Image

ഫോമ കേരള കണ്‍വെന്‍ഷന്‍: സ്റ്റാന്‍ലി കളരിക്കമുറി ചെയര്‍മാന്‍, പീറ്റര്‍ ഊരാളില്‍ കോര്‍ഡിനേറ്റര്‍

ജോയിച്ചന്‍ പുതുക്കുളം Published on 03 December, 2011
ഫോമ കേരള കണ്‍വെന്‍ഷന്‍: സ്റ്റാന്‍ലി കളരിക്കമുറി ചെയര്‍മാന്‍, പീറ്റര്‍ ഊരാളില്‍ കോര്‍ഡിനേറ്റര്‍
ഷിക്കാഗോ: ഫോമയുടെ നേതൃത്വത്തില്‍ കോട്ടയത്ത്‌ വെച്ച്‌ നടത്തുന്ന ഫോമാ കേരളാ കണ്‍വെന്‍ഷന്റെ ചെയര്‍മാനായി ഫോമാ വൈസ്‌ പ്രസിഡന്റ്‌ സ്റ്റാന്‍ലി കളരിക്കമുറിയും, കോര്‍ഡിനേറ്ററായി പീറ്റര്‍ ഊരാളിയും തെരഞ്ഞെടുക്കപ്പെട്ടതായി ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ അറിയിച്ചു.

2012 ജനുവരി 14-ന്‌ ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ചേരുന്ന ഫോമാ കേരളാ കണ്‍വെന്‍ഷന്‍ കേരള ധനകാര്യ വകുപ്പ്‌ മന്ത്രി കെ.എം. മാണി ഉദ്‌ഘാടനം ചെയ്യും. കേരള റവന്യൂ വകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടന സമ്മേളനത്തില്‍ അധ്യക്ഷതവഹിക്കും.

തുടര്‍ന്ന്‌ ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌ എന്ന സെമിനാറില്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, മുന്‍ കേന്ദ്ര മന്ത്രി ഡോ. ശശി തരൂര്‍ എം.പി എന്നിവര്‍ പങ്കെടുക്കും.

ഫോമാ കേരളാ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ ഗാന്ധിജി യൂണിവേഴ്‌സിറ്റിയില്‍ മലയാളം ബി.എ, എം.എ, എം.ഫില്‍, ജേര്‍ണലിസം എന്നിവയില്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പും നല്‍കുന്നതാണെന്ന്‌ പ്രസിഡന്റ്‌ ബേബി ഊരാളില്‍ അറിയിച്ചു.

ഫോമാ കേരളാ കണ്‍വെന്‍ഷന്റെ സമാപനത്തോടനുബന്ധിച്ച്‌ വൈകിട്ട്‌ മാമ്മന്‍മാപ്പിള ഹാളില്‍ നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര പ്രതിരോധ വകുപ്പ്‌ മന്ത്രി എ.കെ. ആന്റണി ഉദ്‌ഘാടനം ചെയ്യും. കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമാപന സമ്മേളനത്തില്‍ അധ്യക്ഷതവഹിക്കും.
ഫോമ കേരള കണ്‍വെന്‍ഷന്‍: സ്റ്റാന്‍ലി കളരിക്കമുറി ചെയര്‍മാന്‍, പീറ്റര്‍ ഊരാളില്‍ കോര്‍ഡിനേറ്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക