Image

തിരക്കഥകളുമായി നിരവധി പേര്‍ ക്യൂനില്‍ക്കുന്നു; പ്രതിഫലം ഇരട്ടിയാക്കുമെന്ന്‌ കങ്കണ

Published on 03 October, 2014
തിരക്കഥകളുമായി നിരവധി പേര്‍ ക്യൂനില്‍ക്കുന്നു; പ്രതിഫലം ഇരട്ടിയാക്കുമെന്ന്‌ കങ്കണ
തന്റെ വീടിനു മുന്നില്‍ തിരക്കഥകളുമായി നിരവധി പേര്‍ തന്റെ വീടിന്‌ മുന്നില്‍ ക്യൂ നില്‍ക്കുന്നുവെന്നും അതുകൊണ്ടാണ്‌ പ്രതിഫലം ഇരട്ടിയാക്കാന്‍ താന്‍ തീരുമാനിച്ചതെന്നും നടി കങ്കണ റോണത്‌ വെളിപ്പെടുത്തി.

തനിക്ക്‌ വേണ്ടി ഒരു വര്‍ഷത്തോളം കാത്തിരിക്കാന്‍ തയ്യാറാണെന്ന്‌ പറഞ്ഞ്‌ പലരും വരാറുണ്ട്‌. നല്ല ഒരു തിരക്കഥ ലഭിച്ചാല്‍ അത്‌ തന്നെക്കൊണ്ട്‌ അവതരിപ്പിക്കാനാകുമെന്ന്‌ വിശ്വാസമുള്ളവര്‍ തനിക്കായി കാത്തിരിക്കുമെന്ന്‌ താരം പറയുന്നു. തനിക്ക്‌ വേണ്ടി നിരവധി സംവിധായകര്‍ കാത്തിരിക്കുന്നുണ്ടെന്നും 2016 വരെ തനിക്ക്‌ ഡേറ്റ്‌ ഇല്ലെന്നും താരം വ്യക്തമാക്കി. അതാണ്‌ തന്റെ വിലയും വിശ്വസനീയതയുമെന്ന്‌ കങ്കണ പറയുന്നു.

നിഖില്‍ അദ്വാനിയുടെ അടുത്ത ചിത്രത്തിലും സെയ്‌ഫ്‌ അലി ഖാന്‍ നായകനാകുന്ന ചിത്രത്തിലും നായിക കങ്കണയാണ്‌. ആനന്ദ്‌ എല്‍ റായിയുടെയും ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ്‌ അഭിനയിക്കുന്നത്‌.
തിരക്കഥകളുമായി നിരവധി പേര്‍ ക്യൂനില്‍ക്കുന്നു; പ്രതിഫലം ഇരട്ടിയാക്കുമെന്ന്‌ കങ്കണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക