Image

മാറ്‌ മറയ്‌ക്കാതിരിക്കാനുള്ള അവകാശം തേടി ന്യൂയോര്‍ക്കില്‍ റാലി

Published on 26 August, 2014
മാറ്‌ മറയ്‌ക്കാതിരിക്കാനുള്ള അവകാശം തേടി ന്യൂയോര്‍ക്കില്‍ റാലി
ന്യൂയോര്‍ക്ക്‌: മാറ്‌ മറയ്‌ക്കാതിരിക്കാനുള്ള അവകാശം തേടി ന്യൂയോര്‍ക്കില്‍ റാലി നടന്നു. ഇന്റര്‍നാഷണല്‍ ഗോ ടോപ്പ്‌ലെസ്‌ ദിനത്തോടനുബന്ധിച്ച്‌ സ്‌ത്രീകള്‍ മാറുമറയ്‌ക്കാതെ തെരുവിലിറങ്ങിയത്‌. പുരുഷന്മാര്‍ക്കൊപ്പം മാറുമറയ്‌ക്കാതെ പൊതുസ്ഥലത്ത്‌ വരാനുള്ള അവകാശം തങ്ങള്‍ക്കും വേണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. യുവതികള്‍ക്ക്‌ പിന്തുണയുമായി ചില പുരുഷന്മാരും റാലിയില്‍ പങ്കുകൊണ്ടു.

യുവതികളുടെ റാലികാണാന്‍ നിരവധിപേരാണ്‌ റോഡിനിരുവശവും തടിച്ചുകൂടിയത്‌.

തങ്ങള്‍ വര്‍ഷങ്ങളായി ഈ ആവശ്യം ഉന്നയിക്കുന്നുവെന്നും അധികം വൈകാതെ ഇതിനുള്ള അവകാശം ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായും പ്രകടനത്തില്‍ പങ്കെടുത്ത ഒരു യുവതി പറഞ്ഞു.
Join WhatsApp News
Pappy 2014-08-26 22:09:02
പക്ഷേ ഒരു കുഴപ്പം ഉണ്ട്... ഓർത്തപ്പോൾ അങ്ങു പറയാമെന്നു വെച്ചു: ന്യൂയോർക്കിലെ കൊതുകുകൾ വളരെ 'ട്രിക്കി'യാണെന്നാ പറയുന്നേ...  മൂളിപ്പാട്ടും പാടി ആണുങ്ങളുടെ അടുത്തു ചെല്ലുന്നതു പെണ്‍കൊതുകു കളാ... അതുപോലെ, പെണ്ണുങ്ങളുടെ അടുത്തു ആണ്‍കൊതുകുകളാ പാട്ടും പാടി കറങ്ങൂന്നതും!  പോരാഞ്ഞു 'വെസ്റ്റ് നൈൽ ' വൈറസ്സും കൊണ്ടാ ഇവരിൽച്ചിലരു പറക്കുന്നതും (റിപ്പബ്ലിക്കന്മാരുടെ ഗരാജിൽ നിന്നു നേരിട്ടു പറപ്പിച്ചു വിടുന്നതാ, ന്യൂയോർക്കിലെ പെണ്ണുങ്ങൾ എല്ലാം തന്നെ ഡെമോക്രാറ്റുകളുമാ, അറിയാമല്ലോ?). വന്നു കടിച്ചാൽ എന്തു ചെയ്യും? തീർന്നില്ലേ കാര്യം?  നാണിച്ചങ്ങു പോവൂന്നായിരിക്കും വിചാരം... പെണ്‍കൊതുകുകൾ ചിലപ്പോൾ പോയേക്കും, പക്ഷെ... ആണ്‍കൊതുകുകൾ വിടുമെന്നാ?  നമ്മുടെ പെണ്ണുങ്ങള് പ്ലാൻ ചെയ്യുന്നുണ്ടേൽ സൂക്ഷിച്ചോണേന്നു പറയാൻ കുറിച്ചതാ, കേട്ടോ...
എടാ കുഞ്ഞൂട്ടിയേ... നേരം സന്ധ്യ ആയതു കണ്ടില്ലേ?  ഇങ്ങു കേറിപ്പോര്, ബാക്കി നാളെ ചെയ്യാം, ഒരു ഷർട്ടെടുത്തിട്, കണ്ടമാനം കൊതുകുണ്ടിന്ന്...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക