ചില്ലറ വില്‍പ്പന: വിദേശനിക്ഷേപം അപകടകരമെന്ന് ഡി.എം.കെ
Published on 28 November, 2011
ചെന്നൈ: ചില്ലറ വ്യാപാര മേഖലയില്‍ വിദേശനിക്ഷേപം കൊണ്ടുവരാനുള്ള
കേന്ദ്രസര്‍ക്കാര്‍ നീക്കം പിന്‍വലിക്കണമെന്ന് യു.പി.എ. ഘടകക്ഷിയായ
തൃണമൂല്‍ കോണ്‍ഗ്രസിന് പിന്നാലെ ഡി.എം.കെയും ആവശ്യപ്പെട്ടു. അപകടകരം
എന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ഡി.എം.കെ. നേതാവ് കരുണാനിധി
വിശേഷിപ്പിച്ചത്.
കേന്ദ്രസര്‍ക്കാര്‍ തീരുമാനം സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത്
ന്യായീകരിക്കാനാകാത്തതാണെന്നും ഇടത്തരക്കാരായ കച്ചവടക്കാരെ ഇത് ദോഷകരമായി
ബാധിക്കുമെന്നും കരുണാനിധി വിമര്‍ശിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍
ഒരു സുനാമി അടിച്ച അവസ്ഥയാകും ഇതുണ്ടാക്കുകയെന്നും കരുണാനിധി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല