ന്യൂഡല്‍ഹി:
ടി ജി സ്‌പെക്ട്രം അഴിമതി കേസില്‍ രാജ്യസഭാ എം.പി കനിമൊഴിയുടെ ജാമ്യാപേക്ഷ ഡല്‍ഹി
ഹൈക്കോടതി തള്ളി. ഇതോടൊപ്പം കേസില്‍ ഉള്‍പ്പെട്ട കലൈഞ്ജര്‍ ടി.വി എം.ഡി ശരദ്
കുമാറിന്റെ ജാമ്യവും കോടതി നിഷേധിച്ചു. ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ
സ്വാധീനിക്കാന്‍ ശ്രമിച്ചേക്കുമെന്ന സി.ബി.ഐയുടെ വാദം കോടതി
അംഗീകരിക്കുകയായിരുന്നു. മുന്‍ കേന്ദ്രമന്ത്രി ടി.ആര്‍ ബാലു ഉള്‍പ്പടെ പ്രധാന
ഡി.എം.കെ നേതാക്കളെല്ലാം കോടതിയില്‍ ഹാജരായിരുന്നു.മെയ് 20ന് പ്രത്യേക സി.ബി.ഐ
കോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ വിധിക്കെതിരെയാണ് തിഹാര്‍ ജയിലില്‍
കഴിയുന്ന കനിമൊഴിയും ശരദ് കുമാറും ഹൈക്കോടതിയെ സമീപിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല