കാലിഫോര്‍ണിയ : പൈശാചിക ആരാധന ലോകത്ത് എമ്പാടും വര്‍ദ്ധിക്കുന്നതായി എല്‍സിഎസ്
നടത്തിയ കൗണ്‍സിലിംഗ് സര്‍വേ വ്യക്തമാക്കുന്നതായി പ്രമുഖ സൈക്കോളജിസ്റ്റ് ഡോ.
ലൂക്കോസ് മന്നിയോട്ട് പറഞ്ഞു. വിവിധ യുവതി യവാക്കളില് നടത്തിയ കൗണ്‍സിലിംഗിലാണ്
സാത്താന് സേവ യുവജനങ്ങളെ സ്വാധീനിക്കുന്നതായി കണ്ടെത്തിയത്. കേരളത്തിലും
സാത്താന് ആരാധനയ്ക്ക് വന്‍ സ്വാധീനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ആരംഭിച്ച് ലോകത്തില്‍ മുഴുവന്‍ പടര്‍ന്നു
പന്തലിച്ച ഈ സംഘം കേരളത്തിലെ പ്രധാന നഗരങ്ങളിലും സജീവമായിക്കഴിഞ്ഞു.
വിദേശരാജ്യങ്ങളില്‍ പ്രത്യകിച്ച് അമേരിക്കയില്‍ വര്‍ഷത്തിലൊരിക്കല്‍ ഒക്ടോബര്‍ 31
(Halloween) ദിവസമായി ആചരിക്കപ്പെടുന്നു.
കേരളത്തില്‍ കൊച്ചിയും കോട്ടയവും
ഉള്‍പ്പെടെ പന്ത്രണ്ടോളം രഹസ്യസ്ഥലങ്ങളില്‍ സ്ഥലങ്ങളില്‍ സാത്താന് ആരാധന
സജീവമാണ്. കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ സാത്താന് മാഫിയകളുടെ കൈയില്‍
അകപ്പെടുന്ന യുവജനങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്.
കൗതുകത്തിനുവേണ്ടിയും,സഹപ്രവര്‍ത്തകരുടെ മുമ്പില്‍ ആളാകാനും തുടങ്ങുന്നതാണ്
സാത്താന് ആരാധന. സാത്താന് മുദ്രകള്‍ അണിഞ്ഞു നടക്കുക, ശരീരത്തില്‍ പച്ച കുത്തുക,
മുറിപ്പാടുകള്‍ ഉണ്ടാക്കുക, മീശയില്ലാതെ താടി നീട്ടുക, തലമുടി നീട്ടി വളര്‍ത്തുക,
വിരൂപമായ വസ്ത്രങ്ങള്‍ ധരിക്കുക , പുകവലി, മദ്യപാനം, മയക്കുമരുന്നുകള്‍, സാത്താന്
അനൂകുലമായ പാട്ടുകള്‍ തുടങ്ങിയവയാണ് ഈ സംഘത്തിന്റെ പ്രത്യേകതകള്‍.
മാസത്തില്‍ ഒരിക്കല്‍ നടത്തുന്ന സാത്താന് കുര്‍ബാനയാണ് ഇപ്പോഴത്തെ
ഏറ്റവും വലിയ പ്രത്യേകത. ചിലയിടങ്ങളില്‍ ആഴ്ചതോറും നടത്തിവരുന്നു. കുര്‍ബാനയില്‍
കറുത്ത വസ്ത്രങ്ങള്‍ ധരിച്ചും, ചിലയിടങ്ങളില്‍ പൂര്‍ണ്ണ നഗ്നരായും ആരാധനയില്‍
പങ്കെടുക്കും. തലയോട്ടിയും, അസ്ഥിക്കഷണങ്ങളും ആരാധനയില്‍ വ്യാപകമായി
ഉപയോഗിക്കപ്പെടുന്നു. പരസ്യമായ ലൈംഗിക പ്രവൃത്തികളും, മയക്കു മരുന്നുകളുടെയും,
മദ്യത്തിന്റെയും, ഗന്ധം നിറഞ്ഞ മുറികളില്‍ സാത്താന് മ്യൂസിക്കിന്റെയും
അകമ്പടിയോടെയാണ് കുര്‍ബാന നടക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ചില വീടുകള്‍ക്കു
മുമ്പില്‍ തലയോട്ടികളും, മറ്റു സാത്താന് ചിഹ്നങ്ങളും, ഭയാനകമായ ശബ്ദങ്ങളും
ഉണ്ടാക്കുന്ന മ്യുസിക്കുകളും (Halloween) വ്യാപകമായി ഉപയോഗിക്കുന്നു.
ആരാധനകേന്ദ്രങ്ങളില്‍ ബൈബിളില്‍ ചവിട്ടിനിന്നുകൊണ്ടാണ് സാത്താന് പുരോഹിതന് ആരാധന
നടത്തുന്നത്. നഗ്നയായി കിടത്തിയ യുവതിയെ വീഞ്ഞു തളിച്ച് വിശുദ്ധ കുര്‍ബാനയുടെ
വസ്തുവായി സങ്കല്പിക്കുന്നു. ആരാധനായാഗമായി അംഗങ്ങള്‍ അവളുടെ ചുണ്ടില്‍
ചുംബിച്ചാണ് സാത്താന് കുര്‍ബാന അര്‍പ്പിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട
ഹോസ്റ്റലുകളും, ക്ലബുകളും, ആഡംബര ഫ്ളാറ്റുകളും കേന്ദ്രീകരിച്ചാണ് സാത്താന് സേവ
നടന്നുവരുന്നത്. പരസ്യമായ വൈബ്സൈറ്റുകളിലൂടെയാണ് www.church of satan.com
അംഗങ്ങളെ സംഘം തേടുന്നത്. ധനികരായ മാഫിയകളാണ് ഇതിന്റെ പിന്നില്‍ എന്ന്
കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട.്