Image

അമിതാബിന്റെ ചിത്രത്തില്‍ രേഖ അതിഥിതാരം

Published on 04 October, 2014
അമിതാബിന്റെ ചിത്രത്തില്‍ രേഖ അതിഥിതാരം
ബോളിവുഡ്‌ സൂപ്പര്‍ നടന്‍ അമിതാഭ്‌ ബച്ചന്റെ ചിത്രത്തില്‍ മുന്‍കാല നടി രേഖ അതിഥിതാരമായി അഭിനയിക്കുന്നു. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷിനൊപ്പമായിരിക്കും രേഖ അഭിനയിക്കുക. ബോളിവുഡ്‌ താരം രേഖയുമൊത്ത്‌ താന്‍ ശാമിതാബില്‍ അഭിനയിക്കുന്നതായി ധനുഷാണ്‌ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്‌.കമല്‍ ഹസന്റെ ഇളയ മകള്‍ അക്ഷരയും ഈ ചിത്രത്തിലൂടെ സിനിമയിലേക്ക്‌ രംഗപ്രവേശം ചെയ്യുകയാണ്‌. 2015 ഫെബ്രവരി 16ന്‌ ചിത്രം റിലീസ്‌ ചെയ്യും.

അമിതാബും രേഖയും അവസാനമായി അഭിനയിച്ച ചിത്രം 1981ല്‍ പുറത്തിറങ്ങിയ സില്‍സിലയാണ്‌. മൂന്നു ദശാബ്ദത്തിന്‌ ശേഷം ഇരുവരും അഭിനയിക്കുന്ന ഈ ചിത്രത്തിമാണ്‌ ഇത്‌.
അമിതാബിന്റെ ചിത്രത്തില്‍ രേഖ അതിഥിതാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക