Image

ഈ വിശുദ്ധ പശുക്കള്‍ എത്രകാലം കോണ്‍ഗ്രസിന്‍െറ കൂടെ?

Published on 07 October, 2014
ഈ വിശുദ്ധ പശുക്കള്‍ എത്രകാലം കോണ്‍ഗ്രസിന്‍െറ കൂടെ?

കോഴിക്കോട്: ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ കോണ്‍ഗ്രസിന്‍െറ തീരുമാനം നാളെ ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ശശി തരൂര്‍ നിരവധി തവണ മോദിയെ പ്രശംസിച്ച് സംസാരിച്ചു. ഇത് കോണ്‍ഗ്രസിന് ചേര്‍ന്നതല്ല. തരൂരിന്‍്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. മോദിയുടെയും ആര്‍.എസ്.എസിന്‍്റെയും അജണ്ട ഒരു കോണ്‍ഗ്രസുകാരനും പിന്തുണക്കേണ്ടതില്ളെന്നും മന്ത്രി പറഞ്ഞു.

മോദി മാറിയെന്നും ഇപ്പോള്‍ മറ്റൊരു മോദിയെയാണ് കാണുന്നതെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ആധുനികതയുടെയും പുരോഗതിയുടെയും അവതാരമാണ് മോദിയെന്നും തരൂര്‍ പറഞ്ഞിരുന്നു. തുര്‍ന്ന് മോദിയുടെ സ്വഛ് ഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാവാനുള്ള ക്ഷണം തരൂര്‍ സ്വീകരിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് നേതാക്കളായ മണിശങ്കര്‍ അയ്യ, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം.ഹസന്‍, എം.ലിജു തുടങ്ങിയവര്‍ തരൂരിനെതിരെ രംഗത്തുവന്നിരുന്നു

എം.പിയെ രൂക്ഷമായി വിമര്‍ശിച്ച് വീക്ഷണം മുഖപ്രസംഗം. 'പുരക്ക് മീതെ ചാഞ്ഞാല്‍ പൊന്‍മരവും' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് തരൂരിനെ പേരെടുത്ത് പറയാതെ വീക്ഷണം വിമര്‍ശിച്ചത്. സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്നതിനേക്കാള്‍ മ്ലേഛവും അശ്ലീലവുമാണ് സ്വന്തം കിടപ്പറയിലിരുന്ന് ജാരനുനേരെ കടക്കണ്ണെറിയുന്നത് എന്ന് പറഞ്ഞാണ് മുഖപ്രസംഗം ആരംഭിക്കുന്നത്.

മോദി ഫാന്‍സ് സംഘടനയില്‍ അംഗത്വമെടുക്കാന്‍ തിരക്ക് കൂട്ടുന്നവരില്‍ ഇത്തരം ആള്‍ക്കാര്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇവര്‍ ചാനല്‍ ചര്‍ച്ചകളില്‍ നിഷ്പക്ഷതയുടെ മുഖം മൂടിയണിഞ്ഞ് ട്വിറ്ററില്‍ മോദിക്ക് വേണ്ടി പ്രണയഗീതങ്ങള്‍ രചിക്കുകയാണ്. ഇത്തരക്കാരുടെ ചോറ് ഇങ്ങും കൂറ് അങ്ങുമാണ്. പൊന്‍മരമായാലും പുരക്ക് ചാഞ്ഞാല്‍ വെട്ടണം; അല്ലെങ്കില്‍ കമ്പിയിട്ട് കെട്ടണം. ഒരു തെരഞ്ഞെടുപ്പ് പരാജയം താങ്ങാന്‍ കെല്‍പ്പില്ലാത്ത ഈ വിശുദ്ധ പശുക്കള്‍ എത്രകാലം കോണ്‍ഗ്രസിന്‍െറ കൂടെയുണ്ടാകും. ഇവരെ ബി.ജെ.പിയുടെ സമൃദ്ധിയും ഭരണവും മോഹിപ്പിക്കുന്നുണ്ടാകും എന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

വിദേശ പാണ്ഡിത്യത്തിന്‍െറ അവസാന വാക്ക് തങ്ങളാണെന്ന് ധരിക്കുന്ന ഇവര്‍ കോണ്‍ഗ്രസിലിരുന്ന് ബി.ജെ.പിയുടെ ക്യാമ്പ് സെലക്ഷന് വേണ്ടി പരിശ്രമിക്കുന്നത് വിശ്വാസ വഞ്ചനയാണെന്നും മുഖപ്രസംഗം പരിഹസിക്കുന്നു. പറ്റിയ പിഴവുകള്‍ തിരുത്തിയില്ലെങ്കില്‍ പുരനിറഞ്ഞുനില്‍ക്കുന്ന ഇത്തരക്കാരെ കെട്ടിച്ചയക്കുന്നതാകും ഉചിതം എന്ന് പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

ബി.ജെ.പി പ്രശംസാ വിവാദം കൊഴുക്കുന്നതിനിടെ നിലപാട് മയപ്പെടുത്തി തരൂരിന്‍െറ പുതിയ ട്വീറ്റ്. പുറമെയുള്ള വൃത്തി മാത്രമല്ല, മനസും ഹൃദയവും ആത്മാവും വൃത്തിയായിരിക്കണമെന്നാണ് മഹാത്മാഗാന്ധിയുടെ അധ്യാപനമെന്ന് തരൂര്‍ വ്യക്തമാക്കി. അതിനാല്‍ മതഭ്രാന്ത്, വിദ്വേഷം, അസഹിഷ്ണുത, വിഭാഗീയത എന്നിവ ഇല്ലാത്ത ശരിക്കും വൃത്തിയായ ഒരിന്ത്യക്ക് വേണ്ടി ശ്രമിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു-തരൂര്‍ ട്വീറ്റ് ചെയ്തു.

Join WhatsApp News
anti-modi 2014-10-07 10:53:36
Modi came to power on a fanatic religious ideology. Those who support fanaticism are not loving the country. They are not patriots. They want to divide the  country on religious basis, which is not acceptable. In such a situation, why say unnecessary things about Modi?
Tharoor thinks that it is like in the US. No. In India, BJP-RSS are out to make the country a religious nation. Clean India and good words are a ploy to attract more people. Dont fall prey to such things, Tharoor.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക