Image

വിധ്വംസകശക്തികളെ ചുംബിച്ചുണര്‍ത്തുന്നവര്‍ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 05 November, 2014
വിധ്വംസകശക്തികളെ ചുംബിച്ചുണര്‍ത്തുന്നവര്‍ (ലേഖനം: സാം നിലമ്പള്ളില്‍)
പിണറായി  വിജയന്റെ പാര്‍ട്ടിക്കാരനല്ലെങ്കിലും, അദ്ദേഹത്തിന്റെ രാഷ്‌ട്രീയ തത്വസംഹിതകളില്‍ വിശ്വസിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിപരമായ ചില അഭിപ്രായങ്ങളോട്‌ ഞാന്‍ യോജിക്കാറുണ്ട്‌. വിജയന്‍ മാത്രമല്ല വെള്ളാപ്പള്ളി നടേശന്‍ സത്യം പറഞ്ഞാലും എനിക്ക്‌ സ്വീകാര്യമാണ്‌; കൊച്ചിയില്‍ നടന്ന ചുംബനപ്രതിക്ഷേധ സമരത്തോട്‌ രണ്ടുപേരും വ്യത്യസ്ഥമായിട്ടാണ്‌ പ്രതികരിച്ചെങ്കില്‍തന്നെയും. ശ്രീ. വിജയന്‍ പറഞ്ഞത്‌ എന്റേയുംകൂടി അഭിപ്രായമായിരുന്നതുകൊണ്ടാണ്‌ അദ്ദേഹത്തെ ഞാന്‍ മാനിക്കുന്നത്‌. അഭിപ്രായം പറയാന്‍ സ്വാതന്ത്യം ഇന്‍ഡ്യന്‍ ഭരണഘടന നല്‍കുന്നുണ്ട്‌, പ്രതിക്ഷേധിക്കാനും. പ്രതിക്ഷേധം അക്രമപരമായിരിക്കരുതെന്ന്‌ മാത്രം.

സദാചാര ഗുണ്ടായിസത്തോട്‌ പ്രതീകാത്മകമായി പ്രതിക്ഷേധിക്കാനാണ്‌ ചുംബനസമരം നടത്തുന്നതെന്നാണ്‌ അതിന്റെ സംഘാടകര്‍ പറഞ്ഞത്‌. അല്ലാതെ ചുംബിച്ച്‌ ലൈംഗിക സംതൃപ്‌തി നേടാനല്ല. ആണും പെണ്ണും തമ്മില്‍ ഒന്ന്‌ കെട്ടിപ്പിടുക്കുകയോ ചുംബിക്കുകയോ ചെയ്‌താല്‍ ആകാശം ഇടിഞ്ഞു വീഴുകയോ കേരളം കടലില്‍ താഴ്‌ന്നു പോകുകയോ ഇല്ല. പരസ്‌പര സ്‌നേഹമുള്ളവര്‍ തന്നെയല്ലേ അത്‌ ചെയ്യുന്നത്‌. സത്രീപുരുഷന്മാര്‍ ആലിംഗനബദ്ധരായി നില്‍ക്കുന്നത്‌ മനോഹരമായ കാഴ്‌ചയാണ്‌. അതില്‍ അവിഹിതം കണ്ടെത്തുന്നത്‌ എന്തോ രോഗത്തിന്റെ ലക്ഷണമാണ്‌; ചികിത്സ ഊളന്‍പാറയില്‍ കിട്ടും. ഇന്‍ഡ്യയിലും കേരളത്തിലും നിരന്തരം അരങ്ങേറുന്ന കൂട്ടബലാല്‍സംഗവും, പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകലും ബസ്സിലും ട്രെയിനിലും സ്‌ത്രീകളെ ശല്ല്യം ചെയ്യലുമായിട്ട്‌ നോക്കുമ്പോള്‍ രണ്ട്‌ കാമിതാക്കള്‍ ആലിംഗനം ചെയ്യുകയോ ഒന്ന്‌ ചുംബിക്കുകയോ ചെയ്യുന്നതില്‍ എന്താണ്‌ തെറ്റ്‌. അത്‌ പ്രകൃതിവിരുദ്ധമല്ലല്ലോ. അഛന്‍ മകളേയും സഹോദരന്‍ സഹോദരിയേയും ബലാല്‍സംഗം ചെയ്യുന്നനാട്ടില്‍ സ്‌നേഹത്തിന്റെപേരില്‍ രണ്ടുപേര്‍ ചുംബിച്ചാല്‍ സദാചാരം ഇടിഞ്ഞുവീഴുന്നെങ്കില്‍ വീഴട്ടെ.

ചുംബന സമരത്തെ എതിര്‍ക്കാന്‍ ആയിരം പേരും കാണാന്‍ പതിനായിരം പേരും കൂടിയെന്നാണ്‌ പത്രവാര്‍ത്ത. അത്രയും പേരെ ഒന്നിച്ചുകൂട്ടാന്‍ ചുംബനസമരക്കാര്‍ക്ക്‌ സാധിച്ചതു തന്നെ വലിയൊരു വിജയമാണ്‌. എതിര്‍ക്കാന്‍ വന്ന വിവിധ മതക്കാരായ ആയിരം തീവ്രവാദികളെ ഒന്നിച്ചു കാണാന്‍ നമുക്ക്‌ യോഗമുണ്ടായല്ലോ. അവര്‍ ആരൊക്കെ ആയിരുന്നെന്ന്‌ പരിശോധിക്കുന്നത്‌ നന്നായിരിക്കും. ശിവസേനക്കാര്‍. കേരളത്തില്‍ അങ്ങനെയൊരു സംഘടന ഉണ്ടെന്നു കേള്‍ക്കുന്നത്‌ ആദ്യമായിട്ടാണ്‌. മഹാരാഷ്‌ട്രയില്‍ മലയാളികളേയും അന്യസംസ്ഥാനക്കാരെയും ദ്രോഹിക്കുന്ന സംഘടനയാണത്‌. ഇന്‍ഡ്യയുടെ നാനാത്വത്തില്‍ ഏകത്വം എന്ന പ്രമാണത്തില്‍ വിശ്വസിക്കാത്തവര്‍. ചു
ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടനയാണ്‌ എ.ബി.വി.പി. മാതൃസംഘടന എതിരല്ലെന്ന്‌ പറഞ്ഞിട്ടും വിദ്യാര്‍ത്ഥികള്‍ പ്രതിക്ഷേധിക്കാന്‍ വന്നത്‌ എന്തിനാണെന്ന്‌ മനസിലാകുന്നില്ല. അതുപോലെയാണ്‌ കെ.എസ്‌.യു എന്ന കോണ്‍ഗ്രസ്സിന്റെ വാല്‌. കോളജ്‌ ക്യാമ്പസ്സുകളില്‍ വിദ്യര്‍ത്ഥികളുടെപിന്തുണ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന സംഘടനയാണത്‌. കോളജില്‍ പഠിച്ചിരുന്നകാലത്ത്‌ ആ സംഘടനയില്‍ പ്രവര്‍ത്തിക്കേണ്ടിവന്നതോര്‍ത്ത്‌ ഇപ്പോള്‍ ഞാന്‍ നാണിക്കുകയാണ്‌. പിന്നീട്‌ പ്രതിക്ഷേധിക്കാന്‍ വന്നത്‌ മുസ്‌ളീംങ്ങളുടെ പേരിലുള്ള ചില തീവ്രവാദികള്‍. ചുരുക്കി പറഞ്ഞാല്‍ എല്ലാ ജാതിമത സംഘടനകളിലേയും ഭീകരര്‍, സാമൂഹ്യവിരുദ്ധര്‍; അതിന്റെ കൂട്ടത്തില്‍ കെ. എസ്‌. യൂവും. താലിബാന്റേയും അല്‍ഘൈദയുടേയും പോഷക സംഘടനകള്‍ കേരളത്തില്‍ ഇല്ലാതെ പോയത്‌ ഭാഗ്യം.

പോലീസ്‌ സ്‌തുധര്‍ഘമായ രീതിയില്‍ പ്രവൃത്തിച്ചെന്നാന്ന്‌ രമേശ്‌ ചെന്നിത്തല അഭിപ്രായപ്പെട്ടത്‌. പോലീസിന്റെ കണ്‍മുമ്പില്‍ വെച്ചല്ലേ ശിവസേനക്കാര്‍ ചൂരല്‍പ്രയോഗം നടത്തിയത്‌; കൊണ്ടത്‌ വേറെ ആള്‍ക്കാര്‍ക്ക്‌ ആണെങ്കിലും. ചുരലുംകൊണ്ട്‌ റോഡിലിറങ്ങാന്‍ ആരാണ്‌ അവരെ അനുവദിച്ചത്‌? ചിലര്‍ നിയമം കയ്യിലെടുക്കുന്നത്‌ നോക്കിനില്‍കുകയാണോ പോലീസിന്റെ കടമ? മത തീവ്രവാദികളേയും പന്‍തിരിപ്പന്‍ ശക്തികളേയും ഗുണ്ടകളേയും പോലീസ്‌ സംരക്ഷിച്ചുവെന്ന്‌
പിണറായി  പറഞ്ഞത്‌ നൂറുശതമാനം ശരിയാണ്‌. അതുകൊണ്ടാണ്‌ ഞാന്‍ അദ്ദേഹത്തെ മാനിക്കുന്നത്‌.

സാഹിത്യനായകന്മാര്‍ തങ്ങള്‍ ഈ നാട്ടുകാരല്ല എന്നമട്ടിലാണ്‌ ജീവിക്കുന്നത്‌. രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌ക്കാരികമായ പ്രശനങ്ങളോട്‌ പ്രതികരിക്കേണ്ട്‌ത്‌ സാഹിത്യകാരന്റെ കടമയാണ്‌, കലാകാരന്മാരുടേയും. സാഹിത്യകാരന്‍ സാമൂഹ്യപരിഷ്‌ക്കര്‍ത്താവാണ്‌. പാശ്ചാത്യരാജ്യങ്ങളില്‍, അമേരിക്കയില്‍ സമൂഹത്തെ പരിഷ്‌ക്കരിച്ചതില്‍ എഴുത്തുകാര്‍ക്ക്‌ വലിയൊരു പങ്കുണ്ട്‌. പ്രതിലോമശക്തികളുടെ എതിര്‍പ്പും വിമര്‍ശ്ശനവും വകവെയ്‌ക്കാതെ ധൈര്യപൂര്‍വ്വം പ്രതികരിച്ച എഴുത്തുകാരാണ്‌ ഇന്നു കാണുന്ന പരിഷ്‌കൃത അമേരിക്കന്‍ ബ്രിട്ടീഷ്‌ സമൂഹത്തിന്റെ സൃഷ്‌ട്ടാക്കള്‍. കേരളത്തിലെ എഴുത്തുകാര്‍ എവിടെ? അവര്‍ക്ക്‌ വാതുറക്കാന്‍ ഭയമാണെന്ന്‌ തോന്നുന്നു.
ചുംബനസമരത്തെ അനുകൂലിച്ചത്‌ സക്കറിയയെപ്പോലുള്ള ഒന്നുരണ്ടു പേര്‍ മാത്രം. ഒരു സാഹിത്യകാരി ചുംബനത്തെ എതിര്‍ക്കുന്നവരുടെ ജാഥ ഉല്‍ഘാടനം ചെയ്യാന്‍ പോയതായിട്ടും കേട്ടു; കഷ്‌ടം. സമൂഹത്തില്‍ കാണുന്ന അനീതികളെ വിമര്‍ശ്ശിക്കാന്‍ നിങ്ങള്‍ക്ക്‌ ഭയമാണെങ്കില്‍ പേന മടക്കുകയല്ലേ ഭംഗി. നിങ്ങളുടെ കടമ നിര്‍വഹിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ്‌ എഴുതുന്നത്‌? നിങ്ങളെയോര്‍ത്ത്‌ ഭാവിതലമുറ ലജ്ജിക്കുന്ന അവസ്ഥയുണ്ടാകും. രണ്ട്‌ വോട്ട്‌ നഷ്‌ടപ്പെട്ടാലും വേണ്ടില്ല പറയാനുള്ളത്‌ ചങ്കൂറ്റത്തോടെ പറയുമെന്ന്‌ കാണിച്ചുതന്ന
പിണറായി  വിജയന്റെ ആണത്തമെങ്കിലും നിങ്ങള്‍ കാണിക്കണം.

കേരളം ഭരിക്കുന്ന  മുഖ്യമന്ത്രിയുടെ പ്രധാനപ്പെട്ട ജോലി ഏതുനിമിഷവും മുങ്ങാവുന്ന കപ്പലിന്റെ ഓട്ടയടക്കലാണ്‌. ഉമ്മന്‍ചാണ്ടി അധികാരമേറ്റപ്പോള്‍ വലിയ പ്രതീക്ഷയാണ്‌ ഉണ്ടായിരുന്നത്‌. എങ്ങനെയെങ്കിലും അഞ്ചു വര്‍ഷം മുഖ്യമന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കണം എന്നൊരു ചിന്ത മാത്രമേ അദ്ദേഹത്തിനുള്ളു എന്നാണ്‌ ഇപ്പോഴത്തെ പോക്കു കണ്ടാല്‍ തോന്നുന്നത്‌. സോളാര്‍ പ്രശ്‌നത്തില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന്‌ പ്രതപക്ഷ പാര്‍ട്ടികള്‍ പറഞ്ഞത്‌ ഞാന്‍ വിശ്വസിച്ചില്ല. പക്ഷേ, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണില്‍ അദ്ദേഹത്തിന്റെ പേര്‍സണല്‍ സെക്രട്ടറി അറുപത്തഞ്ചു പ്രാവശ്യം അ
ഴിമതിക്കാരിയെ വിളിച്ചെന്നുപറഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്യത്തില്‍നിന്നും അദ്ദേഹത്തിന്‌ ഒഴിയാന്‍ സാധ്യമല്ല. അദ്ദേഹത്തിന്റെ കഴിവുകേടാണ്‌ അത്‌ കാണിക്കുന്നത്‌.
ചുംബനസമരത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ ഒരുവാക്കുപോലും പറയാതിരുന്നതും അദ്ദേഹത്തിന്റെ അത്മവിശ്വാസമില്ലായ്‌മയെ അല്ലേ കാണിക്കുന്നത്‌. അദ്ദേഹം ആരെയൊക്കെ പ്രീണിപ്പിച്ച്‌ ഭരിച്ചാലും അടുത്ത ഇലക്‌ഷനില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുന്നണിയും അധികാരത്തില്‍വരാന്‍ പോകുന്നില്ല. എന്നാല്‍പിന്നെ ആണത്തത്തോടെ ഭരിച്ചുകൂടേ?

സാം നിലമ്പള്ളില്‍.
sam3nilam@yahoo.com
വിധ്വംസകശക്തികളെ ചുംബിച്ചുണര്‍ത്തുന്നവര്‍ (ലേഖനം: സാം നിലമ്പള്ളില്‍)
Join WhatsApp News
Truth man 2014-11-05 20:12:27
Good  Sir ...you written everything correct.You have good  courage to write like that.Kissing is not a sinn .Kissing is not a rape .That is an adjustment ,mutual understanding and love.
Some stupid people in India think diffrent way.I am an American proud to kiss with consent  of my partner in the public.   No problem kiss and kiss....   Without  shame.      ......kiss.  Kiss
That is the truth.   Truth people only kiss.  
സംശയം 2014-11-06 09:03:02
നമിക്കുക എന്ന് പറയുന്നതും കിസ്സിങ്ങ് ദി ആസ്സ് എന്ന് പറയുന്നതും ഒന്നാണോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക