Image

ലൈലാ ഓ ലൈല: രമ്യ അതിഥിവേഷത്തില്‍

Published on 22 September, 2014
ലൈലാ ഓ ലൈല: രമ്യ അതിഥിവേഷത്തില്‍
പ്രശസ്‌ത സംവിധായകന്‍ ജോഷി ഒരുക്കുന്ന ചിത്രത്തില്‍ രമ്യ നമ്പീശന്‍ അതിഥിവേഷത്തില്‍ എത്തുന്നു. മോഹന്‍ലാലാണ്‌ നായകന്‍. അതിഥി താരമാണെങ്കിലും റോള്‍ ഇഷ്ടപ്പെട്ടതിനാലാണ്‌ വേഷം സ്വീകരിച്ചതെന്ന്‌ രമ്യ പറഞ്ഞു. ജോഷിയുടെ ടീമിനൊപ്പം ആദ്യമായാണ്‌ അഭിനയിക്കുന്നതെന്നും രമ്യ പറഞ്ഞു. കഥാപാത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അമല പോള്‍ നായികയാവുന്ന സിനിമയുടെ ഷൂട്ടിംഗ്‌ പുരോഗമിക്കുകയാണ്‌. തമിഴ്‌ നടന്‍ സത്യരാജും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്‌. കന്നഡയില്‍ സ്‌റ്റൈല്‍ കിംഗ്‌ എന്ന സിനിമയിലാണ്‌ രമ്യ ഇപ്പോള്‍ അഭിനയിച്ചു വരുന്നത്‌. ഒരു മലയാള ചിത്രത്തിലും രമ്യ അഭിനയിക്കുന്നുണ്ട്‌.

കമല്‍ സംവിധാനം ചെയ്‌ത നടന്‍ എന്ന സിനിമയിലാണ്‌ രമ്യ ഒടുവില്‍ അഭിനയിച്ചത്‌.
ലൈലാ ഓ ലൈല: രമ്യ അതിഥിവേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക