Image

മലയാള മാധ്യമ പ്രവര്‍ത്തകര്‍ മാഡിസണ്‍ സ്‌ക്വയറില്‍

Published on 28 September, 2014
മലയാള മാധ്യമ പ്രവര്‍ത്തകര്‍ മാഡിസണ്‍ സ്‌ക്വയറില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാഡിസണ്‍ സ്‌ക്വയറിലെ സന്ദര്‍ശനം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകരായ ജോര്‍ജ്‌ ജോസഫ്‌, കൃഷ്‌ണകിഷോര്‍ (ഏഷ്യാനെറ്റ്‌), സുനില്‍ ട്രൈസ്റ്റാര്‍ (മലയാളം ഐപിടിവി), ഷിജോ പൗലോസ്‌, രാജു പള്ളത്ത്‌, ജോര്‍ജ്‌ കാക്കനാട്ട്‌ എന്നിവര്‍.
മലയാള മാധ്യമ പ്രവര്‍ത്തകര്‍ മാഡിസണ്‍ സ്‌ക്വയറില്‍
Join WhatsApp News
Vinu M.N. 2014-09-28 11:20:53
ഇങ്ങനെ ഇന്ത്യാമഹാരാജ്യത്തു നിന്നു റിപ്പോർട്ടു ചെയ്യാനായി ഒരു ഇരുപത്തി അയ്യായിരം മാധ്യമ പ്രവർത്തകരും അവരുടെ ബന്ധുക്കൾ ഒരമ്പതിനായിരം, ഉദ്യോഗസ്ഥരും ബിസ്സിനസ്സുകാരും, ബാങ്കിടപാടു കാരും അവരുടെ ബന്ധുക്കളുമായി അമ്പതിനായിരം വേറെയും, ന്യൂയോർക്കിലെ  ഇവരുടെയെല്ലാം ശിങ്കിടികളായ ഒരു നൂറു ഇന്ത്യാക്കാരും ഈ വിറ്റുവരവിൽ ലാഭം ഉണ്ടാക്കുന്ന പത്തു പതിനഞ്ചു സായിപ്പു-മദാമ്മമാരും (ഇന്ത്യാക്കാരോട് അതീവ സ്നേഹം കാട്ടി സദാ പുഞ്ചിരിച്ചുകൊണ്ടു) ചേർന്ന് മാഡിസണ്‍ സ്ക്വയർ ഗാർഡൻ നിറയ്ക്കും.  ഇവരുടെ റിപ്പോർട്ട്,  "അമേരിക്കാ ഞെട്ടി എന്നും, 'ലോകോത്തരമായ' പലതും സംഭവിച്ചുവെന്നും, ഒബാമാ വന്നു കൈപിടിച്ചു കുലുക്കിയെന്നും, അമേരിക്കൻ കമ്പനികൾ എല്ലാം ദൽഹിലോട്ടു ടിക്കറ്റു ബുക്കു ചെയ്തതു, അതിനാൽ അവിടെ ഹോട്ടൽ സൌകര്യം ഇല്ലാതെ വിഷമിക്കുന്നുവെന്നും, ഇവർക്ക് തിരിച്ചു ഇന്ത്യയിലേക്ക്‌ പോകാൻ തന്നെ ടിക്കറ്റ് കിട്ടാത്തതുകൊണ്ട് അമേരിക്കയിൽ തുടർന്നു  ജീവിക്കേണ്ട ഗതികേട് വന്നിരിക്കയാണെ ന്നും എഴുതിപ്പിടിപ്പിക്കും.  ഇതെല്ലാം വായിച്ചു ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങൾ പിള്ളാരെ അമേരിക്കയിലേക്ക് അയക്കാനുള്ള സാദ്ധ്യത സ്വപ്നം കാണും. കഞ്ഞീം പയറും തടസ്സമില്ലാതെ കിട്ടിപ്പോരുന്നതിനു മുടക്കം വരാൻ പോവുന്നു എന്നറിയാതെ! 

പറയൂ, ഈ അമേരിക്കാ മീറ്റിംഗ് ഇന്ത്യയിലെ സാധാരണക്കാരനോ,  ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിക്കോ എന്തു പ്രയോജനമാണുണ്ടാ ക്കുക? ചൈനുടെ പ്രീമിയർ വന്നാൽ ആദരവോടെ വാഷിംഗ്ടണ്‍ സ്വീകരിക്കുന്നതും, അമേരിക്കൻ  പത്രങ്ങൾ നിരന്നു കൂടുന്നതും കണ്ടിട്ടുണ്ട്. ആറരയുടെ ന്യൂസിൽ നെറ്റുവർക്ക് ചാനലുകൾ എല്ലാംതന്നെ അതു റിപ്പോർട്ടു ചെയ്യും! എണ്ണത്തിൽ ഇന്ത്യാക്കാരെക്കാൾ കൂടുതൽ ഉള്ള, അനേകം ബിസിനസ്സുകൾ അമേരിക്കയിൽ നടത്തുന്ന ചൈന ഒരിക്കലും ഇത്തരത്തിൽ ഒരു ചൈനാ സമ്മേളനം നടത്തിക്കണ്ടിട്ടില്ല.

ഇന്ത്യയിലെ ചെറുപ്പക്കാർ ഇതൊക്കെ മനസ്സിലാക്കാൻ പ്രാപ്തരോ? അമേരിക്കയിലെ ഇന്ത്യാക്കാർ എങ്കിലും കണ്ണു തുറക്കേണ്ടിയിരി ക്കുന്നു. ഈ പകൽ കൊള്ളയെ  ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. ഹലോ! ഫോമാ, ഫൊക്കാനകളേ... കൂടെ നിന്നു ഫോട്ടോ എടുക്കാൻ പ്ലാൻ ചെയ്യാതെ ചോദ്യങ്ങൾ  ചോദിക്കുമോ?

P.P.Cherian 2014-09-28 12:06:17
Hi Media representatives,no picture with Indian Prime minister Modi???
സ്വന്തം ലേഖകൻ 2014-09-28 18:19:51
ഇങ്ങനെ ദൃതി വയ്ക്കാതെ. മോദിയുടെ പടം ഫോട്ടോഷോപ്പിൽ ചൂടായിക്കൊണ്ടിരിക്കുകയാണ്. അരല്പം ഒട്ടിക്കൽ പറ്റിക്കൽ കഴിഞ്ഞാൽ ഉടൻ ഞങ്ങൾ എല്ലാവരും കൂടി നില്ക്കുന്ന പടം പുറത്തു വരൂ. അത് വരെ ക്ഷമിച്ചേ പറ്റു ഞങ്ങളുടെ ആരാധകരെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക