ന്യൂഡല്‍ഹി: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും, സാരംഗി വിദ്വാനുമായ ഉസ്താദ്
സുല്‍ത്താന്‍ ഖാന്(70) അന്തരിച്ചു. കുറച്ചുകാലമായി രോഗബാധിതനായിരുന്ന ഉസ്താദ്
ഇന്ന് ഉച്ചകഴിഞ്ഞാണ് അന്തരിച്ചത്. 2010ല്‍ രാജ്യം പത്മഭൂഷണ്‍ നല്കി അദ്ദേഹത്തെ
ആദരിച്ചിട്ടുണ്ട.് രണ്ട് തവണ ദേശീയ സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചു.
പതിനൊന്നാം വയസ്സുമുതല്‍ സാരംഗി സംഗീതത്തില്‍ അഗാധ പാണ്ഡിത്യം നേടിയ
അദ്ദേഹത്തിന്റെ ഗുരു പിതാവ് ഗുലാബ് ഖാന് ആയിരുന്നു. ഒട്ടേറെ ഹിന്ദി
ചിത്രങ്ങളില്‍ സാരംഗി വായിച്ചു.