Image

പെരുച്ചാഴി ഇന്ന് അമേരിക്കയിലെ 13 നഗരങ്ങളില്‍ പ്രദര്‍ശനമാരംഭിക്കും

Published on 28 August, 2014
പെരുച്ചാഴി ഇന്ന് അമേരിക്കയിലെ 13 നഗരങ്ങളില്‍ പ്രദര്‍ശനമാരംഭിക്കും
(see interview with Arun Vaidyanthan: http://emalayalee.com/varthaFull.php?newsId=83658)

ന്യു യോര്‍ക്ക്: അമേരിക്കന്‍ രാഷ്ട്രീയത്തില്‍ കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയക്കാരന്‍ നടത്തുന്ന തരികിടകള്‍ ചിത്രീകരിക്കുന്ന പെരുച്ചാഴി ഇന്ന് അമേരിക്കയിലെ 13 നഗരങ്ങളില്‍ പ്രദര്‍ശനമാരംഭിക്കും. തീയറ്ററുകളുടെ ലിസ്റ്റ് താഴെ.

പെരുച്ചാഴിയുടെ നിര്‍മാതാക്കളായ ഫ്രൈഡേ ഫിലിംസ് തന്നെയാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഇതാദ്യമായാണ് മലയാളത്തിലെ ഒരു നിര്‍മാണ കമ്പനി നേരിട്ട് അമേരിക്കയില്‍ ചിത്രം റിലീസിനെത്തിക്കുന്നത്. സാധാരണ കേരളത്തില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങള്‍ ആഴ്ചകള്‍ കഴിഞ്ഞാകും അമേരിക്കയില്‍ പ്രദര്‍ശനത്തിനെത്തുക. അതും വളരെ ചുരുക്കം തിയറ്ററുകളില്‍ മാത്രം. അതിലും പെരുച്ചാഴി റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നു.

മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലൊന്നാണ് പെരുച്ചാഴിയും. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് അമേരിക്കയില്‍ തന്നെയാണ്.

ജഗന്നാഥന്‍ എന്ന രാഷ്ട്രീയക്കാരനായാണ് പെരുച്ചാഴിയില്‍ മോഹന്‍ലാല്‍ എത്തുന്നത്. ചിത്രം ഒരു സോഷ്യല്‍ സറ്റയറാണ്. മുകേഷ്, വിജയ് ബാബു, അജു വര്‍ഗീസ്, ബാബുരാജ്, രാഗിണി നന്ദ്വാനി, പൂജ കുമാര്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത ഹോളിവുഡ് താരം ഷോണ്‍ ജയിംസും ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നു.

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ സാന്ദ്ര തോമസും വിജയ് ബാബുവും ചേര്‍ന്നാണ് നിര്‍മാണം. പ്രശസ്ത നിര്‍മാണ കമ്പനിയായ ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
പെരുച്ചാഴി ഇന്ന് അമേരിക്കയിലെ 13 നഗരങ്ങളില്‍ പ്രദര്‍ശനമാരംഭിക്കും
Join WhatsApp News
Pappy 2014-08-29 09:02:09
ഈ പറയുന്ന പതിമൂന്നു നഗരങ്ങളിൽ  നിന്നും കൂടി ആയിരം പേരെ കിട്ടിയെങ്കിലായി, ഒരാഴ്ച ഓടിച്ചാൽ. തീർന്നു... അമേരിക്കയിലെ മലയാളികൾ ഭൂരിപക്ഷവും ക്രിസ്ത്യായാനികളാ, പോരാഞ്ഞു പെന്തിക്കോസ്തുകാരായാ സത്യ-ക്രിസ്ത്യാനികളുമാ. അവര് സിനിമാ കാണാൻ അങ്ങനെ പോവില്ലാ... കൂടാതെ, ഇവിടാരും തിരുവന്തോരത്തും പാലക്കാട്ടും പത്തനാപുരത്തും കോത്താമ്പുഴയിലും കാണുമ്പോലെ നടന്മാർ കാശു കൊടുത്തു നടത്തിക്കുന്ന കയ്യടി, കൂക്കു-വിളി, ടിക്കറ്റിന് 'ഇടി-തള്ള്', 'മില്ലി'ഡാൻസ് ഒന്നും ഇല്ല. അപ്പോൾ 'പെരുച്ചാഴി', 'മാങ്ങാണ്ടി', 'തോട്ടക്കാ' എന്നെല്ലാം പേരിട്ടു അമേരിക്കയിലോട്ടു റിലീസ് ചെയ്യുന്നതു സിനിമാ മാർക്കറ്റിംഗ് അല്ലാ... പണം വെളിപ്പീരല്ലേ...? സംശയം!  അധികാരികൾ എന്തായാലും ശ്രദ്ധിക്കണം.
Ajith 2014-08-29 09:23:25
If the movie is good you will get people. I been to Edison Theatre for watching Banglore days after a week release, the movie was housefull and it ran for one more week !!!!.Wide release has its own advantage even if the movie is not good it will bring in people.
Varughese N Mathew 2014-08-29 14:15:03
If it is a good film people always watch it and will run houseful, no matter what people say. So many Mohan Lal, Mommotty and Dileep's movies are big hits. No one can be successful all the time!!
Varughese N Mathew, US Tribune.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക