Image

ക്യാരക്‌ടര്‍ വേഷവുമായി പൂനം ബാജ്‌വ

Published on 08 October, 2014
ക്യാരക്‌ടര്‍ വേഷവുമായി പൂനം ബാജ്‌വ
ഐറ്റം നമ്പറില്‍ നിന്ന്‌ മാറി ക്യാരക്‌ടര്‍ വേഷവുമായി പൂനം ബാജ്‌വ എത്തുന്നു. അനില്‍ കെ നായര്‍ സംവിധാനം ചെയ്യുന്ന റോസാ പൂക്കളം എന്ന ചിത്രത്തിലൂടെയാകും പൂനം വീണ്ടും മലയാളത്തിലെത്തുക.

ഒരു കാന്‌പസ്‌സൈക്കോളജിക്കല്‍ ത്രില്ലറായ ചിത്രത്തില്‍ ലെന അലക്‌സാണ്ടര്‍ എന്ന നടിയെയാണ്‌ പൂനം അവതരിപ്പിക്കുന്നത്‌. വര്‍ഷങ്ങള്‍ക്ക്‌ ശേഷം തങ്ങളുടെ പഴയ ചങ്ങാതിയെ കണ്ടെത്താനായി ആറ്‌ സുഹൃത്തുക്കള്‍ നടത്തുന്ന യാത്രയാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. യാത്രയ്‌ക്കിടെ സംഘത്തിന്‌ വളരെ രസകരവും അന്‌പരപ്പിക്കുന്നതുമായ ചില വെളിപ്പെടുത്തലുകളുണ്ടാകുന്നു. ഓരോ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യമുണ്ടെന്ന്‌ സംവിധായന്‍ പറയുന്നു. തമിഴ്‌ താരം ശക്തി, വിനയ്‌ ഫോര്‍ട്ട്‌, ഇനിയ, സഞ്‌ജു, ലിയോണ ലിഷോയ്‌, സനല്‍ അമാന്‍ തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കള്‍.

ചിത്രത്തില്‍ പ്രതാപ്‌ പോത്തന്‍, തലൈവാസല്‍ വിജയ്‌ എന്നിവരും വളരെ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്‌.

നേരത്തെ മോഹന്‍ലാലിനൊപ്പം ചൈനാടൗണിലും മമ്മൂട്ടിയോടൊപ്പം വെനീസിലെ വ്യാപാരിയിലും പൂനം അഭിനയിച്ചിട്ടുണ്ട്‌.
ക്യാരക്‌ടര്‍ വേഷവുമായി പൂനം ബാജ്‌വ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക