Image

മുംബൈ ആക്രമണം: കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യ

Published on 26 November, 2011
മുംബൈ ആക്രമണം: കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: 2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് പാക്കിസ്താന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കുറ്റവാളികളെ വിചാരണ ചെയ്യാന്‍ മതിയായ തെളിവുകള്‍ ഇന്ത്യ പാക്കിസ്താന് ഇതിനകം കൈമാറിക്കഴിഞ്ഞുവെന്നും വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരത ഉപകരണമാക്കുന്ന രാജ്യം സ്വയം നാശം വരുത്തിവയ്ക്കും. ചര്‍ച്ചകളിലൂടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടത്. മുംബൈ ഭീകരാക്രമണത്തിന്റെ അന്വേഷണത്തില്‍ യുഎസിന്റെ ഭാഗത്തു നിന്നു കൂടുതല്‍ സഹകരണം പ്രതീക്ഷിക്കിന്നുവെന്നും കൃഷ്ണ പറഞ്ഞു.

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികള്‍ക്കെതിരെ ഇന്ത്യ നല്‍കിയ തെളിവുകള്‍ അപര്യാപ്തവും അവ്യക്തവുമാണെന്ന് പാക്ക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് വെള്ളിയാഴ്ച അഭിപ്രായപ്പെട്ടിരുന്നു. കൂടുതല്‍ തെളിവുകള്‍ ഇന്ത്യ നല്‍കിയില്ലെങ്കില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ സക്കിയുര്‍ റഹ്മാന്‍ ലഖ്‌വി ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിടേണ്ടിവരുമെന്നും മാലിക് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ നയം വ്യക്തമാക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക