Image

അമ്മയാകാനും മടിയില്ല: മിയ

Published on 07 October, 2014
അമ്മയാകാനും മടിയില്ല: മിയ
സിനിമയില്‍ അമ്മ വേഷം അവതരിപ്പിക്കാനും മടിയില്ലെന്ന്‌ നടി മിയ പറഞ്ഞു. കഥ ആവശ്യപ്പെടുകയാണെങ്കില്‍ അത്തരം വേഷങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമേയുള്ളൂ എന്നും മിയ വ്യക്തമാക്കി. പക്വതയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ സന്തോഷമേയുള്ളൂ, ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന്‌ നമ്മള്‍ അകന്നു പോവുകയാണ്‌. അതാണ്‌ അഭിനയം എന്ന തൊഴിലിന്റെ പൂര്‍ണത മിയ പറഞ്ഞു.

കെ എന്‍.ശശിധരന്‍ സംവിധാനം ചെയ്യുന്ന 'നയന' എന്ന ചിത്രത്തില്‍ ഏഴ്‌ വയസുള്ള അന്ധയായ പെണ്‍കുട്ടിയുടെ അമ്മയായാണ്‌ മിയ എത്തുന്നത്‌.

വിരമിച്ച ഐ.എ.എസ്‌ ഓഫീസറായ കമല്‍ സ്വരൂപിനോട്‌ നയനയ്‌ക്ക്‌ തോന്നുന്ന അടുപ്പമാണ്‌ സിനിമയുടെ പ്രമേയം.
അമ്മയാകാനും മടിയില്ല: മിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക