Image

കൂട്ടായ്‌മയുടെ കാഹളവുമായി `കൊയ്‌നോണിയ 2011'

ജോയിച്ചന്‍ പുതുക്കുളം Published on 03 December, 2011
കൂട്ടായ്‌മയുടെ കാഹളവുമായി `കൊയ്‌നോണിയ 2011'
സാന്‍ഫ്രാന്‍സിസ്‌കോ: സാന്‍ഫ്രാന്‍സിസ്‌കോയിലെ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ചര്‍ച്ചിന്റെ ഇടവക ദിനം `കൊയ്‌നോണിയ 2011' ഇക്കഴിഞ്ഞ നവംബര്‍ 13-ന്‌ സാന്റാ ക്ലാരാ കണ്‍വെന്‍ഷന്‍ സെന്ററില്‍ വര്‍ണ്ണാഭമായ കലാപരിപാടികളോടെ നടത്തപ്പെട്ടു.

ആഘോഷങ്ങളുടെ തുടക്കമായി ഭക്തിനിര്‍ഭരമായ ദിവ്യബലിക്ക്‌ ഇടവക വികാരി ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍, ഫാ. ബിനോയ്‌ പിച്ചളക്കാട്ട്‌ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ആദിമ സഭയിലെ കൂട്ടായ്‌മ പോലെ, പങ്കുചേരലിലടെ അപ്പമായി ഒടിയുവാനും, പൊടിയ്‌ക്കപ്പെടാനുമുള്ള ക്രൈസ്‌തവ വിളിയെക്കുറിച്ച്‌ ഫാ. ബിനോയ്‌ ഇടവക സന്ദേശത്തില്‍ പറഞ്ഞു. തുടര്‍ന്ന്‌ നടന്ന വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നിനുശേഷം സാന്റാക്ലാരാ കണ്‍വെന്‍ഷന്‍ സെന്ററിലെ കലാപരിപാടികള്‍ സാന്‍ഹൊസെ രൂപതയുടെ വികാരി ജനറാളായ ഫാ. ബ്രെന്‍ഡന്‍ മക്‌യെന്‍ ഉദ്‌ഘാടനം ചെയ്‌തു. ഇടവക വികാരി ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ സ്വാഗതമരുളിയ സമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിക്കുവാനായി ഫാ. ജിമ്മി തോട്ടപ്പിള്ളി, ഫാ. സാജു ജോസഫ്‌, ഫാ. ഏബ്രഹാം കറുകപ്പറമ്പില്‍, ഫാ. ജോണ്‍ പുലിശേരി എന്നിവരും സന്നിഹിതരായിരുന്നു.

`ഒന്നിച്ചുള്ള പങ്കുചേരലിന്റെ കൂട്ടായ്‌മ' എന്ന ഇടവകദിന സന്ദേശം അന്വര്‍ത്ഥമാക്കുംവിധം ഇടവകാംഗങ്ങള്‍ ഒന്നായി ഈ കലാമാമാങ്കത്തിനായി അണിനിരന്നു. പ്രായഭേദമെന്യേ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അവതരിപ്പിച്ച മുപ്പത്തയഞ്ചോളം വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കൊയ്‌നോണിയ 2011-ന്‌ തിളക്കംകൂട്ടി. മനോജ്‌ തോമസ്‌, ജോസഫ്‌ താക്കോല്‍ക്കാരന്‍, ജോണ്‍ കൊടിയന്‍, ലെബോണ്‍ കല്ലറയ്‌ക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. സീറോ മലബാര്‍ സഭയുടെ സാംസ്‌കാരിക പൈതൃകവും തനതായ മൂല്യങ്ങളും വരുംതലമുറയ്‌ക്ക്‌ പകര്‍ന്നുകൊടുക്കാന്‍ കൊയ്‌നോണിയ 2011 ഒരു വലിയ നിമിത്തമായി. സാജു ജോസഫ്‌ അറിയിച്ചതാണിത്‌.
കൂട്ടായ്‌മയുടെ കാഹളവുമായി `കൊയ്‌നോണിയ 2011'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക