെടുന്നത്. മൂന്ന് കുഞ്ഞുമക്കളെ വിഭ്രാന്തിയിലാക്കിയിട്ട് അവരുടെ നിലവിളി ശബ്ദം അവഗണിച്ചുകൊണ്ട് മാത്യൂവിനെ അറസ്റ്റു ചെയ്തുകൊണ്ടുപോകുകയാണ് പോലീസ് ചെയ്തത്.
താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനം അതീവരഹസ്യമായി സൂക്ഷിച്ചിരുന്ന വിവരങ്ങള്‍ മനസ്സിലാക്കി, അവ ഉപയോഗിച്ചുകൊണ്ട് ഷെയര്‍ ഹോള്‍ഡേയ്‌സിന് നഷ്ടം വരുത്തികൊണ്ട്, കമ്പനിക്ക് വന്‍ ലാഭം ഉണ്ടാക്കികൊടുക്കാന്‍ കൂട്ടുനില്ക്കുകയോ നേതൃത്വം നല്‍കുകയോ ചെയ്തു എന്നാണ് മാത്യുവിനെതിരായി ആരോപിക്കപ്പെട്ടിരിക്കുന്നു.

അത് തീര്‍ത്തും തെറ്റാണ്. ആ രഹസ്യങ്ങളെല്ലാം തന്നെ പകല്‍വെളിച്ചം പോലെ സുതാര്യങ്ങളായ അങ്ങാടി പരസ്യങ്ങളാണെന്ന് മാത്യുവിന്റെ അഭിഭാഷകര്‍ കോടതിയില്‍ തെളിയിച്ചുകഴിഞ്ഞതാണ്. എന്നാല്‍ ആരുടെയൊക്കെയോ പ്രേരണക്ക് വിധേയരായി മാത്യുവാണ് ഈ കേസിലെ കുറ്റവാളി എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. അത് കണ്ണുമടച്ച് വിശ്വസിക്കുവാന്‍ നമ്മള്‍ തയ്യാറാകരുത്.

അമേരിക്കന്‍ മാധ്യമങ്ങളുടെ കുപ്രചരണങ്ങള്‍ ജൂറിയംഗങ്ങളെ സ്വാധീനിച്ചുവെന്നു വേണം നമ്മള്‍ മനസ്സിലാക്കേണ്ടത്. നമ്മുടെ സമൂഹത്തിലെ അംഗങ്ങളെപ്പോലും തെറ്റിദ്ധരിപ്പിക്കാന്‍ ആ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞുവെന്നത് ദുഃഖകരമായ സത്യമാണ്. ഇനിയും സത്യം തിരിച്ചറിഞ്ഞ് ഈ ധര്‍മ്മസമരത്തില്‍ പങ്കാളികളാകാന്‍ നിങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.
ഏറ്റവുമാദ്യം നമ്മള്‍ ചെയ്യേണ്ടത്, ഈ ഒപ്പ് ശേഖരണത്തില്‍ സഹകരിച്ച് ഒപ്പിടുകയും മറ്റുള്ളവരെകൊണ്ട് ഒപ്പിടുവിപ്പിക്കുകയുമാണ്. ഏതെങ്കിലും കാരണവശാല്‍ ഇതിനോട് സഹകരിക്കുവാന്‍ മനസ്സുവരുന്നില്ലെങ്കില്‍, നിങ്ങളെ ആരും നിര്‍ബന്ധിക്കുകയില്ല. അങ്ങനെയുള്ളവരോട് ഒരഭ്യര്‍ത്ഥന മാത്രം മുന്നോട്ടുവയ്ക്കുന്നു. സഹായിച്ചില്ലെങ്കിലും എതിര്‍പ്രചാരണത്തിന് ആരും മുതിരരുത്.

മാത്യൂ മാര്‍ത്തോമാ മാത്രമല്ല ഈ കേസിന്റെ പേരില്‍ വേദനയനുഭവിക്കുന്നത്. വളരെയേറെ ആള്‍ക്കാരെ ബാധിക്കുന്നതും, അവര്‍ക്ക് വേദനയുളവാക്കുകയും ചെയ്യുന്ന ഒരു ദുരന്താനുഭവമാണിത്. അവരുടെ വേദനയും ദുഃഖവുമകറ്റി സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നല്ല സുദിനങ്ങള്‍ സമ്മാനിക്കാന്‍ നമുക്ക് സഹകരിച്ചുകൂടെ? നിങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക് ഈ ചോദ്യമെറിഞ്ഞുകൊണ്ട് ഈ നല്ല സംരംഭത്തില്‍ പങ്കാളികളാകാന്‍ നിങ്ങളെ ഞങ്ങള്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

കഴിഞ്ഞ ആഴ്ച നടന്ന ഫോമാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ഈ പ്രസ്ഥാനത്തിന്റെ പ്രതിനിധികള്‍ക്ക് അവസരമൊരുക്കി തന്ന ഫോമയുടെ നേതൃത്വത്തോടും ധാരാളം ഒപ്പുകള്‍ രേഖപ്പെടുത്തി ഞങ്ങളെ സഹായിച്ച ഫോമയുടെ അംഗങ്ങളോടും ഞങ്ങള്‍ നന്ദി പറയുന്നു. ഇനി വരുന്ന ഫൊക്കാനാ കണ്‍വെന്‍ഷനിലും മറ്റ് നിരവധി കണ്‍വെന്‍ഷനുകളിലും പങ്കെടുത്ത് നിങ്ങളുടെ ഒപ്പുകള്‍ ശേഖരിക്കാന്‍ ആഗ്രഹമുണ്ട്. അവിടെയൊക്കെ ഞങ്ങളുടെ പ്രതിനിധികളെ അയക്കാന്‍ ശ്രമിക്കാം. അതിനുസാധിച്ചില്ലെങ്കില്‍ പോലും ഈ സംരംഭത്തില്‍ ഞങ്ങളെ സഹായിക്കണമെന്ന് ഫൊക്കാനാ നേതൃത്വത്തോടും, വിവിധ മത, സാമൂഹ്യ, സാംസ്‌ക്കാരിക സംഘടനാ നേതൃത്വത്തോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

നീതിക്കുവേണ്ടി കേഴുന്ന മാത്യൂ മാര്‍ത്തോമ്മായ്ക്കായി ഒരു ഒപ്പ് ശേഖരണം-ജോസ് പിന്റോ സ്റ്റീഫന്‍
Join WhatsApp News
RoyChengannur 2014-07-03 01:41:33
Please support Mathew Marthoma  Good luck    ROMA President  Roy Chengannur
well wisher 2014-07-03 04:50:56
Dont be stupid. He was involved in the largest insider trading in America. He got a fair trail and jury found him guilty. He too had good attorneys. Yet he lost the case. If we say this country's justice system is discriminatory, go back to India.
At the same time there is nothing harm to help him, especiallly when he has three kids. Let the judge show lenience.
Thomas Koshy 2014-07-03 06:11:51
If you can't help, please don't hurt. He is one among us, from our community. It is our onus responsibility to help our fellow Indian Americans when one of us in in distress. Let the court decide if he is guilty or not, but not our community.
FOMATOMA 2014-07-03 09:56:24
What kind of nonsense are these people talking? This person deliberately spreading lies and want us to feel sorry for this Marthoman guy. FBI worked for months and collected enough and more information before nailing these crooks. If Marthoman is innocent, what about Raj Rajaratanam and Rajat Gupta who are all involved in this SAC capital insider trading case. Don’t say they are all guilty and our own Marthoman is pure as gold! Government got a strong case against Marthoman: “Martoman, a former portfolio manager at SAC, is accused of orchestrating a massive trade in shares of Elan Corp. and Wyeth Pharmaceuticals based on inside information. The government alleges that SAC unloaded a $700 million stake in the drugmakers following a July 2008 phone call between Martoma and Cohen. The firm then sold the stocks short, netting $276 million in profits and avoided losses. At trial, prosecutors are expected to call Dr. Sidney Gilman, a former neurology professor at the University of Michigan, who will testify that he provided Martoman with confidential information detailing a negative drug trial for an Alzheimer’s treatment the two firms were developing. According to the government’s complaint, Martoman followed by emailing Cohen to say it was “important” that they speak. In the 20-minute conversation that followed, Martoman allegedly indicated he was no longer “comfortable” with SAC’s stake in the drugmakers”.
Samson George 2014-07-03 19:24:57
If the jury found him guilty he can go to higher courts for appeal, not to FOMAA or FOKANA.  What do these people think.  Some signatures will save the guilty? These so called associations can save some scoundrels?  These cultural organizations are for promoting cultural unity among the community, not to save such law-breakers. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക