Image

മാര്‍ത്തോമാ വൈദിക വാര്‍ഷിക സമ്മേളനം സമാപിച്ചു.

പി.പി.ചെറിയാന്‍ Published on 03 December, 2011
മാര്‍ത്തോമാ വൈദിക വാര്‍ഷിക സമ്മേളനം സമാപിച്ചു.

ചരല്‍കുന്ന്(കേരളം): മാര്‍ത്തോമാ സഭയിലെ പട്ടക്കാരുടെ 2011 വാര്‍ഷിക കൂട്ടായ്മയ ഡിസംബര്‍ 2 വെള്ളിയാഴ്ച സമാപിച്ചു.

ആഗോള മാര്‍ത്തോമാ സഭയെ പ്രതിനിധീകരിച്ചു അറനൂറോളം പട്ടക്കാരാണ് നവം 29 മുതല്‍ ഡിസംബര്‍ 2 വരെ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തത്.

ക്രൈസ്തവ സഭയുടെ പ്രത്യേകിച്ചു മാര്‍ത്തോമാ സഭ ഇന്നഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ എങ്ങനെ തരണം ചെയ്യാം, മനുഷ്യസമൂഹത്തിന്റെ നന്മയ്ക്കും, ഉയര്‍ച്ചയ്ക്കും ദൗതിക-ആത്മീയ തലങ്ങളില്‍ നിന്നുകൊണ്ടു മാര്‍ത്തോമാ സഭക്ക് വഹിക്കാവുന്ന നിര്‍ണ്ണായക പങ്ക് എന്തെല്ലാമാണ് എന്നീ വിഷയങ്ങളില്‍ ഒരു അഭിപ്രായസമന്വയം ഉണ്ടാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് എല്ലാവര്‍ഷവും പട്ടക്കാരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

ഈ വര്‍ഷം സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന് സഭ തിരഞ്ഞെടുത്ത് “നവീകരണത്തിന്റെ പുനര്‍ വിചിന്തനം: സമൂഹ രൂപീകരണത്തില്‍ പട്ടത്വ ശുശ്രൂഷ” എന്ന വിഷയമായിരുന്നു.

നവംബര്‍ 29 വൈകീട്ട് രജിസ്‌ട്രേഷന് ശേഷം ഉല്‍ഘാടന സമ്മേളനം നടന്നു. സഭാ സെക്രട്ടറി റവ.പി.ടി. തോമസ് സ്വാഗതം ആശംസിച്ചു. റെറ്റ്.റവ. ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌ക്കോപ്പാ അദ്ധ്യക്ഷത വഹിച്ചു. മാര്‍ത്തോമ്മാ മെത്രാപോലീത്ത ഉല്‍ഘാടന പ്രസംഗം നടത്തി. തുടര്‍ന്ന് ഫിലിപ്പോസ് മാര്‍ കിസോസ്റ്റം വലിയ മെത്രാപോലീത്താ മുഖ്യ പ്രസംഗം ചെയ്തു

വിശുദധ വേദപുസ്തകം ദൈവം സഭയ്ക്ക് നല്‍കിയ ഒരു ദാനമാണോ അതോ സഭയുടെ സൃഷ്ടിയാണോ എന്ന ചോദ്യം ഉയര്‍ത്തിയാണ് പ്രസംഗം ആരംഭിച്ചത്. വിശുദ്ധ വേദപുസ്തകം പരിശുദ്ധാത്മാവിനാല്‍ സഭയ്ക്ക് നല്‍കിയ വലിയ ഒരു മൂലധനമാണെന്നും മറിച്ച് ചിന്തിക്കുമ്പോള്‍ സഭയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്നും തിരുമേനി ചൂണ്ടി കാട്ടി.

സായാഹ്ന നമസ്‌ക്കാരത്തിന് ശേഷം റവ.ജെയിംസ് എം. നന്ദി രേഖപ്പെടുത്തിയതോടെ ആദ്യദിന പരിപാടികള്‍ സമാപിച്ചു. ബുധന്‍, വ്യാഴം തുടങ്ങിയ ദിവസങ്ങളില്‍ നടന്ന ബൈബിള്‍ പഠന ക്ലാസ്സുകള്‍ക്കും, വിവിധ സെമിനാറുകള്‍ക്കും റവ.ഷിബി വര്‍ഗ്ഗീസ്, റവ. സാം.ടി. കോശി, റവ. ഈപ്പന്‍ വര്‍ഗ്ഗീസ, റവ. വി.എസ് വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

ബുധനാഴ്ച വൈകീട്ട് പുതിയ എപ്പിസ്‌ക്കോപ്പാമാരേയും അച്ചന്‍മാരേയും ആദരിക്കുന്ന ചടങ്ങ് നടന്നു. സഭയില്‍ നിന്നും റിട്ടയര്‍ ചെയ്യുന്ന വൈദീകരേയും പ്രത്യേകം ആദരിച്ചു. ഡിസംബര്‍ 2 വെള്ളിയാഴ്ച റവ. ഗീവര്‍ഗ്ഗീസ് മാര്‍ തത്താനാഡ്യോസ് എപ്പിസ്‌ക്കോപ്പായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയോടെ നാലു ദിവസം നീണ്ടു നിന്ന സമ്മേളനത്തിന് തിരശ്ശീല വീണു.
മാര്‍ത്തോമാ വൈദിക വാര്‍ഷിക സമ്മേളനം സമാപിച്ചു.
മാര്‍ത്തോമാ വൈദിക വാര്‍ഷിക സമ്മേളനം സമാപിച്ചു.
മാര്‍ത്തോമാ വൈദിക വാര്‍ഷിക സമ്മേളനം സമാപിച്ചു.
മാര്‍ത്തോമാ വൈദിക വാര്‍ഷിക സമ്മേളനം സമാപിച്ചു.
മാര്‍ത്തോമാ വൈദിക വാര്‍ഷിക സമ്മേളനം സമാപിച്ചു.
മാര്‍ത്തോമാ വൈദിക വാര്‍ഷിക സമ്മേളനം സമാപിച്ചു.
മാര്‍ത്തോമാ വൈദിക വാര്‍ഷിക സമ്മേളനം സമാപിച്ചു.
മാര്‍ത്തോമാ വൈദിക വാര്‍ഷിക സമ്മേളനം സമാപിച്ചു.
മാര്‍ത്തോമാ വൈദിക വാര്‍ഷിക സമ്മേളനം സമാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക