Image

ജോതിര്‍മയി ഡേ വധം: പത്രപ്രവര്‍ത്തക അറസ്റ്റില്‍

Published on 25 November, 2011
ജോതിര്‍മയി ഡേ വധം: പത്രപ്രവര്‍ത്തക അറസ്റ്റില്‍
മുംബൈ: പത്രപ്രവര്‍ത്തകനായ ജോതിര്‍മയി ഡേയെ കൊലപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകയെ അറസ്റ്റുചെയ്തു. കൊലപാതകത്തിന് ഗൂഡാലോചന നടത്തിയെന്നാരോപിച്ച് ഏഷ്യന്‍ ഏജിലെ ഡപ്യൂട്ടി ബ്യൂറോ ചീഫായ ജിഗ്ന വോറയെയാണ് അറസ്റ്റുചെയ്തത്. കേസുമായി ബന്ധപ്പെട്ട് വോറയെ ക്രൈംബ്രാഞ്ച് നിരവധിതവണ ചോദ്യംചെയ്തിരുന്നു.

സംഭവത്തില്‍ മൂന്ന് അധോലോക സംഘാംഗങ്ങളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ ഏറ്റവും അറിയപ്പെടുന്ന െ്രെകം റിപ്പോര്‍ട്ടറായ ജെ.ഡേ അധോലോക സംഘങ്ങളുടെ ബന്ധങ്ങള്‍ സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവന്നിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് നിഗമനം. മുംബൈയില്‍ മിഡ് ഡേ പത്രത്തിലെ റിപ്പോര്‍ട്ടറായിരുന്നു ജെ. ഡേ എന്ന ജോതിര്‍മയി ഡേ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക