Image

കേരളം റെയില്‍വേയുടെ ബാക്ക്‌യാര്‍ഡില്‍, വേണമെങ്കില്‍ ബുള്ളറ്റും ആവാം (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 08 July, 2014
കേരളം റെയില്‍വേയുടെ ബാക്ക്‌യാര്‍ഡില്‍, വേണമെങ്കില്‍ ബുള്ളറ്റും ആവാം (കുര്യന്‍ പാമ്പാടി)
ബുള്ളറ്റ് ട്രെയിന്‍ നല്ലതുതന്നെ. പ്രത്യേകിച്ച് ചൈന ബെയ്ജിംഗില്‍നിന്ന് ഷാങ്ഹായിലേക്ക് ലോകോത്തര സ്പീഡ് ട്രെയിന്‍ ഓടിച്ചുതുടങ്ങിയ ഇക്കാലത്ത്. പക്ഷേ, അത് നരേന്ദ്ര മോദിയുടെ ജന്മനാട്ടില്‍നിന്ന് മുംബൈയിലേക്കായതാണു പ്രശ്‌നം. എന്തുകൊണ്ട് ഡല്‍ഹിയില്‍നിന്നും കല്‍ക്കട്ടയിലേക്കും മുംബൈയിലേക്കും കേരളത്തിലേക്കും ആയിക്കൂടാ? അഹമ്മദ്ബാദ്മുംബൈ ട്രെയിനിനു മുന്‍തൂക്കം നല്‍കിയതുവഴി മോദി ഗവണ്‍മെന്റ് അങ്ങേയറ്റത്തെ സ്വജനപക്ഷപാതമല്ലേ കാട്ടുന്നത്?
കേരളത്തിനു സ്വന്തമായി റെയില്‍വേ സോണ്‍, ട്രാക്ക് ഇരട്ടിപ്പിക്കലിനു വേഗം, മലബാറിനു പുതിയ ട്രെയിനുകള്‍, ഇവിടത്തെ കാളവണ്ടി പോലുള്ള കോച്ചുകളുടെ നിഷ്‌കാസനം, കോച്ച് ഫാക്ടറി, ശബരി റെയില്‍വേ തുടങ്ങി പാടിപ്പതിഞ്ഞ പാട്ടുകളുമായെത്തിയ കേരളത്തെ റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ പാടേ അവഗണിച്ചുകളഞ്ഞു.
മലയാളം അറിയാവുന്ന ഗൗഡയെക്കുറിച്ചും കാസര്‍ഗോഡിനടുത്ത് കര്‍ണാടകയില്‍ സ്‌റ്റേഷന്‍ മാസ്റ്ററായ അനുജനെക്കുറിച്ചും ഫീച്ചറുകള്‍ നിരത്തിയ പത്രങ്ങള്‍ക്ക് ബജറ്റ് കനത്ത തിരിച്ചടിയായി. ഒന്‍പത് ഹൈസ്പീഡ് ട്രെയിനുകള്‍ (200 കിലോമീറ്റര്‍ വേഗം, ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകളുടെ ലോകറിക്കാര്‍ഡ് വേഗം 575 കി.മീ.) തുടങ്ങുമെന്നു പറഞ്ഞ ഗൗഡ ഗുജറാത്തിനും കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും വാരിക്കോരി കൊടുത്തു. പ്രസംഗത്തിലുടനീളം ''മോദിജി മോദിജി'' എന്ന് നിരവധി തവണ ആവര്‍ത്തിക്കുന്നത് ലൈവ് ടെലികാസ്റ്റിലൂടെ മലയാളികള്‍ കണ്ടും കേട്ടും മടുത്തു.
കേരള എംപിമാരുടെ നേതൃത്വത്തില്‍ ലോക്‌സഭയിലുയര്‍ന്ന പ്രതിഷേധപ്രകടനങ്ങളെ നിസാരവത്കരിച്ചുകൊണ്ട് ഗൗഡ നടത്തിയ കന്നി ബജറ്റ് പ്രസംഗത്തില്‍ ഇടയ്ക്കിടെ ''ചാടിക്കടിക്കാന്‍ വരട്ടെ, ഞാന്‍ പറയുന്നതു കേള്‍ക്കൂ...'' എന്നിങ്ങനെയുള്ള പല്ലവികള്‍കൊണ്ടാണു നേരിട്ടത്. കേരളത്തിന് എന്തൊക്കെയോ കിട്ടാന്‍ പോകുന്നു എന്ന പ്രതീതി അതുളവാക്കി. പക്ഷേ, പ്രസംഗം തീര്‍ത്തപ്പോള്‍ ആ പ്രതീക്ഷകളത്രയും മരീചികയായി.
വിദേശമലയാളികള്‍ ഉള്‍പ്പെടെയുള്ള കേരളീയരുടെ ചിരകാല സ്വപ്നങ്ങളഇലൊന്ന് കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ ഉണ്ടാക്കണമെന്നതായിരുന്നു. ഹൈസ്പീഡ് വന്നാല്‍ അത് കേരളത്തെ രണ്ടായി കീറിമുറിക്കുമെന്നും ഒരുവശത്തുള്ളവര്‍ക്ക് മറുവശത്തു കടക്കാന്‍ മൈലുകള്‍ താണ്ടേണ്ടിവരുമെന്നും പറഞ്ഞ് ഇവിടത്തെ ചില 'പരിസ്ഥിതിഭ്രാന്തന്മാര്‍' അതെല്ലാം തല്ലിക്കെടുത്തി. ജപ്പാനിലും യൂറോപ്പിലും എന്നുവേണ്ട, ചൈനയിലും ഹൈസ്പീഡ് ട്രെയിനുകളില്‍ കോട്ടും ടൈയും കെട്ടിയിരുന്നു സഞ്ചരിച്ച് ട്രെയിനിന്റെ രൂപഭംഗിയിലും വേള്‍ഡ് ക്ലാസ് സൗകര്യങ്ങളിലും അഭിരമിച്ച കേരളത്തിലെ നേതൃമ്മന്യന്മാര്‍ ഈ സമരങ്ങള്‍ക്കു നേതൃത്വം വഹിച്ചുവെന്നതാണ് ഞെട്ടിക്കുന്ന സത്യം.
ജപ്പാനിലും യൂറോപ്പിലുമുള്ള ഹൈസ്പീഡ് ട്രെയിനുകളിലും അമേരിക്കയിലെ 'കോസ്റ്റ്‌കോസ്റ്റ് അംട്രാക്ക്' ട്രെയിനുകളിലും സ്‌റ്റേഷന്‍ മാസ്റ്റര്‍ ലൈറ്റ് കാണിച്ച് ട്രെയിന്‍ നിര്‍ത്തിത്തരുന്ന കാനഡയിലും ട്രെയിനില്‍ യാത്രചെയ്തിട്ടുള്ളയാളാണ് ഈ ലേഖകന്‍. അടുത്തകാലത്ത് മലേഷ്യയിലും സിങ്കപ്പൂരിലും ഹോങ്കോംഗിലും ട്രെയിനില്‍ യാത്രചെയ്തു. ബാങ്കോക്കില്‍നിന്നു സിങ്കപ്പൂര്‍ വരെ മൂന്നു രാജ്യങ്ങളില്‍ക്കൂടി ഓടുന്ന സിംഗിള്‍ ട്രാക്ക് ട്രെയിന്‍ യാത്രയായിരുന്നു അതിലൊടുവിലത്തേത്ത്. വെറും മീറ്റര്‍ഗേജ്. പക്ഷേ, വേള്‍ഡ് ക്ലാസ് സൗകര്യങ്ങള്‍. 60 കഴിഞ്ഞ ഏതു നാട്ടുകാരനും കണ്‍സഷന്‍ ചോദിച്ചറിഞ്ഞു തരുന്ന ഒരു റെയില്‍വേ ഉദ്യോഗസ്ഥയെ പെനാംഗിനടുത്ത ജോര്‍ജ്ടൗണിലെ കൊച്ചുസ്‌റ്റേഷനില്‍ കണ്ടു തട്ടമിട്ട ഒരു മുസ്‌ലിം സുന്ദരി.
ഒന്നും വേണ്ട. പതിറ്റാണ്ടുകളായി മലയാളികള്‍ കേള്‍ക്കുന്ന ശബരി റെയിലിന് എന്തുപറ്റി? അങ്കമാലിയില്‍ തുടങ്ങി കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി വഴി ശബരിമലയുടെ താഴ്‌വാരത്തിലെത്തുന്ന ട്രെയിന്‍. കാശ്മീരില്‍ വൈഷ്ണവ ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം എളുപ്പമാക്കുന്ന വെറും 26 കിലോമീറ്ററിന്റെ 1132.75 കോടി രൂപ മുടക്കുള്ള ഉധംപൂര്‍കത്ര ലൈന്‍ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ.
ശബരി പാത പരിസ്ഥിതിവാദികളുടെയും സ്ഥാപിത താത്പര്യക്കാരുടെയും കടുംപിടിത്തങ്ങളില്‍പ്പെട്ടു മുങ്ങിത്താണുകൊണ്ടിരിക്കുമ്പോഴാണ് സദാനന്ദ ഗൗഡ കേരളത്തെ അവഗണിക്കുന്നു എന്ന പരമ്പരാഗത വാദവുമായി നേതാക്കള്‍ പത്രമാധ്യമങ്ങളിലും ടിവി ചാനലുകളിലും തിളങ്ങിനില്‍ക്കാന്‍ ശ്രമിക്കുന്നത്. കേരളത്തിന് ഉള്‍ക്കൊള്ളാവുന്നതിലേറെ ട്രെയിനുകള്‍ ഇപ്പോള്‍ ഓടുന്നുണ്ട്. മധ്യതിരുവിതാകൂറിലെ യാത്രക്കാര്‍ക്ക് ഏറ്റം പ്രയോജനകരമായ കോട്ടയം, ആലപ്പുഴ പാതകളുടെ ഇരട്ടിപ്പിക്കലിന് ആക്കംകൂട്ടാന്‍ ആരും ശ്രമിച്ചുകാണുന്നില്ല. ഈ റൂട്ടുകളില്‍ അടുത്തകാലത്തു സഞ്ചരിച്ചിട്ടുള്ളവര്‍ക്കറിയാം; അടുത്തെങ്ങും പണി തീരാന്‍പോകുന്നില്ലെന്ന്.
ഡബിള്‍ ട്രാക്ക് ആയാല്‍ എറണാകുളത്തുനിന്നു തിരുവനന്തപുരത്തെത്താന്‍ ഇപ്പോഴത്തേതിന്റെ പകുതി സമയം മതിയാകും. കൊട്ടിഘോഷിച്ചു നടപ്പാക്കിയ 'മെമു' (മെയിന്‍ ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്‌സ്) ട്രെയിനുകള്‍ എത്ര സൗകര്യപ്രദം! ഹൈസ്പീഡില്‍ പോയാലും സര്‍വ സ്‌റ്റേഷനിലും നിര്‍ത്തി കുതിച്ചുപായുന്ന ഈ ട്രെയിനുകള്‍ക്ക് പരമ്പരാഗത ട്രെയിനുകളുടെ ഇരട്ടി വേഗമുണ്ട്. പക്ഷേ, കായംകുളത്തുനിന്ന് സിഗ്‌നല്‍ തകരാര്‍ പോലുള്ള നിസാര കാരണങ്ങളാല്‍ ഇവയുടെ സര്‍വീസ് ഇടയ്ക്കിടെ റദ്ദാക്കപ്പെടുന്നു.
ബുള്ളറ്റ് ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ക്ക് ഉപയോഗിക്കാനായി ലിങ്കെ ഹോഫ്ബാന്‍ ബുഷ് ഡിസൈനില്‍ സ്‌റ്റെയിന്‍ലെസ് സ്റ്റീലും അലുമിനിയവും ഉപയോഗിച്ച് കോച്ചുകള്‍ ഉണ്ടാക്കാനുള്ള ഒരു പ്ലാന്റ് പാലക്കാട്ടെ കഞ്ചിക്കോട്ട് അനുവദിച്ചിരുന്നു 2008ല്‍. 550 കോടി അന്നു ചെലവു മതിച്ചിരുന്ന പ്ലാന്റ് എവിടെപ്പോയെന്നറിയില്ല. ഗൗഡയുടെ ബജറ്റില്‍ അതിനെപ്പറ്റി ഒരു പരാമര്‍ശവുമുണ്ടായിരുന്നില്ല. അന്ന് അതോടൊപ്പം അനുവദിച്ചിരുന്ന ചപ്രയിലെ റെയില്‍ വീല്‍ പ്ലാന്റും റായ്ബറേലിയിലെ കോച്ച് ഫാക്ടറിയിലും ധന്‍ഗുനിയിലെ ഡീസല്‍ എന്‍ജിന്‍ പ്ലാന്റും എത്രപണ്ടേ ഉത്പാദനം തുടങ്ങിക്കഴിഞ്ഞു.
കേരളീയരുടെ റെയില്‍ സ്വപ്നങ്ങള്‍ കുഴിച്ചുമൂടാനുള്ള കുഴികള്‍ കേരളീയര്‍ തന്നെ വെട്ടുകയാണ്. കേരളം കണ്ടിട്ടുള്ള ഏറ്റവും മികച്ച റെയില്‍വേ മന്ത്രി ഒ. രാജഗോപാലിനെ നാലാം തവണയും തോല്പിച്ചു കൈയില്‍ കൊടുത്തു. കര്‍ണാടക ഗവര്‍ണറായി പോകുന്നതുകൊണ്ട് അദ്ദേഹം കേരളീയരില്‍നിന്നു രക്ഷപ്പെട്ടു. കേരളീയര്‍ പടുകുഴിയില്‍ തന്നെ. ആര്‍ക്കും അര്‍ഹിക്കുന്നതേ കിട്ടൂ.
ഇറാക്കില്‍നിന്ന് 46 മലയാളി നഴ്‌സുമാരെ ബോംബുകള്‍ക്കും മിസൈലുകള്‍ക്കും ഇടയില്‍നിന്ന് അതിസാഹസികമായി രക്ഷപ്പെടുത്തിയതിന്റെ ഖ്യാതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹം അതിനുവേണ്ടി സുഷമ സ്വരാജുമായുണ്ടാക്കിയ അടുപ്പം കണ്ടാല്‍, കൊച്ചി മെട്രോയ്ക്കു ശേഷം ഒരു ബുള്ളറ്റ് ട്രെയിന്‍ തന്നെ കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിയുമെന്നു തോന്നിപ്പോകും. ഒരാളെപ്പിടിച്ചാല്‍ മതി, ഏറ്റം മികച്ച ടെക്‌നോളജി വിദഗ്ധനെന്ന നിലയില്‍ ജപ്പാന്‍കാര്‍ ടോക്കിയോയില്‍ കൊണ്ടുപോയി അവാര്‍ഡ് കൊടുത്താദരിച്ച ഇ. ശ്രീധരനെ. കൈയോടെ അദ്ദേഹവുമായി ആലോചിക്കുക.
ചിത്രങ്ങള്‍
1. ജപ്പാനിലെ ഷിങ്കാന്‍സന്‍ എന്ന ബുള്ളറ്റ് ട്രെയിന്‍.
2. ബുള്ളറ്റ് ട്രെയിനില്‍ ലേഖകന്‍ യാത്ര ചെയ്ത 'കാര്‍'.
3. ടോക്കിയോയിലെ റെയില്‍ സ്‌റ്റേഷന്‍.
4. രണ്ടു ബുള്ളറ്റുകള്‍ ഒന്നിച്ച്.
5. ബുള്ളറ്റിനു സ്വാഗതം ക്യോട്ടോയില്‍.
6. യൂറോപ്പിലെ ഹൈസ്പീഡ് ട്രെയിന്‍ ടി.ജി.വി.
7. ടി.ജി.വി ട്രെയിന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലൂടെ.
8. പാരീസിലെ ഏഴു റെയില്‍വേ സ്‌റ്റേഷനുകളില്‍ ഒന്ന്.
9. ലണ്ടനില്‍നിന്ന് കടലിനടിയിലൂടെ യൂറോപ്പിലേക്കു പോകുന്ന യൂറോസ്റ്റാര്‍.
10. നരേന്ദ്ര മോദി ഈയിടെ ഫഌഗ് ഓഫ് ചെയ്ത കാശ്മീരിലെ ഉധംപൂര്‍ കത്ര ട്രെയിന്‍.

കേരളം റെയില്‍വേയുടെ ബാക്ക്‌യാര്‍ഡില്‍, വേണമെങ്കില്‍ ബുള്ളറ്റും ആവാം (കുര്യന്‍ പാമ്പാടി)
ജപ്പാനിലെ ഷിങ്കാന്‍സന്‍ എന്ന ബുള്ളറ്റ് ട്രെയിന്‍
കേരളം റെയില്‍വേയുടെ ബാക്ക്‌യാര്‍ഡില്‍, വേണമെങ്കില്‍ ബുള്ളറ്റും ആവാം (കുര്യന്‍ പാമ്പാടി)
ബുള്ളറ്റ് ട്രെയിനില്‍ ലേഖകന്‍ യാത്ര ചെയ്ത 'കാര്‍
കേരളം റെയില്‍വേയുടെ ബാക്ക്‌യാര്‍ഡില്‍, വേണമെങ്കില്‍ ബുള്ളറ്റും ആവാം (കുര്യന്‍ പാമ്പാടി)
ടോക്കിയോയിലെ റെയില്‍ സ്റ്റേഷന്‍
കേരളം റെയില്‍വേയുടെ ബാക്ക്‌യാര്‍ഡില്‍, വേണമെങ്കില്‍ ബുള്ളറ്റും ആവാം (കുര്യന്‍ പാമ്പാടി)
രണ്ടു ബുള്ളറ്റുകള്‍ ഒന്നിച്ച്
കേരളം റെയില്‍വേയുടെ ബാക്ക്‌യാര്‍ഡില്‍, വേണമെങ്കില്‍ ബുള്ളറ്റും ആവാം (കുര്യന്‍ പാമ്പാടി)
ബുള്ളറ്റിനു സ്വാഗതം - ക്യോട്ടോയില്‍
കേരളം റെയില്‍വേയുടെ ബാക്ക്‌യാര്‍ഡില്‍, വേണമെങ്കില്‍ ബുള്ളറ്റും ആവാം (കുര്യന്‍ പാമ്പാടി)
യൂറോപ്പിലെ ഹൈസ്പീഡ് ട്രെയിന്‍ - ടി.ജി.വി
കേരളം റെയില്‍വേയുടെ ബാക്ക്‌യാര്‍ഡില്‍, വേണമെങ്കില്‍ ബുള്ളറ്റും ആവാം (കുര്യന്‍ പാമ്പാടി)
ടി.ജി.വി ട്രെയിന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലൂടെ
കേരളം റെയില്‍വേയുടെ ബാക്ക്‌യാര്‍ഡില്‍, വേണമെങ്കില്‍ ബുള്ളറ്റും ആവാം (കുര്യന്‍ പാമ്പാടി)
പാരീസിലെ ഏഴു റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്ന്
കേരളം റെയില്‍വേയുടെ ബാക്ക്‌യാര്‍ഡില്‍, വേണമെങ്കില്‍ ബുള്ളറ്റും ആവാം (കുര്യന്‍ പാമ്പാടി)
ലണ്ടനില്‍നിന്ന് കടലിനടിയിലൂടെ യൂറോപ്പിലേക്കു പോകുന്ന യൂറോസ്റ്റാര്‍
കേരളം റെയില്‍വേയുടെ ബാക്ക്‌യാര്‍ഡില്‍, വേണമെങ്കില്‍ ബുള്ളറ്റും ആവാം (കുര്യന്‍ പാമ്പാടി)
നരേന്ദ്ര മോദി ഈയിടെ ഫ്‌ളാഗ് ഓഫ് ചെയ്ത കാശ്മീരിലെ ഉധംപൂര്‍- കത്ര ട്രെയിന്‍
Join WhatsApp News
RAJAN MATHEW DALLAS 2014-07-09 11:38:43
 ഇത്രയും വിവരിച്ചു എഴുതിയപ്പോൾ, അവിടത്തെ ടിക്കറ്റ്‌ ചാർജും കൂടി എഴുതാമായിരുന്നു ! തിരുവല്ല - EKM ടിക്കറ്റ്‌ ചാർജു - എക്സ്പ്രസ്സ്‌  രൂപ  50.00. ($ 1.00) passenger   രൂപ 20.00. ലോകത്ത് എവിടെഗ്ഗിലും ഇതിൽ കുറവുണ്ടോ ? diesel ഇറക്കുമതി ചെയ്തു, ഈ ചാർജിൽ ട്രെയിൻ ഓടിച്ചാൽ എത്ര നഷ്ടം വരും ? എങ്ങനെ പുതിയ പാളങ്ങൾ ഉണ്ടാവും ? നല്ല ബോഗികൾ ? നല്ല stationukal ? അപ്പോൾ യദാർത്ഥ പ്രശ്നം എന്താണ് ? ജനത്തിന് എല്ലാം വെറുതെ കിട്ടണം ! പക്ഷെ എങ്ങനെ സാദിക്കും ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക