Image

ജലനിരപ്പ്‌ 136.5 അടിയായി; കനത്ത മഴ തുടരുന്നു

Published on 28 November, 2011
ജലനിരപ്പ്‌ 136.5 അടിയായി; കനത്ത മഴ തുടരുന്നു
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 136.5 അടിയായി ഉയര്‍ന്നു. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത്‌ കനത്ത മഴ തുടരുകയാണ്‌.

അടുത്ത 48 മണിക്കൂര്‍ കേരളത്തിലെമ്പാടും കനത്ത മഴയായിരിക്കുമെന്നാണ്‌ കാലാവസ്ഥാ പ്രവചനം. ഇന്നലെ ജലനിരപ്പ്‌ 135 അടി എത്തിയപ്പോള്‍തന്നെ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇടുക്കി കളക്‌ട്രേറ്റിലും പീരുമേട്‌, ഉടുമ്പന്‍ചോല താലൂക്ക്‌ ഓഫീസുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്‌ട്‌. സെക്കന്‍ഡില്‍ 15,032 ഘന അടി വെള്ളമാണ്‌ ഡാമിലേക്ക്‌ ഒഴുകിയെത്തുന്നത്‌.
അതേസമയം ഇന്ന്‌ എംപിമാരായ പി.ടി. തോമസും ജോസ്‌ കെ. മാണിയും ഡല്‍ഹിയില്‍ ഉപവസിക്കും. റോഷി അഗസ്റ്റിന്‍ എംഎല്‍എ തിരുവനന്തപുരത്ത്‌ ഏജീസ്‌ ഓഫീസിനു മുന്നില്‍ രാവിലെ 9.30-ന്‌ ഉപവാസം തുടങ്ങും. ഉപ്പുതറ ചപ്പാത്തിലെ സമരപ്പന്തലില്‍ ഇ.എസ്‌. ബിജിമോള്‍ എംഎല്‍എ ഇന്നലെ വൈകുന്നേരം ആറുമുതല്‍ അനിശ്ചിതകാല ഉപവാസം തുടങ്ങിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക