Image

ഇടുക്കിയുടെ സമര നായകന്‍ -ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്‌ക്കല്‍ ആദ്യമായ്‌ ഒരു വിദേശ മാധ്യമത്തോട്‌ (അഭിമുഖം: സിറിയക്‌ സ്‌കറിയ)

അഭിമുഖം: സിറിയക്‌ സ്‌കറിയ Published on 15 July, 2014
ഇടുക്കിയുടെ സമര നായകന്‍ -ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്‌ക്കല്‍ ആദ്യമായ്‌ ഒരു വിദേശ മാധ്യമത്തോട്‌ (അഭിമുഖം: സിറിയക്‌ സ്‌കറിയ)
ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരയ്‌ക്കല്‍ കേരളത്തിന്‌ ഇന്ന്‌ സുപരിചിതനായ വ്യക്തിത്വമാണ്‌. ഹൈറേഞ്ച്‌ സംരക്ഷണ സമിതിയുടെ കണ്‍വീനര്‍ എന്ന നിലയില്‍ കഴിഞ്ഞ 8 വര്‍ഷമായ്‌ സംഘടിത ശക്തികള്‍ക്ക്‌ എതിരെ പോരാട്ടം നയിക്കുന്ന അദ്ദേഹം മറ്റ്‌ വൈദികരില്‍ നിന്ന്‌ വ്യത്യസ്‌തനാകുന്നത്‌ കര്‍മ്മമേഖലയില്‍ രാഷ്‌ട്രീയ വിഷയങ്ങള്‍ കൊണ്ടുതന്നെ. ആത്മീയ കാര്യങ്ങള്‍ നോക്കേണ്ടവര്‍ രാഷ്‌ട്രീയത്തില്‍ ഇടപെടേണ്ട എന്ന്‌ രാഷ്‌ട്രീയക്കാരും എന്നാല്‍ ഭരിച്ച്‌ ഭരിച്ച്‌ ജനജീവിതം ദുസഹമാക്കിയ ഇന്നത്തെ രാഷ്‌ട്രീയം തങ്ങളെ ജനപക്ഷത്ത്‌ നിന്ന്‌ പോരാടാന്‍ നിര്‍ബന്ധിതരാക്കി എന്ന്‌ അച്ചന്മാരും പറയുമ്പോള്‍ ഒരു ഏറ്റുമുട്ടലിനുള്ള സാഹചര്യങ്ങള്‍ ഏറെ. നാല്‌ പോലീസ്‌ കേസ്സുകള്‍ തന്റെ പേരില്‍ ഉള്ളപ്പോഴും ഫാ. കൊച്ചുപുരയ്‌ക്കല്‍ ഒന്നിനേയും പേടിക്കുന്നില്ല. കാരണം അദ്ദേഹത്തിന്റെ വിശ്വാസ പ്രമാണം പാര്‍ശ്വവല്‍ക്കരിയ്‌ക്കപ്പെടുന്ന കര്‍ഷക ജനതയുടെ കണ്ണീര്‍ വചനങ്ങള്‍ക്കൊപ്പമാണ്‌.

ചോദ്യം 1: മുഖവുര കൂടാതെ തുടങ്ങട്ടെ. ഇടുക്കിയിലെ ശ്രീ. ജോയ്‌സ്‌ ജോര്‍ജ്ജിന്റെ വിജയം ഒരു പക്ഷേ കിംഗ്‌ മേക്കര്‍ എന്ന നിലയില്‍ അങ്ങയുടെയും കൂടെ വിജയമാണ്‌. ഈ വിജയത്തെ എങ്ങനെ വിലയിരുത്തുന്നു ?

ഉത്തരം: ഒരിക്കലും ഇത്‌ എന്റെ വിജയമെന്ന്‌ ഞാന്‍ പറയുകയില്ല. അതേസമയം ഇതൊരു ജനതയുടെ മുന്നറിയിപ്പാണ്‌. ഹൈറേഞ്ച്‌ സംരക്ഷണ സമിതി മുമ്പോട്ട്‌ വച്ചിട്ടുള്ള മുദ്രാവാക്യങ്ങള്‍ ജനങ്ങള്‍
അംഗീകരിച്ചു എന്നതാണു ജോയ്‌സ്‌ ജോര്‍ജ്ജിന്റെ വിജയം നല്‍കുന്ന സന്ദേശം. തികച്ചും മത നിരപേക്ഷ സംഘടനയായ ഹൈറേഞ്ച്‌ സംരക്ഷണ സമിതിയെ അപകീര്‍ത്തിപ്പെടുത്താനും ഭിന്നിപ്പിക്കാനും ഇരു മുന്നണികളും ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ്‌ പാര്‍ലമെന്റിലേയ്‌ക്ക്‌ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുവാന്‍ ഞങ്ങള്‍ തീരുമാനിക്കുന്നത്‌. നിരുപാധിക പിന്തുണയുമായി പിന്നീട്‌ എല്‍.ഡി.എഫ്‌ മുന്‍പോട്ട്‌ വന്നപ്പോള്‍ ഞങ്ങള്‍ സ്വീകരിയ്‌ക്കുകയാണ്‌ ഉണ്ടായത്‌. അന്‍പതിനായിരം വോട്ടുകള്‍ക്ക്‌ മേല്‍ നേടിയ വിജയം സമഗ്രമായി അപഗ്രഥിച്ചാല്‍ കണ്ടെത്തുക താഴെപ്പറയുന്ന വസ്‌തുതകളാണ്‌.

കേരള കോണ്‍ഗ്ര
സ്‌ പ്രസ്ഥാനങ്ങള്‍ക്ക്‌ ഒത്തിരി വേരുകള്‍ ഉള്ള ഇടുക്കിയില്‍ കഴിഞ്ഞ പ്രാവശ്യം ജോസഫ്‌ ഗ്രൂപ്പും മാണി ഗ്രൂപ്പും ഇരു മുന്നണികളിലുമായി നിന്ന്‌ പോരാടുകയായിരുന്നു. എന്നാല്‍ ഇന്ന്‌ അവര്‍ ഒരുമിച്ച്‌ യു.ഡി.എഫില്‍ നില്‍ക്കുമ്പോഴാണ്‌ ശ്രീ. ജോയ്‌സ്‌ ഇത്രയും വോട്ട്‌ നേടിയത്‌. പുതിയ പാര്‍ട്ടിയായ ആം ആദ്‌മി, അതുപോലെതന്നെ ബി.ജെ.പി സര്‍ക്കാര്‍ വരുമെന്ന്‌ പേടിച്ച്‌ കോണ്‍ഗ്രസ്സിന്‌ വോട്ട്‌ ചെയ്‌ത ഒരു വിഭാഗം, അപരന്മാര്‍ തുടങ്ങി പല കാരണങ്ങളും ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായിട്ടുണ്ട്‌. എന്നാല്‍ എന്‍.എസ്‌.എസ്‌ ന്റെ നിലപാട്‌ ഹൈറേഞ്ച്‌ സംരക്ഷണ സമിതിയ്‌ക്ക്‌ വളരെ സഹായകരമായി എന്നാണ്‌ ഞങ്ങളുടെ നിഗമനം.

ചോദ്യം 2: കോണ്‍ഗ്രസ്‌ അല്ലെങ്കില്‍ കേരള കോണ്‍ഗ്രസ്‌ മാറി മാറി വിജയിച്ചിട്ടുള്ള ഇടുക്കിയില്‍ എങ്ങനെ രൂപത അവര്‍ക്കെതിരായി മാറി? കോണ്‍ഗ്രസിന്റെ വോട്ട്‌ ബാങ്ക്‌ എന്ന അഹങ്കാരം ഇത്തവണ ഇടുക്കിയില്‍ ഹൈറേഞ്ച്‌ സംരക്ഷണ സമിതിയിലൂടെ തകര്‍ത്തെറിഞ്ഞു എന്ന്‌ കരുതുന്നുണ്ടോ?

ഉത്തരം: രൂപത, പാര്‍ട്ടികള്‍ക്കെതിരായി എന്ന്‌ പറയുന്നത്‌ പൂര്‍ണ്ണമായും ശരിയല്ല. നീതി നിഷേധത്തിനെതിരെ ജനങ്ങള്‍ ഉണര്‍ന്നപ്പോള്‍ രൂപതാധികാരികള്‍ അവര്‍ക്കൊപ്പം നിന്നു. പ്രബുദ്ധരായ ജനതയാണ്‌ ഇടുക്കിയിലെ വോട്ടര്‍മാര്‍. മതനിരപേക്ഷതയും കഠിനാദ്ധ്വാനവും മുഖമുദ്രയായിട്ടുള്ള സമൂഹം. എന്തിന്‌ പറയണം ഇടുക്കി ജില്ലാ ബി.ജെ.പി നേതൃത്വം വരെ എച്ച്‌.എസ്‌.എസിന്റെ
നിലപാടുകളെ തുണച്ച സാഹചര്യമാണു ഇവിടെയുള്ളത്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തെയും കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ കഴിയും എന്ന്‌ തന്നെയാണ്‌ ഞങ്ങളുടെ വിശ്വാസം. പിന്നെ ഏതെങ്കലും പാര്‍ട്ടിയുടെ വോട്ട്‌ ബാങ്ക്‌ എന്നത്‌ ഇനി ഒരു സങ്കല്‍പം മാത്രമാണ്‌. കര്‍ഷക താല്പര്യങ്ങള്‍ക്ക് അനുസ്രുതമായി നിന്നില്ലെങ്കില്‍ കേരളാ കോണ്‍ഗ്രസും നന്നായി വിയര്‍ക്കേണ്ടിവരും. ഒത്തിരി ത്യാഗങ്ങള്‍ സഹിച്ചു ഒരു കൂട്ടായ്‌മയായി നില്‍ക്കുന്ന മൂവ്‌മെന്റ്‌ ആണ്‌.എച്ച്‌.എസ്‌.എസ്‌. അതില്‍ ചെറുകിട കച്ചവടക്കാരുണ്ട്‌, കര്‍ഷകരുണ്ട്‌, കര്‍ഷകതൊഴിലാളികളുണ്ട്‌. അവരൊക്കെ മുഖ്യധാരാ പാര്‍ട്ടികളുടെ എതിര്‍പ്പും അവഗണനയുമൊക്കെ അതിജീവിച്ചാണു ഈ സംഘടനയ്‌ക്കായ്‌ നിലകൊള്ളുന്നത്‌. എച്ച്‌.എസ്‌.എസ്‌ ഒരു ജനകീയ ശക്തിയാണ്‌. ആ ശക്തിയുടെ നിറവില്‍ ഇനിയും സമര പരിപാടികളുമായ്‌ ഞങ്ങള്‍ മുന്‍നിരയിലുണ്ടാവും.

ചോദ്യം 3: കേരള കോണ്‍ഗ്രസ്‌ നേതാവ്‌ മാണിസാര്‍ ഒരു ശാപമാണെന്ന്‌ അങ്ങ്‌ പറഞ്ഞിട്ടുണ്ടോ? അങ്ങനെയെങ്കില്‍ അത്‌ പറയാനിടയായ സാഹചര്യം ഒന്ന്‌ ചുരുക്കി പറയാമോ?

ഉത്തരം: ഞങ്ങള്‍ക്കറിയാവുന്ന കേരളാ കോണ്‍ഗ്രസ്‌ മധ്യ കേരളത്തിന്റെ ഒരു നായക പ്രസ്ഥാനമായിരുന്നു. എന്നാലിന്ന്‌ മാണിസാറിന്റെ നിലപാടുകള്‍ ആ നിലവാരത്തിലേയ്‌ക്ക്‌ കാര്യങ്ങള്‍ എത്തിക്കുന്നുണ്ടോയെന്ന്‌ സംശയിക്കേണ്ടിയിരിയ്‌ക്കുന്നു. ഒരു കാര്യം വ്യക്തമാക്കട്ടെ. മാണിസാര്‍ ശാപമാണ്‌ എന്ന്‌ ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അത്‌ മാധ്യമ ഭാവനയാണ്‌. ഇടുക്കിയിലെ പട്ടയ പ്രശ്‌ന പരിഹാരത്തില്‍ മാണി സാര്‍ കൈക്കൊണ്ട നിലപാടിനെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്‌ എന്നത്‌ സത്യമാണ്‌.

ചോദ്യം 4: മാണിസാര്‍ എന്താണ്‌ ചെയ്യെണ്ടിയിരുന്നത്‌? അദ്ദേഹത്തിന്റെ നിലപാടുകളോടുള്ള അഭിപ്രായ വ്യത്യാസം ഒന്ന്‌ വിശദമാക്കാമോ ?

ഉത്തരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലനില്‍ക്കണമെങ്കില്‍ ഇന്നും കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ അനിവാര്യമാണ്‌. കേന്ദ്രത്തില്‍ കോണ്‍ഗ്രസും കേരളത്തില്‍ യു.ഡി.എഫും ഭരണത്തിലിരിയ്‌ക്കുമ്പോഴാണ്‌ പട്ടയ പ്രശ്‌നം തീരാതെ നീളുന്നതും, കസ്‌തൂരി രംഗന്‍ എന്ന ഇടിത്തീ കര്‍ഷക മക്കളുടെമേല്‍ പതിച്ചതും. കര്‍ഷകരുടെ പാര്‍ട്ടിയെന്നവകാശപ്പെടുന്ന കേരള കോണ്‍ഗ്രസ്‌ ഒരു സമ്മര്‍ദ്ദ ശക്തിയായ്‌ നിന്നിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥയിലേയ്‌ക്ക്‌ കാര്യങ്ങള്‍ എത്തുമായിരുന്നില്ല. എ
ന്നിരുന്നാലും ഗാഡ്‌കില്‍ റിപ്പോര്‍ട്ട്‌ എന്ന കൂടുതല്‍ കടുത്ത നിലപാട്‌ ബി.ജെ.പി സര്‍ക്കാര്‍ എടുക്കുകയാണെങ്കില്‍ ആരൊക്കെ കര്‍ഷകര്‍ക്കായ്‌ മുന്‍പോട്ടിറങ്ങുമെന്ന്‌ കാണേണ്ടിയിരിയ്‌ക്കുന്നു.

ചോദ്യം 5: ഒരു വൈദികനായ അങ്ങേയ്‌ക്ക്‌ രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ എങ്ങനെ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്യാനാവുന്നു? എന്താണ്‌ പ്രേരകശക്തി?

ഉത്തരം: ശ്രീ. നരേന്ദ്ര മോഡി തന്നെക്കുറിച്ച്‌ പറഞ്ഞതുപോലെ കര്‍മ്മയോഗിയായ ഒരു വൈദികനും ബന്ധ
ങ്ങളില്ല. കുടുംബം, സമ്പാദ്യം , തുടങ്ങിയവ ഞങ്ങളുടെ ജീവിത ലക്ഷ്യങ്ങളല്ല. ജനങ്ങള്‍ക്കും സമൂഹത്തിനും ദൈവ വിശ്വാസത്തില്‍ മുറുകെ പിടിച്ച്‌ നല്ലതു ചെയ്യുമ്പോള്‍ കിട്ടുന്ന സംതൃപ്‌തിയാണ്‌ ഞങ്ങളുടെ സമ്പാദ്യം. അങ്ങനെ സ്വയം ഉരുകി വെളിച്ചം പകര്‍ന്ന മെഴുകുതിരികളായ വൈദിക ശ്രേഷ്‌ടന്മാരുടെയും സന്യസ്ഥരുടെയും ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്‌. ക്രിസ്‌തുവിന്റെ അനുയായികളുടെ ക മാത്രമാണ്‌ അത്‌. കടന്നുപോയവരുടെ ജീവിത പാത തന്നെയാണ്‌ ഞങ്ങളുടെയും പ്രേരകശക്തി.

ചോദ്യം 6 : പി.ടി.തോമസ്‌ പറഞ്ഞത്‌ അദ്ദേഹം ഒരു ബലിയാടാണ്‌ എന്നാണ്‌. നിലപാടുകള്‍ പിന്നീട്‌ ശരിയെന്ന്‌ കാലം തെളിയിക്കുമെന്ന്‌ അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ആരാണ്‌ ശരി. എന്താണ്‌ തെറ്റ്‌. അങ്ങയുടെ കാഴ്‌ചപ്പാട്‌ ചുരുക്കത്തില്‍?

മുന്‍ ഇടുക്കി എം.പിയുടെ ശരി തെറ്റുകള്‍ തെരഞ്ഞെടുപ്പിലൂടെ ജനം മറുപടി നല്‍കി കഴിഞ്ഞു. അതിനാല്‍ അദ്ദേഹത്തെ ഇനി ഈ വിഷയത്തില്‍ വലിച്ചിഴക്കേണ്ടതില്ല. പ്രകൃതി സംരക്ഷണം പരമ പ്രധാനമാണ്‌ എന്നത്‌ ഒരു തര്‍ക്കവും ഇല്ലാത്ത നിലപാടാണ്‌. പ്രായോഗിക തലത്തില്‍ നടപ്പില്‍ വരുത്താവുന്ന തരത്തിലായിരിക്കണം നിര്‍ദ്ദേശങ്ങള്‍ എന്നത്‌ മാത്രമാണ്‌ ഞങ്ങളുടെ നിലപാട്‌.

ചോദ്യം 7: പ്രായോഗികതലത്തില്‍ നിന്നുകൊണ്ട്‌ അങ്ങ്‌ മുമ്പോട്ട്‌ വയ്‌ക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഒന്ന്‌ വിവരിയ്‌ക്കാമോ ?

ഉത്തരം: ഇപ്പോഴുള്ള രണ്ട്‌ റിപ്പോര്‍ട്ടുകളും കാലക്രമേണ മലയോര കര്‍ഷകരെ സ്വയം ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതമാക്കുന്ന രേഖകളാണ്‌. ആരേയും കുടിയൊഴിപ്പിക്കാതെ തന്നെ സ്വയം ഇറങ്ങി പോരേണ്ട സ്ഥിതിയുണ്ടാക്കുന്ന വ്യവസ്ഥകളും നിയന്ത്രണങ്ങളുമാണ്‌ രണ്ട്‌ റിപ്പോര്‍ട്ടുകള്‍ക്കും പിന്നിലുള്ള ബൗദ്ധികതലം. നഗരങ്ങളില്‍ വസിക്കുന്നവര്‍ സ്വര്‍ത്ഥപരമായ ഗൂഢലക്ഷ്യങ്ങളോടെ തയ്യാറാക്കുന്ന സംരക്ഷണ പദ്ധതിയായിട്ടെ ഇതിനെ കാണാനാവൂ. നമുക്ക്‌ വേണ്ടത്‌ ദീര്‍ഘ വീക്ഷണമുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ബ്ലൂപ്രിന്റ്‌ ആണ്‌. അത്‌ രൂപകര്‍പ്പന ചെയ്യാന്‍ ആകാശ വീക്ഷണം പോരാ. മറിച്ച്‌ ഈ പശ്ചിമഘട്ട മേഖലകളെ അടുത്തറിയണം. കൃഷി അങ്ങനെ ചെയ്‌തോ അല്ലെങ്കില്‍ ഈ വളം ഇങ്ങനെ ഇട്ടോ എന്ന്‌ പറയാതെ ലാഭകരമായ്‌ ചെയ്‌ത്‌ കാണിച്ചുകൊടുക്കണം. ഓരോ ഭൂപ്രകൃതിക്കനുസരിച്ച്‌ ബില്‍ഡിംഗ്‌ കോഡ്‌ ഉണ്ടാവണം. ആഡംബരത്തിനും ലാഭേഛയോടും കൂടിയുള്ള കെട്ടിട നിര്‍മ്മാണം നിയന്ത്രിക്കാന്‍ വ്യവസ്ഥകള്‍ വരണം. ലക്ഷക്കണക്കിന്‌ ഫ്‌ളാറ്റുകളും വീടുകളും പൂട്ടിയിട്ടിരിയ്‌ക്കുന്ന സംസ്ഥാനമാണ്‌ കേരളം. അത്‌ മിക്കവാറും നഗരങ്ങളായ എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ മേഖലയിലാണുതാനും. ഈ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനുള്ള കല്ലും മണലും എവിടെനിന്നാണ്‌ കൊണ്ടുവരുന്നത്‌?

അങ്ങനെ നഗരവാസികളുടെ വികസനത്തിനായ്‌ പശ്ചിമഘട്ടത്തിലെ മലകളും പാറയും ഇടിച്ചുനിരത്താം. പക്ഷെ അവിടെ താമസിക്കുന്നവര്‍ വീട്‌ പണിയണമെങ്കില്‍ സര്‍ക്കാര്‍ കനിയണം എന്ന നയം ഇരട്ടത്താപ്പാണ്‌. നമുക്ക്‌ വേണ്ടത്‌ പരീക്ഷിച്ച്‌ ഫലം ഉറപ്പു വരുത്തിയ
മാര്‍ഗ നിര്‍ദ്ദേശങ്ങളാണ്‌. അമേരിക്ക പോലുള്ള രാജ്യങ്ങള്‍ വികസിച്ചുവൈങ്കില്‍ അതിന്‌ പിന്നിലെ ചാലക ശക്തിയെന്താണെന്ന്‌ നാം ചിന്തിക്കണം. അക്കാദമിക്‌, രാഷ്‌ട്രീയ, ശാസ്‌ത്രീയ മേഖലയുടെ ഏകോപനവും നന്മയെ ഉള്‍ക്കൊള്ളാനുള്ള മതേതര സാമൂഹിക കാഴ്‌ചപ്പാടുമാണ്‌ വികസിത സമൂഹത്തിന്റെ കാതല്‍. അത്തരം മനസോടെ മനുഷ്യനേയും, പ്രകൃതിയേയും ഒരുപോലെ കണ്ടുകൊണ്ട്‌ നീങ്ങുന്ന ഒരു റിപ്പോര്‍ട്ട്‌ തയ്യാറാക്കപ്പെടുമെന്നാണ്‌ എന്റെ പ്രതീക്ഷ.

ചോദ്യം 8: പശ്ചിമഘട്ടം തകര്‍ച്ചയിലാണെന്ന്‌ അഭിപ്രായമുണ്ടോ? എങ്കില്‍ അതിന്റെ കാരണങ്ങള്‍ എന്തെല്ലാം? അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍ ?

ഉത്തരം: പശ്ചിമഘട്ടത്ത്‌ പ്രകൃതി സംരക്ഷണത്തിന്‌ ഊന്നല്‍ കൊടുത്തുള്ള പരിപാടികള്‍ തീര്‍ച്ചയായും ഉണ്ടാകണം. എന്നാല്‍ പ്രകൃതി നശിപ്പിക്കുന്നത്‌ സാധാരണ കര്‍ഷകരാണ്‌ എന്ന നിലയിലുള്ള നിലപാടുകള്‍ മാറണം. കൊച്ചി മെട്രോ പോലുള്ള വന്‍ പ്രോജക്‌ടുകള്‍ക്കു വേണ്ടിപോലും ഇവിടുന്നുള്ള നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗപ്പുടുത്തുന്നുണ്ട്‌. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന വ്യവസ്ഥിതിയാണ്‌ മാറേണ്ടത്‌. അടിയന്തിരമായ്‌ ചെയ്യേണ്ടത്‌ സംസ്ഥാന വ്യാപകമായ്‌ ഒരു ബില്‍ഡിംഗ്‌ കോഡ്‌ വസ്‌തുനിഷ്‌ഠമായ്‌ ഉണ്ടാക്കുക എന്നതാണ്‌.

മലയോര മേഖലകള്‍ക്കായ്‌ ഒരു സ്വതന്ത്ര വികസന അതോറിറ്റി രൂപീകരിച്ചുകൊണ്ട്‌ അതിലൂടെ അക്കാദമിക്‌ സയന്റിഫിക്‌ വ്യാവസായ രാഷ്‌ട്രീയ സമൂഹത്തിന്റെ ഏകോപനം സായത്തമാക്കാം. Evidence based methods for sustainable co-existence of nature and humanity എന്ന ഒരു മഹത്തായ തത്വം നാം ഉള്‍ക്കൊള്ളാന്‍ തയ്യാറായാല്‍ പശ്ചിമഘട്ട പ്രശ്‌നങ്ങള്‍ക്ക്‌ ഒരു പരിഹാരം കണ്ടെത്താനാവും എന്നാണ്‌ എന്റെ വിശ്വാസം.

ചോദ്യം: അമേരിക്കല്‍ മലയാളികളോടും പ്രവാസികളോടും പറയുവാനോ ചോദിക്കുവാനോ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ?

ഉത്തരം: മലയാളികള്‍ എവിടെയായാലും തങ്ങളുടെ കര്‍മ്മമേഖലയില്‍ കഴിവു തെളിയിച്ചിട്ടുള്ളവരാണ്‌. പക്ഷെ ഒരു സമൂഹമായ്‌ നമുക്ക്‌ വിജയിക്കാനിനിയുമായിട്ടില്ല. സ്വന്തം സ്വാര്‍ത്ഥത വെടിഞ്ഞ്‌ മതേതര കാഴ്‌ചപ്പാടോടെ സമൂഹ നന്മയ്‌ക്കായ്‌ നാം ചിന്തിക്കേ
ണ്ട കാലം അതിക്രമിച്ചിരിയ്‌ക്കുന്നു. ഒത്തിരി ആശയങ്ങളും സാമ്പത്തിക അഭിവൃത്തിയും ഉള്ള അമേരിക്കല്‍ മലയാളികള്‍ ജന്മനാടിന്റെ വികസനത്തിനും സംരക്ഷണത്തിനുമായ്‌ ഒരു കുടക്കീഴില്‍ നിന്ന്‌ പ്രവര്‍ത്തിക്കണമെന്നാണ്‌ എനിയ്‌ക്ക്‌ പറയാനുള്ളത്‌.

ചോദ്യം: കേരളത്തിലെ മത, രാഷ്‌ട്രീയ ശക്തികള്‍ക്ക്‌ തമിഴ്‌നാട്ടില്‍ വന്‍ ഭൂസ്വത്ത്‌ ഉള്ളതായി പറഞ്ഞ്‌ കേള്‍ക്കുന്നു.
ചിലരുടെ നിലപാടുകള്‍ ഒരു പക്ഷേ ഇത്തരം പ്രലോഭനങ്ങളില്‍ അടിപ്പെട്ടതുമൂലമാണോ?

ഉത്തരം: ഞങ്ങള്‍ക്ക്‌ മുമ്പില്‍ തെളിവില്ലാത്ത ഒരു ആരോപണത്തിന്‌ അഭിപ്രായം പറയാന്‍ എനിക്കാവില്ല. ഇത്തരം വാര്‍ത്തകളും കഥകളും കേട്ടിട്ടുണ്ട്‌. പക്ഷെ
ആരും ഒരു തെളിവുമായ്‌ മുന്‍പോട്ട്‌ വന്നിട്ടില്ല്‌. ഊഹാപോഹങ്ങള്‍ക്കും കേട്ടുകേള്‍വികള്‍ക്കും എനിക്ക്‌ മറുപടിയില്ല. പത്രപ്രവര്‍ത്തരും അന്വേഷണ ഏജന്‍സികളും സത്യം പുറത്ത്‌ കൊണ്ടുവരട്ടെ. കേരളത്തിന്‌ പഴശ്ശിരാജയുടെ ചരിത്രം ഇപ്പോഴും കാലിക പ്രസക്തമാണ്‌. അത്തരം സംഭവങ്ങള്‍ ഇന്നും നടക്കില്ല എന്ന്‌ പറയാനാവുകയില്ല.

ചോദ്യം: മതാത്മക രാഷ്‌ട്രീയ കാലഘട്ടത്തില്‍ പ്രശാനാധിഷ്‌ഠി
രാഷ്‌ട്രീയം പഠിപ്പിച്ച ഹൈറേഞ്ച്‌ സംരക്ഷണ സമിതി ജനാധിപത്യത്തിനു നല്‍കുന്ന സന്ദേശം എന്ത്‌?

ഉത്തരം: മതവിശ്വാസം ഒരു മനിഷ്യന്റെ ചിന്തകളെയും പ്രവര്‍ത്തികളെയും നയിക്കുന്ന ആന്തരിക ശക്തിയായി നിലനില്‍ക്കണം എന്നതാണ്‌ എന്റെ വീക്ഷണം. ജനാധിപത്യത്തിന്‍ അല്ലെങ്കില്‍ സമൂഹജീവിതത്തില്‍ മൂല്യങ്ങളും പൊതു നന്മയുമാണ്‌ കാതലായ്‌ നില്‍ക്കേണ്ടത്‌. ഹൈറേഞ്ച്‌ സംരക്ഷണ സമിതിയില്‍ എല്ലാ വിഭാഗം ജനങ്ങളുമുണ്ട്‌. അഭിപ്രായവ്യത്യാസങ്ങളും വ്യത്യസ്‌തമായ വീക്ഷണങ്ങളും സാധാരണമാണ്‌. എന്തൊക്കെയുമുണ്ടെങ്കിലും അവസാനം ഒരു പൊതു തീരുമാനത്തിലെത്തുവാനും അതില്‍ മനസ്സുറപ്പിച്ച്‌ ഒന്നായി പ്രവര്‍ത്തിയ്‌ക്കാനും ഇതുവരെ ഞങ്ങള്‍ക്ക്‌ കഴിഞ്ഞു. ആ ഒരു മാതൃക മറ്റുള്ളവരും പാഠമാക്കണമെന്നാണ്‌ ഞങ്ങളുടെ അപേക്ഷ. മതാത്മക രാഷ്‌ട്രീയത്തേക്കാള്‍ സാമൂഹിക വീക്ഷണമുള്ള രാഷ്‌ട്രീയത്തിനാണ്‌ പരിഷ്‌കൃത സമൂഹം നിലകൊള്ളേണ്ടത്‌. അത്തരം മാറ്റത്തിന്‌ കേരളത്തിലുള്ളവരും കേരളത്തെ സ്‌നേഹിക്കുന്നവരുമായ പ്രവാസികളും ഒറ്റക്കെട്ടായ്‌ നില്‍ക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ നമുക്ക്‌ ഈ സംസാരം തല്‍ക്കാലത്തേയ്‌ക്ക്‌ ചുരുക്കാം.
see also:

ഇടുക്കി ബിഷപ്പ്‌ മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടിലുമായി സിറിയക്‌ സക്കറിയ നടത്തിയ അഭിമുഖം (ഇ മലയാളി എസ്‌ക്ലൂസീവ്‌)
ഇടുക്കിയുടെ സമര നായകന്‍ -ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്‌ക്കല്‍ ആദ്യമായ്‌ ഒരു വിദേശ മാധ്യമത്തോട്‌ (അഭിമുഖം: സിറിയക്‌ സ്‌കറിയ)
Join WhatsApp News
RAJAN MATHEW DALLAS 2014-07-15 15:19:17
 ഇടുക്കിയിലെ പാവങ്ങളെ തെറ്റിദ്ദരിപ്പിച്ചു വോട്ടു നേടി എന്നുള്ളതല്ലേ സത്യം ? ഏലത്തിനു ഇടുന്ന എൻഡോ സല്ഫാനും മറ്റു കീട നാശിനികളും രാസവളവും ഒരു മഴ പെയ്യുബോൾ, താഴെയുള്ള പുഴകൾ മുഴുവൻ വിഷമയമാക്കും എന്ന് ഏതു കൊച്ചു പില്ലാർകും അറിയാവുന്നതാണ്... മണ്ണ് , മണൽ, മരം, പാറമട മാഫിയാകൾ ...ഒരുമിച്ചു കൂടി , ഇടുക്കിയെ ഇല്ലയിമ ചെയ്യാൻ... 
Koshy Mathew 2014-07-16 09:38:33
You are right Rajan. Title is also so funny "Idukki's Role Model" NSS Gen. Secretary and SNDP leader are also role model for them. Not others.
Jose Sebastian 2014-07-16 21:45:43
What this samiti done. Firstly scare the people and after that acting as their savour. Innocent people who doesn't seen any other world other than Idukki has been misleaded.
annakutty.O.J. 2014-07-18 08:46:40
ആരാന്ടെ അമ്മക്ക് ഭ്രാന്തു പിടിച്ചാൽ കാണാൻ നല്ല രസം. നിങ്ങളുടെ സ്ഥലത്ത് നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും. കാര്യങ്ങൾ നല്ലതെങ്കിൽ നിങ്ങളുടെ സ്ഥലം പരിസ്ഥിലോല പ്രദേശ മാക്കാൻ
annakutty.O.J. 2014-07-18 08:50:12
ആരാന്ടെ അമ്മക്ക് ഭ്രാന്തു പിടിച്ചാൽ കാണാൻ നല്ല രസം. നിങ്ങളുടെ സ്ഥലത്ത് നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും. കാര്യങ്ങൾ നല്ലതെങ്കിൽ നിങ്ങളുടെ സ്ഥലം പരിസ്ഥിലോല പ്രദേശ മാക്കാൻ  ശ്രമിക്കൂ.  അപ്പോൾ നിങ്ങളുടെ നാട്ടുകാർ നിങ്ങളെ തൂക്കിയെടുത്ത് പസിഫിക് കടലിൽ തള്ളും.
Truth man 2014-07-18 17:55:20
Spiritual leaders should not involve politics .They mess up their
own religion.But if they have to help the poor people like mother
Theresa ,that is understandable 
Jose Sebastian 2014-07-21 04:01:34
Ms. Annakutty I am from Idukki and seen that how people has been misleaded .
MADHU K JAMES 2014-07-23 00:40:43
OUR PEOPLE WAS MISLEADING YEARS.  NOW WE REALISED THE FACTS.WE ARE NOW UNDER HSS .  CONGRATULATIONS TO ALL TO LEAD HSS.  PRAY TO FR CHOCHUPURA FOR THE SUCESS OF THIS VENTURE.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക