ടെല്‍അവീവ്: ഇസ്രാലിയേലിന്റെ മുന്‍ പ്രസിഡന്റിനെ ലൈംഗികാരോപണകേസില്‍ ജയിലിലടച്ചു.
ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ
ഇസ്രായേല്‍ മുന്‍ പ്രസിഡന്റ് മോശെയ്ക്കാണ് ജയില്‍ ശിക്ഷ വിധിച്ചത്.
ലൈംഗികാരോപണത്തില്‍ കഴിഞ്ഞ വര്‍ഷം തന്നെ അദ്ദേഹത്തെ കോടതി
കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നെങ്കിലും വിധിക്കെതിരെ അപ്പീലിന് പോകാന്‍ ഒരു
വര്‍ഷത്തെ സമയം അനുവദിച്ചിരുന്നു. ഏഴുവര്‍ഷത്തെ ശിക്ഷക്ക് വിധിക്കപ്പെട്ട
അദ്ദേഹത്തെ തെല്‍അവീവിലെ മാസിയാഹു ജയിലിലാണ് അധികൃതര്‍ അടച്ചത്. മോശെ ഒരു
ഉദ്യോഗസ്ഥയെയും പിന്നീട് പ്രസിഡന്റായിരിക്കുമ്പോള്‍ മറ്റ് രണ്ട്
ഉദ്യോഗസ്ഥകളെയും മാനഭംഗപ്പെടുത്തിയതിനാണ് 66 കാരനായ കത്സാഫിന് ശിക്ഷ
ലഭിച്ചിരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല